CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 30 Seconds Ago
Breaking Now

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ സന്ദര്‍ലാന്‍ഡില്‍ സെപ്റ്റംബർ 12, ശനിയാഴ്ച

ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വി. അല്‍ഫോന്‍സാമ്മയുടെ ഓര്‍മ തിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ വെച്ച് പൂര്‍വ്വാധികം ഭംഗിയോടെ ഭക്ത്യാദരപൂര്‍വ്വം സെപ്റ്റംബര്‍ പന്ത്രണ്ട്, ശനിയാഴ്ച സന്ദര്‍ലാണ്ട് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വച്ച് ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിലിന്റെ (സീറോ മലബാര്‍ ചാപ്ലിന്‍, ബെര്‍മിംഗ്ഹാം രൂപത) മുഖ്യ കാര്‍മീകത്ത്വത്തില്‍, ന്യൂ കാസ്സില്‍ രൂപത ബിഷപ് സീമസ് കണ്ണിംഗ് ഹാമിന്റെ സാന്നിധ്യത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ തുടക്കമാകുന്നു. കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉതകുന്ന വിധത്തില്‍ നടത്തുന്ന പരിപാടികളില്‍ സംമ്പന്ധിച്ച്‌ വിശുദ്ധയുടെ അനുഗ്രഹം നേടാന്‍ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

അന്നേ ദിവസം സെ. ഐഡന്‍സ് സ്‌കൂള്‍ ഹാളില്‍ വെച്ച് നടക്കുന്ന സാംസ്‌കാരിക സംഗമത്തില്‍ ബഹു. ഫാ. തോമസ് പാറടിയില്‍ MST (കോഡിനേറ്റര്‍, സീറോ മലബാര്‍ ചർച്ച് , ഇംഗ്ലണ്ട് ആന്‍ഡ്വെയ്ല്‍സ്) മുഖ്യാതിഥിയും സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളുടെ പങ്കാളിത്തവും കൊണ്ട് സമ്പന്നമാകുന്ന ഒരു സായാഹ്നം  നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ സാംസ്‌കാരിക സംഗമമായിരിക്കും.

സെപ്റ്റംബര്‍ മൂന്ന് വ്യാഴാഴ്ച മുതല്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന നൊവേനയില്‍ എല്ലാ ദിവസവും വിശുദ്ധകുര്‍ബാനയും നൂറു കണക്കിന് വിശ്വാസികളെയും പ്രതീക്ഷിക്കുന്നു. ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റിയും പ്രസുദെന്തിമാരും തിരുനാള്‍ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ്

പെരുനാള്‍ വേദി : സെ. ജോസെഫ്‌സ് ചര്‍ച്ച്, സന്ദര്‍ ലാന്ഡ് .SR4 6HP . സാംസ്‌കാരിക സമ്മേളനം : സെ. ഐടെന്‍സ് കാത്തലിക് സ്‌കൂള്‍ , സന്ദര്‍ലാണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.