CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 20 Minutes 33 Seconds Ago
Breaking Now

കെ.സി.എ.എം ഫാതെഴ്സ്‌ ഡേ ആഘോഷങ്ങൾ നാളെ

മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്ക പ്രസ്ഥാനമായ കേരള കാത്തലിക് അസോസിയേഷൻ നാളെ ഫാതെഴ്സ്‌ ഡേ ആഘോഷിക്കുന്നു. ബാഗുലിയിലെ സെന്റ്‌. മാർട്ടിൻ ചർച്ച് ഹാളിലാണ് ആഘോഷങ്ങൾ നടക്കുക. നാളെ ശനിയാഴ്ച വൈകീട്ട് 4.30 മുതലാണ്‌ ആഘോഷങ്ങൾ നടക്കുക. കുടുംബനാഥൻമാരായ പിതാക്കന്മാരെ ആദരിക്കുകയും അത് വഴി കേരളീയ പാരമ്പര്യവും സംസ്ക്കാരവും കുഞ്ഞുങ്ങൾക്ക്‌ കാണിച്ചു കൊടുക്കുകയും ചെയ്യുക എന്നതാണ് ആഘോഷങ്ങളുടെ പ്രധാന ലക്‌ഷ്യം. കെ.സി.എ.എം വനിതാ വിഭാഗം ആണ് ആഘോഷങ്ങൾക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. പരിപാടികളിൽ പങ്കെടുക്കുവാൻ എല്ലാ അംഗങ്ങളെയും ക്ഷണിക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളെ തുടർന്ന് സ്നേഹ വിരുന്നു ഉണ്ടായിരിക്കുന്നതാണ്.         




കൂടുതല്‍വാര്‍ത്തകള്‍.