CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 54 Minutes 15 Seconds Ago
Breaking Now

മുട്ടുചിറ സംഗമം 2015 സെപ്റ്റംബർ 19 ന്

കോട്ടയം ജില്ലയിലെ മുട്ടുചിറയിൽ നിന്നും യുകെയിൽ എത്തിയിരിക്കുന്ന മുട്ടുചിറ നിവാസികളുടെ കൂട്ടായ്മ സെപ്റ്റംബർ 19 ശനിയാഴ്ച ചെൽറ്റെൻഹാമിൽ വച്ച് നടത്തപ്പെടുന്നു. 19 നു രാവിലെ 10 മണിക്ക് ചെൽറ്റെൻഹാം സെന്റ്‌ ഗ്രിഗോറി കാത്തലിക് ചർച്ചിൽ ഡാ. വർഗീസ്‌ നടക്കൽ അർപ്പിക്കുന്ന ദിവ്യ ബലിയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് സെന്റ്‌ ഗ്രിഗോറി കാത്തലിക് സ്കൂൾ ഹാളിൽ പൊതു സമ്മേളനവും കുടുംബ സംഗമവും നടക്കും. ഫാ. വർഗീസ്‌ നടക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ നാട്ടിൽ നിന്നും യുകെയിൽ എത്തിയിരിക്കുന്ന മാതാപിതാക്കളും സാംസ്ക്കാരിക നായകന്മാരും പങ്കെടുക്കും. സംഗമത്തോട് അനുബന്ധിച്ച് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഗാനമേള, ഫണ്‍ ഗെയിംസ്, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. 

നാട്ടിലെ ചിരകാല സുഹൃത്തുക്കളെയും സഹപാഠികളെയും ബന്ധുമിത്രങ്ങളെയും നേരിൽ കാണുവാനും പരിചയപ്പെടുവാനും പരിചയം പുതുക്കുവാനുമുള്ള ഈ സുവർണ്ണാവസരത്തിലേക്ക് എല്ലാ മുട്ടുചിറ നിവാസികളെയും മുട്ടുചിറയിൽ നിന്നും വിവാഹം കഴിച്ചു പോയവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ബിനോയി അരുക്കുഴിപ്പിൽ: 0771748826

അഡ്രസ്:

ST. GREGORY CATHOLIC SCHOOL 

ST. JAMES SQUARE 

CHELTENHAM 

GL30 3QG 


 

 

 


 

 



 

     




കൂടുതല്‍വാര്‍ത്തകള്‍.