CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 7 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് ആംഗ്ലിയ കായിക മേള; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നൂ, മത്സരാര്‍ത്ഥികള്‍ ഇഞ്ചോടിച്ച് പോരാട്ടത്തിന്

ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കായിക മേള ജൂണ്‍ 21 ന് ചെംസ്‌ഫോര്‍ഡില്‍ അരങ്ങേറുവാന്‍ ഏതാനൂം ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്നൂ. ചെംസ്‌ഫോര്‍ഡിലെ സ്‌പോര്‍ട്ട്‌സ് ആന്റ് അത്‌ലറ്റിക്‌സ് സെന്ററില്‍ രാവിലെ പതിനൊന്ന് മണി മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. റീജിയണിന്റെ കീഴിലുള്ള അസോസിയേഷനൂകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകൂം നടക്കുക. മിക്ക അസോസിയേഷനൂകളും ഓരാഴ്ച മുന്‍പേ പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ കുട്ടികളെ കൂടുതല്‍ ഇനങ്ങളില്‍ മത്സരിപ്പിച്ച് ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കുവാനൂള്ള തന്ത്രപ്പാടിലാണ് ഓരോ അസോസിയേഷനൂകളും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനാണ് ചാമ്പ്യന്‍സ് ട്രോഫി ലഭിക്കുക. വാറ്റ്‌ഫോര്‍ഡ് അസോസിയേഷന്‍ കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിനായി ബസ് ബുക്ക് ചെയ്തു കഴിഞ്ഞു. ഇപ്‌സ്വിച്ച്, ബെഡ്‌ഫോര്‍ഡ്, നോര്‍വിച്ച്, വാറ്റ്‌ഫോര്‍ഡ് ബാസില്‍ഡണ്‍, കേംബ്രിഡ്ജ് മത്സരാര്‍ത്ഥികള്‍ തമ്മിലാകൂം പ്രധാന മത്സരം നടക്കുക. കലാമേളയില്‍ കാണൂന്ന മത്സര വീര്യം കായിക മേളയിലേക്കൂം പകര്‍ന്നിട്ടുണ്ട്.

ഓരോ ഇനത്തിലും ഒന്നാം സ്ഥാനം ലഭിക്കൂന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൂടാതെ ട്രോഫിലും ലഭിക്കൂം. മറിയം ട്രാവല്‍ എജന്‍സിയാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കൂന്ന അസോസിയേഷനൂള്ള എവര്‍ റോളിങ്ങ് ചാമ്പ്യന്‍സ് ട്രോഫിവാറ്റ്‌ഫോര്‍ഡില്‍ നിന്നൂള്ള സിജു ഡാനിയേലിന്റെ ഉടമസ്ഥയിലുള്ള കേക്ക്‌സ് ആര്‍ട്ടാണ് നല്‍കുന്നത്. കായിക മേളയടനുബന്ധിച്ചുള്ള വടം വലി മത്സരത്തിന് അസോസിയേഷനൂകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ ഇസ്പ്വിച്ച്, വാറ്റ്‌ഫോര്‍ഡ്, ബാസില്‍ഡണ്‍, ബെഡ്‌ഫോര്‍ഡ്, നോര്‍വിച്ച് ടീമുകള്‍ റെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ജേതാക്കളെ സ്‌പൈസ് ലാന്‍ഡ് ആന്റ് ക്യാറ്ററിങ്ങ് നോര്‍വിച്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് കാത്തിരിക്കുന്നത്.

5580d4f5db47b.jpg

ജൂണ്‍ 21 ന് രാവിലെ പതിനൊന്ന് മണിക്ക് തന്നെ റെജിസ്‌ട്രേഷന്‍ ആരംഭിക്കൂമെന്ന് റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ സെബാസ്റ്റ്യന്‍ അറിയിച്ചു. ഓരോ മത്സരാര്‍ത്ഥിയും 4 പൗണ്ട് വീതം റെജിസ്‌ട്രേഷന്‍ ഫീസ് നല്‌കേണ്ടതുണ്ട്. ഈ ഫീസ് നല്കിയാല്‍ ഒന്നില്‍ കൂടുതല്‍ മത്സരത്തില്‍ ഓരോ മത്സരാര്‍ത്ഥിക്കൂം പങ്കെടുക്കാം. മത്സര ക്രമങ്ങളും നിയമാവലിയും മേളയോടനൂബന്ധിച്ച് അന്നേ ദിവസം പ്രസിദ്ധപ്പെടുത്തും. യുക്മ നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം തോമസ് മാറാട്ടുകളത്തിനാണ് ഇതിന്റെ ചുമതല. പ്രായം തെളിയിക്കൂന്നതിനായുള്ള രേഖകള്‍ റജിസ്‌ട്രേഷന്‍ സമയത്ത് ഹാജാരാക്കേണ്ടതാണ്.

5580d52a603ef.jpg

റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായിയുടെ നേതൃത്വത്തിലുള്ള റിജിയണല്‍ കമ്മറ്റിക്കായിരിക്കൂം കായിക മേളയുടെ നടത്തിപ്പ് ചുമതല. ജെയിസണ്‍ നോര്‍വിച്ച് കായിക മേളയുടെ കോര്‍ഡിനേഷന്‍ സ്ഥാനവും വഹിക്കുന്നൂ.റീജിയണല്‍ ട്രഷറര്‍ അലക്‌സ് ലൂക്കോസിന്റെ നേതൃത്വത്തിലുള്ള ടീമും ചെംസ്‌ഫോര്‍ഡില്‍ ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര നിലവാരമുള്ള ട്രാക്കിലാണ് മത്സരങ്ങള്‍ നടക്കുക. കായിക മേള സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സണ്ണി മത്തായി - 07727 993229

ഓസ്റ്റിന്‍ സെബാസ്റ്റ്യന്‍ - 07889 869216

ജെയിസണ്‍ നോര്‍വിച്ച്- 07776 141528

Venue Address:

Melbourne Athletic & Sports Center,

Salernoway, Chelmsford,

CM1 2EH




കൂടുതല്‍വാര്‍ത്തകള്‍.