CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 35 Minutes 53 Seconds Ago
Breaking Now

സീറോമലങ്കര കത്തോലിക്കാ സഭ U.K നാഷണല്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 26,27 തീയതികളില്‍; കര്‍ദിനാള്‍ മാര്‍ ക്ലീമീസ്സിനൊപ്പം, ബിഷപ്പ് റാള്‍ഫ് ഹെസ്കറ്റും സംബന്ധിക്കും

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ഇത്തവണ മുഖ്യ അതിഥിയായെത്തുന്നത് മലങ്കര കത്തോലിക്കാ സഭയുടെ തലവനും, കെ.സി.ബി.സി, സി.ബി.സി.ഐ മെത്രാന്‍ സംഘങ്ങളുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാബാവയാണ്. കണ്‍വന്‍ഷന്‍റെ രണ്ടാം ദിനത്തില്‍, ഹാലം രൂപതയുടെ മെത്രാന്‍ ബിഷപ്പ് റാള്‍ഫ് ഹെസ്കറ്റ്, അനുഗ്രഹ പ്രഭാഷണം നടത്തും. ജൂണ്‍ 26,27 തീയതികളില്‍ റോതര്‍ഹാമിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലും, സമീപത്തുള്ള മാര്‍ ഗ്രീഗോറിയോസ് നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന സെന്‍റ് ബെര്‍ണാഡ് സ്കൂള്‍ ആഡിറ്റോറിയത്തിലുമാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുക.

ജൂണ്‍ 26നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക്, അഭിവന്ദ്യ കര്‍ദിനാള്‍ കാര്‍മികത്വം വഹിക്കുന്ന സന്ധ്യാ നമസ്കാരവും, ഫാദര്‍ സോജി ഓലിക്കല്‍ നയിക്കുന്ന ദിവ്യ കാരുണ്യ ആരാധനയും നടത്തപ്പെടും. ജൂണ്‍ 27നു ശനിയാഴ്ച രാവിലെ 8 മണിക്ക് പതാക ഉയര്‍ത്തലോടെ പ്രധാന ദിന പരിപാടിക.ള്‍ ആരംഭിക്കും. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണവും കണ്‍വന്‍ഷന്‍റെ ഔപചാരികമായ ഉല്‍ഘാടനവും.

അനുഗ്രഹപ്രഭാഷണങ്ങള്‍ക്കു ശേഷം നടത്തപ്പെടുന്ന കുടുംബ സെമിനാറുകള്‍, കുട്ടികള്‍ക്കായുള്ള ശില്പശാലകള്‍, പ്രേഷിതറാലി, പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സോഫിയ ബൈബിള്‍ ക്വിസ്സ്, ബെഥാനിയ 2015-സാംസ്കാരിക സായഹ്ന്നം എന്നിവ പങ്കെടുക്കുന്നവര്‍ക്ക് ഹൃദ്യമായ അനുഭവമായി മാറും. 

Venue :  Immaculate conception church , 238 Herringthope Valley Road ,Rotherham S65 3BA & St.Bernard's Catholic High School, Herringthorpe Valley Road, Rotherham,S65 3BE

ദൂരെ നിന്നും വരുന്നവര്‍ നേരത്തെ തന്നെ , സമീപത്തുള്ള ഹോട്ടലുകളും, മറ്റ് താമസ സ്ഥലങ്ങളും ബുക്ക് ചെയ്തു കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള മിഷന്‍ സെന്‍ററുകളിലെ എല്ലാ കുടുംബങ്ങളും ഒത്തൊരുമയോടെ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ വിവിധ മിഷനുകളുടെ പങ്കാളിത്തം കൊണ്ടും, മികവു കൊണ്ടും വേറിട്ടതാക്കാനുള്ള പരിശ്രമത്തിലാണ് ആഘോഷ കമ്മറ്റി.

കൂടുതല്‍ വിവരങ്ങള്‍ക്കും, സഹായങ്ങള്‍ക്കും 

07506810177 – ജോണ്‍സണ്‍ (ജോയിന്‍റ് കണ്‍വീനര്‍)

 

07882712049 വര്‍ഗീസ് (ജോയിന്‍റ് കണ്‍വീനര്‍) എന്നിവരുമായി ബന്ധപ്പെടുക.




കൂടുതല്‍വാര്‍ത്തകള്‍.