CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 56 Minutes 9 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ ചരിത്രമെഴുതിയ പ്രഥമ കണ്ണൂർ സംഗമം. സംഗമത്തിൽ പങ്കെടുത്തവർക്ക് ഇത് അഭിമാനത്തിന്റെ നിമിഷം.

ജൂണ്‍ 20 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരഭിച്ച പ്രഥമ കണ്ണൂർ സംഗമത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകളാണ് പങ്കെടുത്തത്.

കണ്ണൂർ സംഗമത്തിന്റെ  പ്രധാന കോ -ഓഡിനെറ്ററായ  ശ്രീ ഷിജു ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മ്മയിൽ അഡ്വ സിജു ജോസഫ് സ്വാഗതം പറഞ്ഞു.തുടർന്ന് സംഗമത്തിന്റെ കോർ കമ്മറ്റിയിലുള്ള 10 പേർ ചേർന്ന് തിരി തെളിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.തുടർന്ന്  അഡ്വ. റെൻസൻ  സഖറിയാസ്,ബിൻസു ജോണ്,ബിജു കൃഷ്ണൻ , ജോസഫ് മത്തായി,ജിമ്മി ജോസഫ് ,അലക്സ് മാത്യു,സണ്ണി ജോസഫ് എന്നിവർ ആശംസ ആർപ്പിച്ചുകൊണ്ട് സംസാരിച്ചു. സംഗമത്തിന് നന്ദിയറിയിച്ചുകൊണ്ട് സിബി മാത്യു സംസാരിച്ചു.

യുകെയിലെക്കുള്ള കുടിയേറ്റത്തിന്റെ സ്മരണകൾ അയവിറക്കികൊണ്ടുള്ള അവിസ്മരണീയ സംഭാഷണങ്ങളായിരുന്നു സംഗമത്തിലുടെനീളം കണ്ടത്. നാടിന്റെ ഹൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ അയവിറക്കിയ സംഗമം ഓരോരുത്തരുടേയും മനസ്സിനെ ഹടാതാകർഷിച്ചുവെന്നതാണ് മറ്റൊരു സവിശേഷത.ഒരു ഫേസ്ബുക്ക് കൂട്ടയ്മ്മയിൽ ഉടലെടുത്ത ഒരു കോർ കമ്മറ്റി ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് യുകെയിലെ മുഴുവൻ കണ്ണൂർ മലയാളികളെയും ഒരു കുടക്കീഴിൽ കോർത്തിണക്കി അണിനിരത്തുവാൻ കഴിഞ്ഞുവെന്നതാണ് ഈ സംഗമത്തിന്റെ വിജയം. 

മാഞ്ചസ്റ്റർ ഫോറം ഹാൾ സെൻറർ മലയാളികളെ കൊണ്ട് നിറഞ്ഞപ്പോൾ കണ്ണൂരുകാരുടെ മാനസ്സിക ഐക്യമാണ് പ്രതിഫലിച്ചത്.ജാതിയും മതവും രാഷ്ട്രിയവുമില്ലാതെയുള്ള മാനവികതയിലൂന്നിയ ഒരു സാംസ്കാരിക കൂട്ടായ്മ്മയാണ് യുകെ മലയാളികൾക്ക് മുന്നിൽ കണ്ണൂരിന്റെ മക്കൾ കാഴ്ചവച്ചത്.

കണ്ണൂർ ജില്ലയിലെ പല പ്രാദേശിക സംഗമങ്ങൾ നടന്നുവരുന്നുവെങ്കിലും ഈ ജില്ലാ സംഗമത്തെ വിജയിപ്പിക്കുന്നത് ആവശ്യമെന്നുമനസ്സിലാക്കി അവരും ഇതിൻറെ ഭാഗമായതാണ് ഇത്രയും വലിയ ഒരു മഹാസംഗമമായി ഇത് മാറിയത്.സംഗമത്തിൽ പങ്കെടുത്തവർക്ക് ഇത് അഭിമാനത്തിൻറെ  നിമിഷവും വരാത്തവർക്ക് ഇത് തീരാ നഷ്ടവും.  കാരണം 15 ഉം 25 ഉം 30 ഉം വർഷങ്ങൾക്ക് ശേഷംപലരും വീണ്ടും  കണ്ട് മുട്ടിയപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു,ഈ കണ്ടുമുട്ടൽ ആയിരുന്നു സംഗമത്തിന്റെ മൂതൽകൂട്ട്.

ഇടതടവില്ലാതെ നടന്ന പരിപാടിയിൽ ബോളിവുഡ് ഡാൻസ് ,സിനിമാറ്റിക് ഡാൻസ് ,മോണോ ആക്ട് ,സിംഫണി ഓർക്കസ്ട്ര യുടെ ഗാനമേള ,പ്രശസ്ത മജീഷ്യൻ ബിനോ ജോസിൻറെ മാജിക് ഷോ,ഇൻഡോ -ഇംഗ്ലിഷ് ഫുഷൻ ഡ്രം ഷോ തുടങ്ങി വളരെ മനോഹാരിതമായ കലാപരിപാടികളായിരുന്നു സംഗമത്തിന് സംഘാടകർ ഒരുക്കിയത്.

കണ്ണൂർ സംഗമത്തിനുള്ള ലോഗോ മത്സര വിജയിയായ ശ്രീ ലോറൻസ് ജോസഫ് ചെമ്പേരിയെ ചടങ്ങിൽ ആദരിച്ചു.സംഗമത്തിനോടനുബന്ധിച്ചു ചാരിറ്റി പ്രവർത്തനങ്ങൾക്കായി പിരിച്ചെടുത്ത 682 പൌണ്ട് നിർദ്ദനരായ കണ്ണൂർ ജില്ലയിലെ മൂന്ന് പേർക്ക് നല്കുവാൻ ഈ സംഗമം തീരുമാനിച്ചു,ലക്ഷകണക്കിന് രൂപയുടെ ചികിത്സാ സഹായം ആവശ്യമുള്ള ഇവരെ സഹായിക്കാൻ താത്‌പര്യമുള്ളവർ കോർ കമ്മറ്റി മെമ്പറായ ഷിജു ചാക്കോയെ(07403435777) ബന്ധപ്പെടുക.ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഷരീഫ് പുതിയങ്ങാടി,ശിവദാസ് കുമാരൻ ,ഷിബു ഫെർനാണ്ടസ്,അനീഷ് കുമാർ ചിറ്റാരി ,മുഹമ്മദ് യൂസഫ് ,ജോണ് മൈലാടിയിൽ ,ഷൈജു ആലക്കോട്,സിബിതോമസ് ,കിഷോർ പ്രെസ്റ്റൻ,അനീഷ് മാത്യു ,രൂപേഷ് ജോണ്‍ ,ലിനേഷ് ചട്ടഞ്ചാൽ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നല്കി. അവതാരകനായി എത്തിയ ഹെർലിൻ ജോസഫിനെ സംഗമം പ്രത്യേകം അഭിനന്ദിച്ചു.

രുചികരമായ കണ്ണൂർ ഭക്ഷണം നൽകി സംഗമാക്കാരുടെ മനം കവർന്ന ശ്രീ ജെയിംസ് ജോസഫ് എഡൂരിനും,ലൈറ്റും സൌണ്ടും നല്കി പരിപാടികളെ ഭംഗിയാക്കിയ ബിനു നോർതാംപ്ടനും ,വീഡിയോ ഫോട്ടോ കവറേജ് നല്കിയ സിബി ആൻഡ് ടീമും സംഗമത്തിന് കൊഴുപ്പേകി.സംഗമത്തിന്റെ മുഖ്യ സ്പോൻസർമാരായാ ഫസ്റ്റ് റിംഗ് ഗ്ലോബൽ ഒൻലൈൻ ട്യുഷനും , ലൈഫ് ഇൻഷുറൻസ് കമ്പനിയും ,ലൂർദ് ട്രാവൽസും ,മലയാളം കെയും ,ബീ വണ് യുകെയും സംഗമത്തിന്റെ വിജയത്തിനായി സഹായ സഹകരണങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചു.

സംഗമത്തിനെത്തിചെർന്നവരെയും സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചവരെയും പ്രത്യേകം നന്ദിയറിയിച്ചുകൊണ്ട്  അടുത്ത സംഗമം ബർമിങ്ങ്ഹാമിൽ വച്ച് നടത്തുവാനുള്ള നിർദ്ദേശവും പങ്കുവെച്ചുകൊണ്ട് സംഗമം പരിസമാപ്തി കുറിച്ചു.

സംഗമത്തിൻറെ കൂടുതൽ ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.