CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 54 Seconds Ago
Breaking Now

ഇക്കുറിയും വ്യത്യസ്തത പുലര്‍ത്തി ഉഴവൂര്‍ സംഗമം ; അടുത്ത സംഗമം ഓക്‌സ്‌ഫോര്‍ഡില്‍

യുകെ മലയാളികള്‍ക്കിടയിലെ പ്രസിദ്ധമായ സംഗമമായ ഉഴവൂര്‍ സംഗമം മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളോടെ ഞായറാഴ്ച സമാപിച്ചു. നോര്‍ത്ത് വെയില്‍സിലെ ഡെന്‍ബിഗ് ഹോവെല്‍സ് സ്‌കൂളില്‍ നടന്ന സംഗമത്തില്‍ ഉഴവൂര്‍ സ്വദേശികളായ നൂറോളം കുടുംബങ്ങള്‍ പങ്കെടുത്തു.ഒത്തൊരുമയുടെ ആവേശവും നാടിന്റെ ഓര്‍മ്മപ്പെടുത്തലുകളുമായി സംഗമത്തിന്റെ ഓരോ നിമിഷവും കൂടിയവര്‍ ആഘോഷത്തിലായിരുന്നു.

അഞ്ഞൂറിലധികം ആളുകള്‍ക്ക് ഒരേ സമയം ചിലവിഴിക്കുവാനൂള്ള സൗകര്യമാണ് ഹെവെല്‍സ് സ്‌കൂളില്‍ ഒരുക്കിയിരുന്നത്. ഉഴവൂരിന്റെ പശ്ചാത്തലം ഒരുക്കിയതും ശ്രദ്ധേയമായി. ഉഴവൂര്‍ ചന്ത മുതല്‍ പള്ളിയുടെ ചിത്രങ്ങള്‍വരെ വലിയ ഫ്‌ളക്‌സില്‍ പ്രിന്റ് ചെയ്ത് സംഗമം നടക്കൂന്ന പരിസരങ്ങള്‍ അലങ്കരിച്ചിരുന്നൂ.അതിനാല്‍ ഉഴവൂരില്‍ തിരിച്ചെത്തിയ സന്തോഷമായിരുന്നു പലര്‍ക്കും അനുഭവപ്പെട്ടത്. ഓരോ ഉഴവൂര്‍ നിവാസികള്‍ക്കൂം ഗൃഹാതുരത്വം ഉണര്‍ത്തുന്നതിനാണ് സംഘാടകര്‍ ഇതൊരുക്കിയത് .

വെള്ളിയാഴ്ച ആറുമണിക്ക് എത്തിച്ചേര്‍ന്ന ഉഴവൂര്‍ നിവാസികള്‍ സ്വന്തം നാടിന്റെ ഓര്‍മ്മകളൂം പരിചയങ്ങളും പുതുക്കി മൂന്ന് ദിവസം ആഘോഷമാക്കി. പരിപാടികള്‍ മുന്‍ കൂട്ടി നിശ്ചയിച്ച പ്രകാരം നടന്നതിനാല്‍ എല്ലാത്തിനും ഒരു ചിട്ടയുണ്ടായിരുന്നു. നാടന്‍ കട്ടന്‍ കാപ്പി മുതല്‍ തട്ടുകട വിഭവങ്ങള്‍ വരെ സജ്ജീകരിച്ചിരുന്നൂ. നോട്ടിങ്ങ്ഹാമിലെ ചിന്നാസ് ക്യാറ്ററിങ്ങ് ഒരുക്കിയ വിഭവങ്ങള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി.

വെള്ളീയാഴ് വൈകിട്ട് നടന്ന വെല്ക്കം ഡാന്‍സ് ശ്രദ്ധേയമായി. യുകെയിലെ പല ഭാഗങ്ങളില്‍ താമസിക്കൂന്ന കുട്ടികളെ ഒരുമിപ്പിച്ച് ദിവസങ്ങളുടെ പരിശീലനവും നടത്തിയാണ് വെല്ക്കം ഡാന്‍സ് അവതരിക്കപ്പെട്ടത്.ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാനായി റെക്‌സ് ബാന്‍ഡ് അവതരിപ്പിച്ച ഗാനമേളയും ബര്‍മിങ്ങ്ഹാമില്‍ നിന്നൂള്ള ദേശി നാച്ച് ബോളിവിഡ് ഡാന്‍സും ശ്രദ്ധേയമായി.

ഉഴവൂര്‍ സംഗമത്തിന്റെ ലേബല്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് പുരുഷന്മാര്‍ക്കൂം, സെറ്റുസാരിയും മുണ്ടും സ്ത്രീകള്‍ക്കൂം സംഘാടകര്‍ ഒരുക്കിയിരുന്നൂ. കൂടാതെ കുട്ടികള്‍ക്കായി സമ്മാനത്തോടുകൂടിയുള്ള ഫാഷന്‍ ഷോ മത്സരവും രസകരമായി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൂം സമയം കണ്ടെത്താനൂം  സംഗമം മറന്നില്ല.ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി മദ്ധ്യ പ്രദേശില്‍ നിന്നെത്തിയ പനങ്കാല അച്ചന്റെ ചാരിറ്റി പ്രവര്‍ത്തനത്തിനൂം സംഗമം വേദിയായി. കൂടാതെ ഞയറാഴ്ച വൈകുന്നേരം കുര്‍ബ്ബാനയോടുകൂടിയാണ് സംഗമം അവസാനിച്ചത്. സംഗമത്തിന്റെ വിജയത്തിന് സംഗമം സെന്റര്‍ കമ്മറ്റിയും സിന്റോ വെട്ടുകുന്നേല്‍, ജേക്കബ് മുറിക്കകു്േന്നല്‍, സൈമണ്‍ വാഴപ്പള്ളിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇനി ഓക്‌സ്‌ഫോര്‍ഡില്‍ കാണാമെന്ന് പറഞ്ഞാണ് സംഗമം അവസാനിപ്പിച്ച് എല്ലാവരും മടങ്ങിയത് ..




കൂടുതല്‍വാര്‍ത്തകള്‍.