CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 15 Minutes 17 Seconds Ago
Breaking Now

യുക്മ മിഡ്ലാൻഡ്സ് കായികമേള ; SMA സ്റ്റോക്ക് ഓണ്‍ ട്രെന്റ് ചാമ്പ്യന്മാർ

ഇക്കഴിഞ്ഞ ശനിയാഴ്ച റെഡിച്ചിലെ അബ്ബെ സ്റ്റേഡിയത്തിൽ വച്ചു നടന്ന യുക്മ മിഡ്ലാൻഡ്സ്  കായികമേളയിൽ SMA  സ്റ്റോക്ക് ഓണ്‍ ട്രെന്റ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. അത്യന്തം വാശിയേറിയ മത്സരത്തിൽ 123 പോയിന്റ് കരസ്ഥമാക്കിയാണ് SMA കിരീടം ചൂടിയത്. 86 പോയിന്റ് നേടിയ എർഡിംഗ്ടൻ മലയാളി അസോസിയേഷൻ ആണ് രണ്ടാം സ്ഥാനത്ത്‌. WMCA വൂസ്റ്റർ, BCMC ബർമിംഗ്ഹാം എന്നീ സംഘടനകൾ 73 പോയിന്റ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.

5587b54b0dcf6.jpg

ശനിയാഴ്ച രാവിലെ പത്തര മണിക്ക് മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡണ്ട് ഫ്രാൻസിസ് മാത്യു കവളക്കാട്ട് നിർവഹിച്ചു.തുടർന്ന് നടന്ന വാശിയേറിയ മത്സരങ്ങളിൽ റീജനിലെ 18 അംഗ സംഘടനകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. ഇടയ്ക്ക് തിമിർത്തു പെയ്ത മഴ മൂലം ഏതാനും സമയം മത്സരങ്ങൾ തടസപ്പെട്ടുവെങ്കിലും മഴ മാറിയതിന് ശേഷം ആവേശം തെല്ലും കൈവിടാതെ കായിക പ്രേമികൾ മത്സരങ്ങളിൽ പങ്കെടുത്തു. വാശിയേറിയ വടം വലി മത്സരത്തിൽ WMCA വൂസ്റ്റർ ഒന്നാം സ്ഥാനം നേടി. NMCA നോട്ടിംഗ്ഹാമിനാണ് രണ്ടാം സ്ഥാനം.

5587b59eb3f3e.jpg

യുക്മ വൈസ് പ്രസിഡന്റുമാരായ ബീന സെൻസ്,മാമ്മൻ ഫിലിപ്പ്, മുൻ പ്രസിഡന്റ്‌ വിജി കെ പി, നാഷണൽ കമ്മിറ്റി അംഗം അനീഷ്‌ ജോണ്‍, റീജണൽ പ്രസിഡന്റ്‌ ജയകുമാർ നായർ സെക്രട്ടറി ഡിക്‌സ് ജോര്‍ജ് ട്രഷറര്‍ സുരേഷ് കുമാര്‍, റീജണല്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ്, വൈസ് പ്രസിഡന്റ്‌ എബി ജോസഫ്‌ ജോയിന്റ് സെക്രട്ടറിമാരായ മെന്റെക്‌സ് ജോസഫ്, ജോബി ജോസ് കെ.സി.എ റെഡിച്ച് പീറ്റർ ജോസഫ്‌, സെക്രട്ടറി ലിസോമോൻ,റീജണൽ ഭാരവാഹികളായ സന്തോഷ്‌ തോമസ്‌, ബിജു ജോസഫ്‌, നോബി ജോസ്   തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 5587b60933263.jpg

കൂടുതൽ ചിത്രങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.