CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 11 Seconds Ago
Breaking Now

ബെര്‍കിന്‍ഹെഡില്‍ മാര്‍ തോമശ്ലീഹായുടെയും യൌസേപിതാവിന്റെയും അല്‍ഫോന്‍സാമ്മ യുടെയും സംയുക്ത തിരുനാള്‍ ആഘോഷപ്പൂർവ്വം കൊണ്ടാടി

ബെര്‍കിന്‍ഹെഡ്‌ അപ്ടന്‍ സെന്റ്‌.ജോസഫ്സ്‌ ദേവാലയത്തില്‍ മാര്‍ തോമശ്ലീഹായുടെയും വി.യൌസേപിതാവിന്റെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ വി.അല്‍ഫോന്‍സാമ്മയുടെയും തിരുന്നാൾ ജൂണ്‍ 14 ഞായറാഴ്ച ഭക്തിപ്പൂർവ്വം ആഘോഷിച്ചു. ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ലദീഞ്ഞോട് കൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് റവ.ഫാ.റോയ്‌ S.D.V യുടെ പ്രധാന മുഖ്യ കാര്‍മ്മികത്വത്തിൽ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുർബാനയിൽ റവ. ഫാ. റോജർ ക്ലാർക്ക്, റവ. ഫാ. നിക്കോളാസ് കേൻ, സീറോ മലബാർ സഭയുടെ ചാപ്ലിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി, റവ. ഫാ. തോമസ്‌ തോപ്പാപ്പറമ്പിൽ OFM, റവ. ബിജു ആലഞ്ചേരി തുടങ്ങിയവർ സഹകാർമ്മികരായിരുന്നു.  

വി. കുർബ്ബാനക്ക് ശേഷം നടന്ന പ്രദക്ഷിണത്തിൽ കുരിശു മുത്തുക്കുടകളും കൊടിത്തോരണങ്ങളുമായി ദേവാലയത്തിന് ചുറ്റുമായിരുന്നു. ഭക്തി നിർഭരമായ പ്രദക്ഷിണത്തിനു ശേഷം ബെര്‍കിന്‍ഹെഡ്‌ ദൃശ്യ കലയുടെ ചെണ്ട മേളം തിരുന്നാളിന് കൊഴുപ്പേകി.  

തിരുക്കർമങ്ങൾക്കും പ്രദക്ഷിണത്തിനും ശേഷം പാരീഷ് ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ പൌരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന റവ. ഫാ. റോജർ ക്ലാർക്കിനും സിൽവർ ജൂബിലി ആഘോഷിക്കുന്ന റവ. ഫാ. നിക്കോളാസ് കേൻ എന്നിവർക്ക് മൊമ്മന്റൊയും സമ്മാനവും സീറോ മലബാർ സമൂഹത്തിന് വേണ്ടി റവ. ഫാ. ലോനപ്പൻ സമ്മാനിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് ആശംസകൾ അർപ്പിച്ച് യുവതിയുവാക്കൾക്കും കുട്ടികൾക്കും വേണ്ടി മിസ്‌ അയ്ലിൻ ആന്റോ, വൈദികരെ പ്രതിനിധീകരിച്ചു ഫാ. ഫിലിപ്പ് കുഴിപ്പറമ്പിലും, സമൂഹത്തിനു വേണ്ടി ശ്രീ. സാം ചൽകടവിലും സംസാരിച്ചു. ഗായക സംഘം മനോഹരമായ ജൂബിലി ഗാനം ആലപിച്ചു. 

ജൂബിലേറിയാൻമാരായ റോജർ അച്ചനും നിക്കോളാസ് അച്ചനും അവരോട കാണിക്കുന്ന സ്നേഹത്തിനും നല്ല വാക്കുകൾക്കും സമ്മാനത്തിനും നന്ദി പറഞ്ഞു. തുടർന്ന് നടന്ന സ്നേഹ വിരുന്നിൽ എല്ലാവരും സന്തോഷത്തോടെ പങ്കു ചേർന്നു.          

   




കൂടുതല്‍വാര്‍ത്തകള്‍.