CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 56 Seconds Ago
Breaking Now

സെൻട്രൽ മാഞ്ചസ്റ്ററിൽ തോമാശ്ലീഹായുടെയും അൽഫോൻസാമ്മ യുടെയും സംയുക്ത തിരുന്നാൾ ജൂലൈ 11, 12 തീയതികളിൽ

സെൻട്രൽ മാഞ്ചസ്റ്ററിൽ ഭാരത ക്രൈസ്തവ സഭകളുടെ അപ്പസ്തോലനായ തോമാശ്ലീഹായുടെയും സഹനത്തിന്റെയും ദൈവസ്നേഹത്തിന്റെയും പ്രതീകമായ വിശുദ്ധ അൽഫോൻസമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾ ജൂലൈ 11,12 തീയതികളിൽ നടക്കും. തിരുന്നാളിന് ഒരുക്കമായി ഇടവകയിലെ വിവിധ വാർഡുകൾ വഴി 10 ദിവസത്തെ നൊവേനയും പ്രാർത്ഥനയും നടക്കും. ജൂലൈ 11 ശനിയാഴ്ച രാവിലെ 10 നു തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇടവക വികാരി ഇയാൻ ഫാരേൽ കൊടിയേറ്റും. തുടർന്ന് നടക്കുന്ന ആഘോഷപ്പൂർവ്വമായ ദിവ്യ ബലിയിൽ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ കാർമ്മികനാകും. തദവസരത്തിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും നൊവേനയും നടക്കും. 12 നു ഞായറാഴ്ച പ്രധാന തിരുന്നാൾ ദിനത്തിൽ ഉച്ചക്ക് 2 നു ആഘോഷപ്പൂർവ്വമായ തിരുന്നാൾ കുർബാനയ്ക്ക് തുടക്കമാകും. ഫാ. ജ്യോതിഷ് പുറവക്കാട്ട് (IMS) മുഖ്യ കാർമ്മികനാകും.

5580ef3bd757c.jpg

തിരുന്നാൾ കുർബാനയെ തുടർന്ന് മുത്തുക്കുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് പബ്ലിക്ക് റോഡിലൂടെയുള്ള തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാകും. പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശിർവാദവും നടക്കും. ഇതേ തുടർന്ന് പാരിഷ് ഹാളിൽ കലാപരിപാടികൾക്ക് തുടക്കമാകും.

ജൂലൈ മൂന്നാം തീയതി വെള്ളിയാഴ്ച രാത്രി 7 നു സെന്റ്‌ ജോസഫ് ദേവാലയത്തിൽ പ്രത്യേക ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സാൽഫോർഡ് രൂപത സീറോമലബാർ ചാപ്ലയിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്യുന്നു.        




കൂടുതല്‍വാര്‍ത്തകള്‍.