CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes Ago
Breaking Now

കോട്ടയം ജില്ല പ്രവാസി കൂട്ടായ്മ രൂപീകരിക്കുവാനുള്ള പ്രഥമ ആലോചനാ യോഗം ശനിയാഴ്ച ഈസ്റ്റ്‌ ഹാമിൽ

കോട്ടയം ജില്ലയിൽ നിന്ന് യുകെയിൽ കുടിയേറിയിരിക്കുന്ന മലയാളികൾക്ക് വേണ്ടി പൊതുവേദിയെന്ന ലക്ഷ്യത്തോട് കൂടി ഒരു സംഘടന രൂപീകരിക്കുന്നതിനു വേണ്ടിയുള്ള പ്രഥമ ആലോചനായോഗം ജൂണ്‍ 20 നു ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഈസ്റ്റ്‌ ഹാമിലെ ഉദയ റെസ്റ്റൊറന്റിൽ വച്ച് നടക്കും. സംഘടനയുടെ പേര്, ഭരണ ഘടന, പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ വിഷയങ്ങളിലും പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് സംഘടനയുടെ രൂപീകരണവുമായി മുന്നോട്ട് പോകുവാനാണ് എല്ലാവരും തീരുമാനിച്ചിരിക്കുന്നത്. വെറും ചില ആഘോഷങ്ങൾ മാത്രം നടത്തി പ്രവർത്തനങ്ങൾ ഒതുക്കാതെ പ്രവാസികളുടെ വിഷയങ്ങളിൽ സജീവമായി ഇടപ്പെടുന്ന സജീവമായ ഒരു സംഘടനയെന്ന ലക്ഷ്യമാണ്‌ സംഘാടകർക്കുള്ളത്.  

കൂടുതൽ വിവരങ്ങൾക്ക്:

ടോണി ചെറിയാൻ 07584074707  




കൂടുതല്‍വാര്‍ത്തകള്‍.