CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 51 Minutes 58 Seconds Ago
Breaking Now

ലണ്ടൻ കണ്‍വൻഷൻ ശനിയാഴ്ച, ഫാ. സോജി ഓലിക്കലും ഫാ. അന്തിയാംകുളവും ശുശ്രൂഷകൾ നയിക്കും

മാമോദീസ സ്വീകരിച്ചവരുടെ പ്രധാന കടമയായ സുവിശേഷവൽക്കരണം വഴിയുള്ള വിശ്വാസ കൈമാറ്റം ഫ്രാൻസിസ് പാപ്പ വിഭാവനം ചെയ്ത നവ സുവിശേഷവൽക്കരണം വഴി അടുത്ത തലമുറയ്ക്ക് സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും വിശ്വാസം പകർന്നു കൊടുക്കുന്ന ശുശ്രൂഷ ജൂണ്‍ 20 ശനിയാഴ്ച 8 മണി മുതൽ 4 മണി വരെ ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ഫാ. സോജി ഓലിക്കൽ നയിക്കും.

ജപമാല പ്രദക്ഷിണത്തോടെ ആരംഭിക്കുന്ന സുസ്രൂഷയിൽ ദൈവ സ്തുതി ആരാധന, വിശുദ്ധ കുർബാന, ദൈവ വചന പ്രഘോഷണം, കുമ്പസാരം, സ്പിരിച്വൽ ഷെയറിംഗ്, ദൈവാനുഭവ സാക്ഷ്യങ്ങൾ, ദിവ്യ കാരുണ്യ ആരാധനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. കിഡ്സ്‌ ഫോർ കിംഗ്‌ഡം നയിക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്.

വെസ്റ്റ് ഹാം ഫുട് ബോൾ സ്റ്റേഡിയത്തിന്റെ പാർക്കിങ്ങിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

അഡ്രസ്:

WESTHAM FOOT BALL STADIUM 

GREEN STREET 

UPTON PARK 

A139AZ

പൊതുവായ വാഹനങ്ങളിൽ വരുന്നവർ അപ്പ്‌ട്ടൻ പാര്ക്ക് രൂട്ട് കൂടാതെ സ്ട്രാറ്റ് ഫോഡിൽ നിന്നും 104 ആം ബസ്സിലും അടുത്ത ടൌണൂകളികളിൽ നിന്നും വരുന്നവർ 5,58,115,147,330,376 എന്നീ ബസുകളിൽ കണ്‍വൻഷൻ ഹാളിൽ എത്തിച്ചേരാം. 

അഡ്രസ്:

BOLYEN BANQUETING 

11-13 BARKING ROAD 

E61PW 

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ജോസ് അന്തിയാംകുളം 07472801507

മാർട്ടിൻ 07854634115

ബെന്നി 07575208029 (പാർക്കിംഗ്)


 

 

  




കൂടുതല്‍വാര്‍ത്തകള്‍.