CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 3 Seconds Ago
Breaking Now

ട്രാക്കും ഫീൽഡും ഉണർന്നു, മിഡ്ലാണ്ട്സിൽ ഇന്ന് കായിക മാമാങ്കം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആ സുദിനം ആഗതമായതിന്റെ സന്തോഷത്തിലാണ് മിഡ്ലാണ്ട്സിലെ മലയാളി സമൂഹം .യുക്മ മിഡ്ലാണ്ട്സ് റീജിയൻ കായികമേളക്ക് ഇന്ന് രാവിലെ ഒൻപതു മണിക്ക് റെഡിച്ചിൽ തുടക്കമാവുമ്പോൾ അതൊരു ചരിത്ര സംഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് കെ സി എ  റെഡിച്ചിന്റെ നേതൃത്വവും അംഗങ്ങളും. മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ പത്തുമണിക്ക് യുക്മ ദേശീയ അധ്യക്ഷൻ ശ്രീ ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ നിർവഹിക്കും.

18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന കായിക മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായതായും എല്ലാ കായിക പ്രേമികളെയും റെഡിച്ചിലേക്ക് സ്വാഗതം ചെയ്യുന്നതായും  കെ സി എ  റെഡിച്ച് പ്രസിഡണ്ട് പീറ്റർ ജോസഫ്‌ സെക്രട്ടറി ലിസോമോൻ എന്നിവർ അറിയിച്ചു. ഫോട്ടോ ഫിനിഷ് അടക്കമുള്ള ആധുനിക ഉപകരണങ്ങളു ടെ ഉപയോഗവും മേള കുറ്റമറ്റതാണ് എന്നുറപ്പാക്കും. രാവിലെ ഒന്‍പതു മണിക്കു റജിസ്‌ട്രെഷന്‍ ആരംഭിക്കുമെന്നും പത്തു മണിയോടെ തന്നെ മത്സരങ്ങള്‍ ആരംഭിക്കുമെന്നും യുക്മ റീജണല്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് അറിയിച്ചു.

വടം വലി മത്സരത്തിലെ ജേതാക്കള്‍ക്ക് യുകെയിലെ പ്രമുഖ ഇന്‍ഷു റന്‍സ് സ്ഥാപനമായ അലൈഡ് ഫൈനാഷ്യല്‍ നല്‍കുന്ന 250 പൌണ്ട് സമ്മാനമായി ലഭിക്കും.കായികമേളയില്‍ പ്രായോജകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തത്സമയം അക്കൌണ്ട് എടുക്കുവാനുള്ള സൌകര്യം ഉണ്ടായിരിക്കും.

കായികമേളയിൽ പങ്കെടുക്കുന്ന എല്ലാ കായിക താരങ്ങള്‍ക്കും യുക്മ നാഷണൽ കമ്മിറ്റി അംഗം അനീഷ്‌ ജോണ്‍ , റീജണൽ പ്രസിഡണ്ട് ജയകുമാർ നായർ സെക്രട്ടറി ഡിക്‌സ് ജോര്‍ജ്, ട്രഷറര്‍ സുരേഷ് കുമാര്‍, വൈസ് പ്രസിഡന്റുമാരായ എബി ജോസഫ്‌, ആനി കുര്യൻ ജോയിന്റ് സെക്രട്ടറിമാരായ മെന്റെക്‌സ് ജോസഫ്, ജോബി ജോസ് എന്നിവര്‍ വിജയാശംസകള്‍ നേര്‍ന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 

ശ്രീ പോൾ ജോസഫ്‌ 07886137944-(സ്പോർട്സ് കോ ഓർഡിനേറ്റർ) 

ശ്രീ ജയകുമാർ നായർ 07403223066(റീജനൽ പ്രസിഡണ്ട്)

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre

Birmingham Road,

Redditch,

Worcestershire.

B97 6EJ




കൂടുതല്‍വാര്‍ത്തകള്‍.