CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 28 Seconds Ago
Breaking Now

നാലാമത് യുക്മ കപ്പിനായുള്ള പോരാട്ടം നാളെ റെഡിച്ചിൽ

നാലാമത് യുക്മ കപ്പിനായുള്ള വാശിയേറിയയുക്മ മിഡ്‌ ലാണ്ട്സ് റീജണൽ  കായിക മത്സരങ്ങൾ നാളെ റെഡിച്ചിൽ നടക്കും. കഴിഞ്ഞ വർഷത്തെ കിരീട ജേതാക്കൾ എർഡിങ്ടണ്‍ മലയാളീ അസോസിയേഷൻ ആയിരുന്നു. രണ്ടാം സ്ഥാനം സ്വന്തമാക്കിയത് LKC ലെസ്റ്റർ ആയിരുന്നു. മികവുറ്റ ഒരുകുട്ടം സംഘാടകരെയും കായിക താരങ്ങളെയും യുക്മയ്ക്ക് സംഭാവന ചെയ്തിട്ടുള്ള എർഡിങ്ടണ്‍ മലയാളീ അസോസിയേഷൻ യുക്മ  റീജനൽ ഉപാധ്യക്ഷൻ കൂടിയായ അസോസിയേഷൻ പ്രസിഡണ്ട് എബി ജോസെഫിന്റെ നേതൃത്വത്തിൽ കപ്പു നില നിർത്തുവാൻ വേണ്ടി തയ്യാറെടുക്കുമ്പോൾ മറ്റ് അസോസിയേഷനുകൾ കപ്പു നേടിയെടുക്കുവനുള്ള പരിശീലനത്തിലാണ്. കാലാവസ്ഥ കുടി അനുകുലമാകുന്നതോടെ റെഡിച്ചിൽ  അക്ഷരാർഥത്തിൽ തീ പാറുന്ന മത്സരം പ്രതീക്ഷിക്കാം. വടം വലി മത്സരത്തിലെ ജേതാക്കള്‍ക്ക് യുകെയിലെ പ്രമുഖ ഇന്‍ഷു റന്‍സ് സ്ഥാപനമായ അലൈഡ് ഫൈനാഷ്യല്‍ നല്‍കുന്ന 250 പൌണ്ട് സമ്മാനമായി ലഭിക്കും.കായികമേളയില്‍ പ്രായോജകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തത്സമയം അക്കൌണ്ട് എടുക്കുവാനുള്ള സൌകര്യം ഉണ്ടായിരിക്കും .

5583c1446125f.jpg

18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും.ഒരു കുട്ടം പരിചയ സമ്പന്നരായ പ്രവർത്തകരെ  അണി നിരത്തുവാൻ KCA  റെഡിച്ചിനു കഴിയും. എന്നതുകൊണ്ടും  ഫോട്ടോ ഫിനിഷ് അടക്കം ഉള്ള ആധുനിക ഉപകരണങ്ങളു ടെ ഉപയോഗവും മേള കുറ്റമറ്റതാണ് എന്നുറപ്പാക്കും.എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും രാവിലെ ഒൻപതു മണിക്കു റജിസ്ട്രെഷൻ ആരംഭിക്കുമെന്നും പത്തുമണിയോടെ തന്നെ മത്സരങ്ങൾ ആരംഭിക്കുമെന്നും KCA  റെഡിച്ച് പ്രസിഡണ്ട് പീറ്റർ ജോസഫ്‌, യുക്മ റീജണൽ സ്പോർട്സ് കോ ഓർഡിനെറ്റർ പോൾ ജോസഫ്‌ അറിയിച്ചു.പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങൾക്കും റീജനൽ സെക്രട്ടറി ഡിക്സ് ജോർജ് ട്രഷറർ സുരേഷ് കുമാർ എന്നിവർ വിജയാശംസകൾ നേർന്നു.

റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 

ശ്രീ പോൾ ജോസഫ്‌ 07886137944-(സ്പോർട്സ് കോ ഓർഡിനേറ്റർ) 

ശ്രീ ജയകുമാർ നായർ 07403223066(റീജനൽ പ്രസിഡണ്ട്)

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre

Birmingham Road,

Redditch,

Worcestershire.

B97 6EJ




കൂടുതല്‍വാര്‍ത്തകള്‍.