CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 1 Minutes 16 Seconds Ago
Breaking Now

കോട്ടയം ജില്ല പ്രവാസി കൂട്ടായ്മക്ക് ആവേശകരമായ പ്രതികരണം

കോട്ടയം ജില്ലയിൽ നിന്നും യുകെയിൽ കുടിയേറിയ മലയാളികൾക്കായി ഒരു കൂട്ടായ്മയെന്ന ആശയവുമായി സംഘടിപ്പിച്ച ആലോചനാ യോഗത്തിനു ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഈസ്റ്റ്‌ ഹാമിലെ ഉദയ റസ്റ്റൊറന്റിൽ ജൂണ്‍ 20 വൈകുന്നേരം 6 മണിക്ക് നടന്ന ആലോചനായോഗത്തിൽ ഈസ്റ്റ്‌ ഹാമിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കോട്ടയംക്കാരും ഫോണ്‍ വഴി യുകെയിലെ പല ഭാഗങ്ങളിൽ നിന്നുമായി 50 - ൽ അധികം ആളുകളും ചർച്ചയിൽ പങ്കെടുത്തു.     

പേരിനൊരു സംഘടന എന്നതിലുപരി പ്രവാസ ജീവിതത്തിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപ്പെടുന്ന സംഘടന എന്ന ആശയമാണ് ഭൂരിപക്ഷം ആളുകളും മുന്നോട്ട് വച്ചത്. അംഗങ്ങളുടെ കലാകായിക കഴിവുകൾ പരിപോഷിക്കുകയും കലാസാംസ്ക്കാരിക കായിക രംഗങ്ങളിൽ മഹത്തായ സംഭാവന നല്കുന്നവരെ ആദരിക്കുക, മാനസികവും കായികവുമായി നല്ലൊരു യുവജനതയെ വളർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങൾ, നമ്മുടെ ഭാഷ സംസ്ക്കാരം വളർത്തുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ പങ്കെടുത്തവർ മുന്നോട്ട് വച്ചത് സംഘാടകർക്ക് സംഘടന രൂപീകരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുവാനുള്ള പ്രചോദനമായി.      

സെപ്റ്റംബറിൽ നടക്കുന്ന വിശാലമായ യോഗത്തിൽ സംഘടനയുടെ പേര്, ലോഗോ, ഭരണഘടനാ എന്നിവയുടെ ഏകദേശ രൂപം അവതരിപ്പിക്കുന്നതിനൊപ്പം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുകയും ചെയ്യും. അത് വരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ പ്രമുഖ സാമൂഹിക പ്രവർത്തകനും സംഘാടകനുമായ ടോണി ചെറിയാൻ നേതൃത്വം നൽകും. 

ഭരണഘടന തയ്യാറാക്കുന്നതിന് അഡ്വക്കേറ്റ് സന്ദീപ്‌ പണിക്കാരും സംഘടനക്കു ഉചിതമായ പേരും ലോഗോയും കണ്ടെത്തുന്നതിനു പ്രമുഖ ഡിസൈൻ കണ്‍സൽട്ടന്റുമാരായ അനില കുമാറും മുൻകയ്യെടുക്കും. കൂടാതെ റെജി നന്തിക്കാട്ട്, ഷാജൻ ജോസഫ്, ഡോ. ജോഷി, രാജു ഔസേപ്പ്, സീനാജ്, ജോസോ, ജോസഫ് അരയത്തേൽ, പോൾ കുരുവിള, ജിജോയി, ശ്രീമതി ഷീന മാത്യു എന്നിവരെ കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.  

 

 





കൂടുതല്‍വാര്‍ത്തകള്‍.