CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 28 Minutes 33 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് എത്തുന്നവർക്ക് മൂന്നു പവൻ സ്വർണം സമ്മാനം; കൊടിയേറുവാൻ ഇനി ആറ് നാളുകൾ മാത്രം അവശേഷിക്കെ മാഞ്ചസ്റ്റർ ആവേശത്തിൽ

ജൂലൈ മാസം നാലാം തീയതി നടക്കുന്ന വിഖ്യാതമായ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിൽ മൂന്നു പവൻ സ്വർണം സമ്മാനമായി നേടുന്ന ഭാഗ്യശാലി നിങ്ങളാകുമോ? ഇനി ഒട്ടും വൈകിക്കണ്ട! ഇന്ന് തന്നെ നിങ്ങളുടെ റൂഫുകൾ ബുക്ക്‌ ചെയ്തു മാഞ്ചസ്റ്ററിൽ എത്തി ആ ഭാഗ്യ നിമിഷത്തിൽ പങ്കാളി ആകാം. തിരുന്നാൾ ദിനം നടക്കുന്ന റാഫിൾ ടിക്കറ്റ്‌ നറുക്കെടുപ്പിലാണ് സ്വര്ണ ബിസ്ക്കറ്റുകൾ സമ്മാനമായി നൽകുന്നത്. ഒന്നാം സമ്മാനമായി ഒന്നര പവന്റെ ഗോൾഡ്‌ ബിസ്ക്കറ്റും രണ്ടാം സമ്മാനമായി ഒരു പവനും മൂന്നാം സമ്മാനമായി അര പവനും ആണ് നൽകുന്നത്. ഇടവക ഫാമിലി യൂണിറ്റുകൾ വഴിയും തിരുന്നാൾ ദിവസവും റാഫിൾ ടിക്കറ്റുകൾ എടുക്കുവാൻ അവസരം ലഭ്യമാണ്. വരുന്ന ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറുക. മാഞ്ചസ്റ്ററിന്റെ തിലകക്കുറിയായ സെന്റ്‌ ആന്റണീസ് ദേവലായത്തിലാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുക. അന്നേ ദിവസം വൈകുന്നേരം 5 നു ഷ്രൂസ്ബറി രൂപതാ സീറോ മലബാർ സീറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പതാക ഉയർത്തും. തുടർന്ന് ദിവ്യ ബാലിയും പ്രസുദേന്തി വാഴ്ചയും ഉത്പന്ന ലേലവും നടക്കും. തുടർന്ന് ഒരാഴ്ച കാലം വൈകുന്നേരം 5 നു ദിവ്യ ബാലിയും മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. 

5587ccc151e56.jpg

29 ലെ തിരുക്കർമ്മങ്ങൾക്ക് ഫാ. ഫിലിപ് കുഴിപ്പറമ്പിലും 30 നു ഫാ. റോബിൻസൻ മെൽക്കിസ്, ഒന്നാം തീയതി ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ, രണ്ടാം തീയതി ഫാ. തോമസ്‌ മടുക്കമൂട്ടിൽ, മൂന്നാം തീയതിയിലെ തിരുക്കർമ്മങ്ങൾക്ക് ഫാ. സജി മലയിൽ പുത്തൻപ്പുര തുടങ്ങിയവർ മുഖ്യ കാർമ്മികരാവും. പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 4 ശനിയാഴ്ച തിരുന്നാൾ കുർബാനയിൽ ചങ്ങനാശേരി അതിരൂപത ബിഷപ്പ് മാർ. ജോസഫ് പെരുന്തോട്ടം മുഖ്യ കാർമികനാവുമ്പോൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തി ചേരുന്ന ഇരുപതോളം വൈദികർ സഹ കാർമ്മികത്വം വഹിക്കും. ഷ്രൂസ്ബറി അതിരൂപത ബിഷപ്‌ മാർക്ക് ഡേവിസ് തിരുന്നാൾ സന്ദേശം നൽകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും നേർച്ച വിതരണവും നടക്കും. തുടർന്ന് സെന്റ്‌ ആന്റണീസ് സ്കൂൾ ഗ്രൌണ്ടിൽ പ്രശസ്ത പിന്നണി ഗായകൻ കെ. ജി. മാർക്കോസ് നയിക്കുന്ന ഗാനമേളയും നടക്കും. യുകെയിലെ അറിയപ്പെടുന്ന മ്യൂസിക്ക് ബാൻഡ് ആയ വി ഫോർ യു വിന്റെ ഷോയും പ്രത്യേകം തയ്യാറാക്കുന്ന സ്റ്റേജിൽ ഉണ്ടായിരിക്കും. തട്ടുക്കടകളും, വച്ചു വാണിഭ കടകളും, ഒക്കെ ആയി നാട്ടിൻപ്പുറത്തെ പള്ളിപ്പറമ്പിലെ അനുഭവങ്ങൾ ആയിരിക്കും മാഞ്ചസ്റ്ററിൽ പുനർജനിക്കുക. തിരുന്നാൾ ആഘോഷങ്ങളിൽ കുടുംബസമേതം പങ്കെടുത്തു വിശുദ്ധ തോമാശ്ലീയുടെയും അൽഫോണ്‍സാമ്മയുടെയും അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ യുകെയിൽ എമ്പാടുമുള്ള മലയാളികളെയും ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പന അരങ്ങാശേരി, ജനറൽ കണ്‍വീനർ ബിജു ആന്റണി തുടങ്ങിയവർ സ്വാഗതം ചെയ്യുന്നു.           

 

 


 

 

      




കൂടുതല്‍വാര്‍ത്തകള്‍.