CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 22 Seconds Ago
Breaking Now

ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ് തട്ടിപ്പ്; ഇരകളും എജെൻസി ഉടമയുമായുള്ള മീറ്റിംഗ് ഇന്ന് ഈസ്റ്റ് ഹാമിൽ

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത പ്രശ്‌നത്തില്‍ യുക്മ നേതൃത്വം കൊടുക്കുന്ന സമവായ ശ്രമത്തിന് വൻ പ്രതികരണം.ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തുവാനും പരിഹാര ശ്രമങ്ങൾ ആരായുവാനും ലക്ഷ്യമിട്ട് യുക്മ പ്രസിഡന്റ്‌ ഫ്രാൻസിസ് മാത്യു കവളക്കാട്ടിന്റെ മധ്യസ്ഥതയിൽ യോഗം ഇന്ന് വൈകിട്ട് ആറു മണിക്ക് ഈസ്റ്റ് ഹാമിൽ നടക്കും.

ലണ്ടന്‍ ആസ്ഥാനമാക്കി ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ് നടത്തുകയായിരുന്ന കോട്ടയം ജില്ലയിലെ ചിങ്ങവനം ദേശത്തെ നോബി എന്ന ഏജന്റ് ഇരുനൂറില്‍ അധികം മലയാളികളില്‍നിന്നും കുറഞ്ഞ നിരക്കില്‍ വിമാനടിക്കറ്റ് നല്‍കാന്‍ വാഗ്ദാനം നല്‍കി അഡ്വാന്‍സ് പണം കൈപറ്റി തിരിമറി നടത്തി ടിക്കറ്റ് വിതരണം ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതോടെ അടുത്ത മാസം തുടങ്ങുന്ന സ്കൂൾ അവധിക്കാലം നാട്ടിൽ പോകാൻ കാത്തിരുന്ന അനവധി മലയാളികളാണ് പെരുവഴിയിൽ ആയിരിക്കുന്നത്.ടിക്കറ്റ് കിട്ടില്ല എന്ന് വ്യക്തമായതോടെ പലരും അവധി ക്യാൻസൽ ചെയ്യുകയും ചിലർ കൂടിയ നിരക്കിൽ വേറെ ടിക്കറ്റ് വാങ്ങുകയും ചെയ്തു.വൻ സാമ്പത്തിക ബാധ്യതയാണ് ഈ തട്ടിപ്പിനിരയായ മലയാളികൾക്ക് ഉണ്ടായിരിക്കുന്നത്.

സാമൂഹിക പ്രതിബന്ധതയുള്ള ഒരു  സംഘടന എന്ന നിലയില്‍ മലയാളി നടത്തുന്ന ഒരു സ്ഥാപനത്തെ സംബന്ധിച്ച് വാര്‍ത്ത പ്രചരിപ്പിച്ച് ആളുകളെ ഭയാകുലര്‍ ആക്കുന്നതിലും ഉപരിയായി പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ആരായുക എന്നതാണ് യുക്മയുടെ ലക്ഷ്യം.ഈ തട്ടിപ്പ് സംബന്ധിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന്  മലയാളി സമൂഹത്തോട് കടപ്പാടുള്ള ഒരു ജനകീയ സംഘടന എന്ന നിലയില്‍ യുക്മ നേതൃത്വം വിശദമായ അന്വേഷണം നടത്തുകയും സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

തട്ടിപ്പിന് ഇരയായവർ യുക്മയുമായി ബന്ധപ്പെടുവാൻ അറിയിച്ചതിനെ തുടർന്ന് ഇതുവരെ നൂറോളം പേരാണ് ഈമെയിൽ വഴിയും ഫോണ്‍ വഴിയും തങ്ങളുടെ പരാതി അറിയിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ട്രാവൽ എജൻസി ഉടമ നോബിയുമായി യുക്മ ദേശീയ അധ്യക്ഷന്‍ ശ്രീ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, യുക്മയടക്കമുള്ള മറ്റ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക നേതാക്കന്മാരുടെയും സാന്നിധ്യത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഇന്ന് വൈകിട്ട് ആറു മണിക്ക് 22.06.2015 തിങ്കളാഴ്ച ഈസ്റ്റ്‌ ഹാമില്‍ ഒരു യോഗം ചർച്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.ട്രാവൽ എജെൻസിയുടെ തട്ടിപ്പിന് ഇരയായവർ യോഗസ്ഥലത്ത് എത്തിച്ചേരുവാൻ അഭ്യർത്ഥിക്കുന്നു.ഈസ്റ്റ് ഹാമിൽ എത്താൻ കഴിയാത്തവർ കൂടുതൽ വിവരങ്ങൾ uukmahelpline@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ അറിയിക്കുവാൻ താൽപ്പര്യപ്പെടുന്നു.

മീറ്റിംഗ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം 

Hotel Ruskin Arms

386 High Street North

East Ham, London

E12 6PH

Meeting on Monday, at 6pm




കൂടുതല്‍വാര്‍ത്തകള്‍.