CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 53 Minutes 12 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ വി ഫോര്‍ യു മ്യൂസിക് ബാന്‍ഡും ; ജൂലൈ നാലാകാന്‍ കാത്ത് മാഞ്ചസ്റ്റര്‍

ഈ മാസം 28ാം തീയതിയാണ് ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ദുക്‌റാന തിരുന്നാളിന് കൊടിയേറുന്നത്

ദശാബ്ദി നിറവില്‍ വിളങ്ങുന്ന മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ യുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ വി ഫോര്‍ യു എത്തുന്നു.പ്രശസ്ത പിന്നണി ഗായകന്‍ കെ ജി മാര്‍ക്കോസിനൊപ്പം വി ഫോര്‍ യു ബാന്‍ഡും കൂടി ചേരുമ്പോള്‍ ജൂലൈ നാലാം തിയതി മാഞ്ചസ്റ്ററില്‍ സംഗീതത്തിന്റെ വിസിമയ വിരുന്നാവും ഒരുങ്ങുക.ഈ മാസം 28ാം തീയതിയാണ് ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ദുക്‌റാന തിരുന്നാളിന് കൊടിയേറുന്നത് .പിന്നീട് എല്ലാ വൈകുന്നേരവും 5ന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ദിവ്യബലിയും നോവേനയും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.ജൂലൈ നാലാം തിയതിയാണ് പ്രധാന തിരുന്നാള്‍ .തിരുന്നാള്‍ കുര്‍ബാനയും പ്രദക്ഷിണത്തേയും തുടര്‍ന്ന് സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിലെ ഓപ്പണ്‍ സ്റ്റേജിലാണ് കെജി മാര്‍ക്കോസിനൊപ്പം വി ഫോര്‍ യു സംഗീത വിസ്മയം തീര്‍ക്കുക.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സൗത്താംപ്റ്റണില്‍ സുപ്രസിദ്ധ സിനിമാതാരം ശങ്കറിന്റെ സാന്നിദ്ധ്യത്തില്‍ യുകെയിലെ അറിയപ്പെടുന്ന തബലിസ്റ്റായ മനോജ് ശിവയാണ് വി ഫോര്‍ യു മ്യൂസിക് ബാന്‍ഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത് .പിന്നീട് ഒട്ടേറെ വേദികളില്‍ സംഗീത വിസ്മയം തീര്‍ത്തു മുന്നേറുന്ന വി ഫോര്‍ യു ടീം ദുക്‌റാന തിരുനാളിനായി കാത്തിരിക്കുകയാണ്.

 

കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുകെയില്‍ ഉടനീളം സംഗീത സദസുകള്‍ ഒരുക്കി യുകെ മലയാളികള്‍ക്ക് സംഗീതത്തിന്റെ പുത്തന്‍ വാതായാനങ്ങള്‍ തുറന്ന് നല്‍കിയ പ്രതിഭാധനന്‍മാരായ ഗായകര്‍ ഒത്തുച്ചേര്‍ന്നാണ് വി ഫോര്‍ യുവിന് തുടക്കം കുറിച്ചത് .ബ്ലാക്ക് പൂളില്‍ നിന്നുള്ള ജയന്‍ ആമ്പലി,ബോര്‍ട്ടണില്‍ നിന്നുള്ള ഷിബു പോള്‍,രഞ്ജിത്ത് ഗണേഷ്,ലിവര്‍പൂളില്‍നിന്നുള്ള ഷാജു ഉതുപ്പ് എന്നിവരാണ് ശില്‍പ്പികള്‍.ഒറ്റപ്പെട്ട ഗാനാവതരണത്തില്‍ മടുത്തിരിക്കുന്ന യുകെ മലയാളികള്‍ക്ക് വ്യത്യസ്തമാര്‍ന്ന അവതരണ ശൈലിയുടെ പുതിയൊരു സംഗീതാസ്വാദന അനുഭവം തീര്‍ക്കുകയാണ് ബാന്‍ഡിന്റെ ലക്ഷ്യം.

ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഷ്രൂഷ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസ് തുടങ്ങിയവര്‍ ജൂലൈ നാലാം തീയതി നടക്കുന്ന കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികരാകും.ഇക്കുറി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മേമ്പൊടിയായി പ്രശസ്ത പിന്നണി ഗായകന്‍ മാര്‍ക്കോസ് കൂടി എത്തിച്ചേരുന്നതോടെ മാഞ്ചസ്റ്റര്‍ ഉത്സവ ലഹരിയിലാണ്.ഇടവക വികാരി റവ ഡോ ലോനപ്പന്‍ അരിക്കാശേരി,ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 101 അംഗ തിരുന്നാള്‍ കമ്മറ്റി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ അന്നേദിവസം മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തും.ഭാരത അപ്പോസ്തലന്‍ മാര്‍ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോണ്‍സാമ്മയുടേയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങളാണ് ഇക്കുറി നടക്കുന്നത്.ദുക്‌റാന തിരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരേയും ഷ്രൂഷ്ബറി അതിരൂപതാ സീറോ മലബാര്‍ ചാപ്പലിന്‍ റവ ഡോ ലോനപ്പന്‍ അരങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ സംഗീത പ്രേമികള്‍ക്കായി സമയം കണ്ടെത്തുന്നതില്‍ വിഫോര്‍ യു ഗായകര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു.

ബോള്‍ട്ടണ്‍ സ്വദേശിയായ ഷിബു പോള്‍ എംബിഎ ബിരുദ ധാരിയും ടെസ്‌കോ സ്‌റ്റോര്‍ മാനേജറുമായിരുന്നു.ഇപ്പോള്‍ ബോള്‍ട്ടണില്‍ പെട്രോള്‍ സ്‌റ്റേഷന്‍ തുടങ്ങുകയും മറ്റു റീടെയ്ല്‍ ഷേപ്പുകള്‍ സ്വന്തമാക്കിയ ഷിബു പോളിന്റെ തിരക്കേറിയ ജീവിതത്തിനിടയില്‍ വിഫോര്‍യുവിന് സമയം നീക്കിവയ്ക്കാന്‍ മടിയില്ല.ഭാവാര്‍ദ്ദമായ സംഗീതാലപനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്‌റിയ കലാകാരനാണ് ഷിബു.

ലിവര്‍പൂളില്‍ രണ്ടായിരത്തി രണ്ടു മുതല്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ഷാജു ഉതുപ്പ് കടുത്ത സംഗീത പ്രേമിയാണ്.അഞ്ഞൂറിലധികം കുടുംബങ്ങളടങ്ങിയ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റാണ് ഷാജു ഉതുപ്പ് .ഹിന്ദി ഗാനാലാപനത്തിലാണ് ഷാജുവിന്റെ കഴിവ്.

ബ്ലാക്ക് പൂള്‍ സ്വദേശിയായ ജനയന്‍ ആമ്പലി യുകെയില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും ഗായകനുമാണ്.ബ്ലാക്ക് പൂള്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്,ഫോബ്മ നോര്‍ത്ത് വെസ്റ്റ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ജയന്‍ ആമ്പലി ബ്ലാക്ക് പൂളിലെ ഒരു നഴ്‌സിങ് ഹോം മാനേജരായി ജോലി ചെയ്യ്തു വരുന്നു.മലയാളം മെലഡി ഗാനങ്ങളുടെ ചക്രവര്‍ത്തിയാണ് ജയന്‍ ആമ്പലി,

ബോള്‍ട്ടണ്‍ സ്വദേശിയായ രഞ്ചിത്ത് ഗണേഷ് യുകെയിലെത്തും മുമ്പ് നേവി ഉദ്യോഗസ്ഥനായിരുന്നു.ഇപ്പോള്‍ നോര്‍ത്തേണ്‍ റെയില്വേയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് വിഭാഗത്തിലാണ്.കര്‍ണാടിക് സംഗീതത്തില്‍ പരിശീലനം നേടിയിട്ടുള്ള രഞ്ചിത് ആലാപന രീതിയിലൂടെ ഏറെ ജനശ്രദ്ധ നേടിയ ഗായകനാണ്.ഇവര്‍ നാലു പേരും ചേര്‍ന്നതോടെ യുകെ മലയാളികള്‍ക്കും സംഗീത പ്രേമികള്‍ക്കും ഒരു പുത്തന്‍ ആസ്വാദന അനുഭവം ഒരുങ്ങും എന്നതില്‍ സംശയമില്ല .




കൂടുതല്‍വാര്‍ത്തകള്‍.