CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 4 Minutes 14 Seconds Ago
Breaking Now

ബ്രെന്റ് വുഡ് രൂപതയുടെ ദുക്റാന തിരുന്നാൾ ആഘോഷം ജൂലൈ 4ന് ബാസിൽഡനിൽ

ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലനായ വിശുദ്ധ തോമ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ സീറോ മലബാർ ബ്രെന്റ് വുഡ് രൂപത ഇടവകംഗങ്ങൾ സംയുക്തമായി ആഘോഷിക്കുന്നു. ജൂലൈ 4 നു ഉച്ച കഴിഞ്ഞ് 2.30 മുതൽ രാത്രി 10 മണി വരെ നീളുന്ന ആഘോഷങ്ങൾ ബാസിൽഡനിലെ ഹോളി ട്രിനിറ്റി പള്ളിയിൽ വച്ചാണ് നടത്തപെടുന്നത്.

സീറോ മലബാർ ബ്രെന്റ് വുഡ് രൂപത ചാപ്ലയിൻ ഫാ. ജോസ്‌ അന്ത്യാകുളം  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു കൊടിയേറ്റ് നടത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് ആഘോഷമായ തിരുന്നാൾ പാട്ടുകുർബാനയും ലദീഞ്ഞും പ്രദിക്ഷണവും ഉണ്ടായിരിക്കും. ഫോളോ മീ ടെലിവിഷൻ ഡയറക്ടർ ഫാ. ജോണ്‍ കൊച്ചുപറമ്പിൽ തിരുന്നാൾ സന്ദേശം നൽകുന്നതായിരിക്കും.

55801fda9c6ce.jpg

തിരുക്കർമ്മങ്ങൾക്ക് ശേഷം രൂപതയിലെ വിവിധ ഇടവകകളിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുന്നാൾ തിരുക്കർമങ്ങളിൽ പങ്കുകൊണ്ട് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ ഭക്ത വിശ്വാസികളെയും ജൂലൈ 4 നു ബാസിൽഡനിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ ബ്രെന്റ് വുഡ് രൂപത ചാപ്ലയിൻ ഫാ. ജോസ്‌ അന്ത്യാകുളം അറിയിച്ചു. 

 

തിരുന്നാളിന് പ്രസുദേന്തി ആകാൻ താല്പര്യമുള്ളവരും തിരുന്നാളിനെ കിറിച്ചു കൂടുതൽ അറിയാൻ താല്പര്യമുള്ളവരും തിരുന്നാൾ കമ്മിറ്റി കണ്‍വീനറും ബാസിൽഡനിലെ സീറോ മലബാർ ട്രസ്റ്റിയുമായ ശ്രീ ജോസഫ്‌ വർക്കിയുമായി (കുഞ്ഞേട്ടൻ Mob:07897448282) ബന്ധപെടുക. 


 

 




കൂടുതല്‍വാര്‍ത്തകള്‍.