CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 4 Minutes 23 Seconds Ago
Breaking Now

പതിനാലാമത് UKKCA കണ്‍വെൻഷനും ആസ്ഥാന മന്ദിര ഉത്ഘാടനത്തിനുമായി എത്തിയ കോട്ടയം അതിരൂപതയുടെ മെത്രാപൊലീത്ത മാർ മൂലക്കാട്ടിൽ പിതാവിന് മാഞ്ചസ്റ്റർ എയർപോർട്ടിൽ ഉജ്വല വരവേൽപ്

ജൂണ്‍ ഇരുപത്താറു ഇരുപത്തേഴു തീയതികളിൽ ബിർമിങ്ങ്ഹാമിൽ നടക്കുന്ന ആസ്ഥാനമന്ദിര ഉത്ഘാടനത്തിനും ബതെൽ കണ്‍വെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന UKKCA കണ്‍വെൻഷനിലും പങ്കെടുക്കുന്നതിനുള്ള പ്രധാന വ്യക്തികൾ എത്തിത്തുടങ്ങി. കോട്ടയം അതിരൂപതയുടെ മെത്രപോലീത്ത മാർ മൂലക്കാട്ടിൽ പിതാവ് ഇന്നലെ വൈകിട്ട് നാല്‌ മണിക്ക്‌ മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തി. UKKCA  പ്രസിഡന്റ്‌ ശ്രീ. ബെന്നി മാവേലി , സ്പിരിച്വൽ അഡ്വൈസർ ഫാ. സജി മലയിൽ പുത്തൻപുരയിൽ തുടങ്ങിയ ഇരുപതോളം സമുദായ അംഗങ്ങൾ ആണ് പിതാവിനെ സ്വീകരിക്കുന്നതിനായ് എയർപോർട്ടിൽ എത്തിയിരുന്നത് . കണ്‍വെൻഷനും ഉത്ഘാടനത്തിനുമുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ബതെൽ കണ്‍വെൻഷൻ സെന്ററും UKKCA നേതൃത്വവും.

ശനിയാഴ്ച നടക്കുന്ന കണ്‍വെൻഷന് മൂലക്കാട്ടിൽ പിതാവ് , ukkca സ്പിരിച്വൽ അഡ്വൈസർ ഫാ. സജി മലയിൽ പുത്തൻപ്പുരയിൽ എന്നിവരെ  കൂടാതെ വിശിഷ്ടാതിഥികളായി എത്തുന്നത്‌ സൌത്ത് സ്വിണ്ടനെ പ്രതിനിധീകരിക്കുന്ന  പാർലമെന്റ് അംഗമായ ശ്രീ റോബർട്ട്‌ ബക്ക്ലാൻഡ്‌ എന്നിവരാണ്. രാവിലെ 9.30 നു കൊടിയേറുന്നതോടെ പതിമൂന്നാമത് UKKCA  കണ്‍വെൻഷനു കേളികെട്ടുണരും. 

 

5584ef0ac0413.jpg

പത്തു മണിക്ക് നടക്കുന്ന പരിശുദ്ധ ദിവ്യ ബലിക്ക് മാർ മാത്യു മൂലക്കാട്ടിൽ പിതാവ് മുഖ്യ കാർമികത്വം വഹിക്കും. പതിനഞ്ചോളം വൈദികർ സഹ കാർമികത്വം വഹിക്കും. കുർബാനയ്ക്ക് ശേഷം വരുന്ന ഏതാനും സമയം കുടുംബ , സൌഹൃദ സല്ലാപങ്ങൾക്കുള്ളതായിരിക്കും . 12;45 നാണ്  കണ്‍വെൻഷന്റെ ഏറ്റവും പ്രധാന ഇനങ്ങളിൽ ഒന്നായ സമുദായ റാലി നടക്കുന്നത്‌. വൈകിട്ട് 3 മണി മുതൽ 4 മണി വരെ ആയിരിക്കും  പൊതുയോഗം .4 മണിമുതൽ സ്വാഗത നൃത്ത ആവിഷ്കാരം തുടങ്ങി വൈകിട്ട് 8 മണി  വരെ വിവിധ യൂണിറ്റുകളുടെ ദൃശ്യ കലാ വിസ്മയങ്ങൾ ഒരുക്കിയിരിക്കുകയാണ്.അതിനുശേഷം നടക്കുന്ന സമ്മാനദാനത്തോടെ ഈ വർഷത്തെ കണ്‍വെൻഷന് തിരശീല വീഴും.

യുകെയുടെ മധ്യ മേഖലയായ ബിർമിന്ഘാമിൽ വച്ച് കണ്‍വെൻഷൻ നടക്കുന്നതിനാൽ വിവിധ ഭാഗങ്ങളിലുള്ള യൂണിറ്റ് അംഗങ്ങൾക്ക് എത്തിച്ചേരുവാൻ  കൂടുതൽ സൌകര്യപ്രദമാണ്. വിശ്വാസവും പാരമ്പര്യവും തനിമയും ഒന്നിക്കുന്ന UKKCA വാർഷിക കണ്‍വെൻഷനിലേക്ക് സെൻട്രൽ കമ്മിറ്റി എല്ലാ സമുദായ അംഗങ്ങളെയും സാദരം ക്ഷണിക്കുന്നു .




കൂടുതല്‍വാര്‍ത്തകള്‍.