CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 38 Minutes 7 Seconds Ago
Breaking Now

പൊന്നിൻ കുരിശും വെള്ളി കുരിശും മുത്തു കുടകളുമെല്ലാം നാട്ടിൽ നിന്നും എത്തിച്ചേർന്നു; കൊടിയെറുവാൻ നാലു നാളുകൾ മാത്രം; തിരുന്നാളിനെ വരവേൽക്കാൻ മാഞ്ചസ്റ്റർ

യുകെയിലെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ദുക്റാന തിരുന്നാളിന് കൊടിയെരുവാൻ ഇനി നാലു നാളുകൾ മാത്രം അവശേഷിക്കെ തിരുന്നാൾ പ്രദക്ഷിണത്തിൽ സംവഹിക്കുന്നതിനായി പൊന്നിൻ കുരിശും വെള്ളി കുരിശും മുത്തു കുടകളുമെല്ലാം നാട്ടിൽ നിന്നും എത്തിച്ചേർന്നു. ഒരു പൊന്നിൻ കുരിശും ഒരു വെള്ളി കുരിശും ഇരുപതോളം മുത്തുകുടകളും മരകുരിശും അലങ്കാര വസ്തുക്കളും ആൾത്താര ബാലന്മാർക്കായുള്ള നൂറോളം ഡ്രെസുകളുമാണ് പുതുതായി കാർഗോ മാർഗം നാട്ടിൽ നിന്നും എത്തിച്ചേർന്നിരിക്കുന്നത്. ഇതോടെ നൂറോളം മുത്തുക്കുടകളും മൂന്നു പൊന്നിൻ കുരിശും രണ്ട് വെള്ളി കുരിശും മറ കുരിശും എല്ലാം ജൂലൈ നാലാം തീയതിയിലെ പെരുന്നാൾ പ്രദക്ഷിണത്തിൽ അണി നിരക്കും എന്ന് ഉറപ്പായി. ഇടവകയിലെ കുടുംബങ്ങൾ ആണ് പുതുതായി എത്തി ചേർന്ന പള്ളി സാധനങ്ങൾ സ്പോൻസർ ചെയ്തത്. 

558a6e2697557.jpg	  

ഇവ കൂടാതെ ചെറുതും വലുതുമായ അൻപതോളം പതാകകളും ഇടവകയിലെ ഫാമിലി യൂണിറ്റുകളെ പ്രതിനിധീകരിച്ചു പ്രത്യേകം തയ്യാറാക്കിയ വിശുദ്ധരുടെ ഫ്ലാഗുകളും തിരുന്നാൾ പ്രദക്ഷിണത്തിൽ അണിനിരക്കും. തിരുക്കർമ്മങ്ങളും പ്രദക്ഷിണവുമെല്ലാം പൌരാണികതയിൽ ഊന്നി കൂടുതൽ ഭക്തി നിർഭരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുന്നാൾ കമ്മിറ്റി പ്രവർത്തിച്ചു വരുന്നത്. 

ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വിഥിൻ ഷോ സെന്റ്‌. ആന്റണീസ് ദേവാലയത്തിലാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഭാരത അപ്പോസ്തലൻ മാർ. തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങളാണ് ഇക്കുറി നടക്കുന്നത്. ഇടവക വികാരിയും ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലയിനുമായ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു പതാക ഉയർത്തുകയും തുടർന്ന് പ്രസുദേന്തി വാഴ്ചയും ദിവ്യ ബാലിയും ഉത്പന്ന ലേലവും നടക്കും. തുടർന്ന് ജുലൈ3 വരെ ദിവസവും വൈകുന്നേരം 5 നു ദിവ്യ ബലിയും മധ്യസ്ഥ പ്രാർത്ഥനയും ലദീഞ്ഞും നടക്കും.

558a70f250df0.jpg

ജൂലൈ 4 പ്രധാന തിരുന്നാൾ ദിനത്തിൽ രാവിലെ 10 നു തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കമാകും. ചങ്ങനാശേരി അതിരൂപത ആർച്ച്   ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഷ്രൂസ്ബറി ബിഷപ്പ് മാർക്ക് ഡേവിസ് തുടങ്ങിയവരും വൈദീക ശ്രേഷ്ഠരും തിരുന്നാൾ കുർബ്ബാനയിൽ കാർമ്മികരാകും. തിരുന്നാൾ പ്രദക്ഷിണത്തെ തുടർന്ന് സെന്റ്‌ ആന്റണീസ് സ്കൂൾ ഗ്രൌണ്ടിലെ ഓപ്പണ്‍ സ്റ്റെജിൽ മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകൻ കെ. ജി മാർക്കോസ് നയിക്കുന്ന ഗാനമേളയും പ്രത്യേകം സെലക്ട്‌ ചെയ്ത ഏതാനും കലാപരിപാടികളും വി ഫോർ യു മ്യൂസിക്ക് ബാൻഡിന്റെ സംഗീതവും ഒത്തു ചേരുമ്പോൾ മികച്ച വിരുന്നാണ് കാണികൾക്കായി അരങ്ങിൽ ഒരുങ്ങുന്നത്.

കുടുംബസമേതം എത്തി ഒരു ദിവസം മുഴുവൻ സന്തോഷപ്രദമായി ചിലവഴിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ആണ് തിരുന്നാൾ കമ്മിറ്റി നടത്തി വരുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന ആയിരകണക്കിന് വിശ്വാസികൾ എതിരേൽക്കാൻ തിരുന്നാൾ കമ്മിറ്റി   സജ്ജമായി കഴിഞ്ഞു. 

വിലാസം:

St. ANTONY'S CHURCH   

PORTWAY

WYTHENSHOWE

MANCHESTER

M220WR           

 




കൂടുതല്‍വാര്‍ത്തകള്‍.