CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 32 Seconds Ago
Breaking Now

വാല്‍ത്സിങ്ങാം മഹാ തീർത്ഥാടനം ജൂലൈ 19 നു; അനുഗ്രഹ വാതായനം തുറന്നു അത്ഭുത പുണ്യ കേന്ദ്രം.

"യുറോപ്പിലെ നസ്രേത്തിൽ" നൂറു കണക്കിന് വർഷങ്ങളായി ആഗോള തലത്തിൽ മരിയ ഭക്തർ അഭയവും ആശ്രയവും തേടി നഗ്ന പാദരായിട്ട് പുണ്യ തീർത്ഥ യാത്ര ചെയ്ത  പാതയിലൂടെ നയിക്കപ്പെടുന്ന സീറോ മലബാര്‍  ഒമ്പതാമത് മലയാളി മരിയോത്സവത്തിൽ ഈ വർഷം ആയിരക്കണക്കിന് മരിയ ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. ഹെൻറി എട്ടാമൻ രാജാവ് മാതൃ മദ്ധ്യസ്ഥതയിൽ തനിക്കൊരു ഒരു പുത്രൻ ജനിച്ചതിന്റെ നന്ദി സൂചകമായി തന്റെ പ്രിയതമയോടൊപ്പം വന്നു നഗ്ന പാദരായി പതിവിനിരട്ടി ദൂരം നടന്നു തീർത്ഥാടനം നടത്തിയ ഈ പുണ്യ കേന്ദ്രം റോം, ജെറുശലേം,സന്ത്യാഗോ (സെൻറ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾക്കൊപ്പം ഉന്നത സ്ഥാനം വഹിക്കുന്ന മാതൃ പുണ്യ കേന്ദ്രമാണ്. അന്ന്  തീർത്ഥാടകർക്കായി  ചെരിപ്പഴിച്ച് വെക്കാൻ ഉപയോഗിച്ചിരുന്ന സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഇപ്പോൾ ഉള്ളത്.  

2014 ൽ എട്ടാമത്  വാല്‍ത്സിങ്ങാം തീർത്ഥാടനത്തിൽ വെച്ച് മുഖ്യാതിതിയും, അത്മായ കമ്മീഷൻ ചെയർമാനുമായ മാർ മാത്യു അറയ്ക്കൽ പിതാവിൽ നിന്നും പ്രസുദേന്ധി വാഴ്ചയിൽ സ്വീകരിച്ച വെഞ്ചിരിച്ച തിരി ഭവനങ്ങൾ തോറും ചുറ്റി സഞ്ചരിച്ചു ഒരു വർഷത്തോളമായി മദ്ധ്യസ്ഥ പ്രാർത്ഥനയും, ജപമാലയും സമർപ്പിച്ചു തീർത്ഥാടകരായ  മരിയ ഭക്തർക്ക് അനുഗ്രഹപൂരിതവും, സൗകര്യ പ്രദവുമായ ആത്മീയ സന്നിധേയം ഒരുക്കുവാൻ ആവേശ പൂർവ്വമായ  ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഹണ്ടിങ്ഡണ്‍ സീറോ മലബാർ കമ്മ്യൂണിറ്റി (സെന്റ്‌.അൽഫോൻസാ ചർച്ച്) തീർത്ഥാടന കമ്മിറ്റി കണ്‍വീനർ ജെനി ജോസ് അറിയിച്ചു. തീർത്ഥാടനത്തിന്റെ ആരംഭകനും, നാളിതുവരെ നയിക്കുകയും, മലയാളി മരിയൻ ഭക്തർക്ക്‌ ഒരുമിച്ചു കൂടി ആരാധിക്കുവാനും,മരിയ പ്രഘോഷനത്തിനും മാതാവിനേറ്റവും പ്രിയപ്പെട്ടയിടത്തു തന്നെ വേദിയോരുക്കുകയും ചെയ്ത  ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേലിന്റെയും, ഹണ്ടിങ്ഡണ്‍ ഇടവക വികാരി ഫാ നിക്കോളാസ് കിയർനി, ഈസ്റ്റ്‌ ആംഗ്ലിയാ ചാപ്ലൈന്മാരായ ഫാ ഫിലിഫ് ജോണ്‍ പന്തമാക്കൽ, ഫാ ടെറിൻ മുല്ലക്കര എന്നിവരുടെയും  ആത്മീയ നേതൃത്വം ഹണ്ടിങ്ഡണ്‍ സീറോ മലബാർ കമ്മ്യുനിട്ടിക്ക് തീർത്ഥാടന സംഘാടകത്വത്തിൽ കൂടുതൽ കരുത്ത്‌ പകരും. 

558b6f92a72ad.jpg

തീർത്ഥാടന മുഖ്യാഥിതിയായി പങ്കെടുക്കുന്ന സീറോ മലബാർ തക്കല രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോർജ്ജ് രാജേന്ദ്രൻ പിതാവ്‌, തൃശ്ശൂർ അതിരൂപതയുടെ ആദരണീയനായ ആർച്ച് ബിഷപ്പ് മാർ ആണ്ട്രൂസ് താഴത്ത് എന്നിവരുടെ അനുഗ്രഹീത സാന്നിദ്ധ്യം മരിയൻ തീർത്ഥാടനത്തിനു ആത്മീയ ശോഭ പകരും.

ജൂലൈയിലെ മൂന്നാം ഞായറാഴ്ചയായ 19 നു ഉച്ചക്ക് 12 :00 മണിക്ക് വാല്‍ത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ (NR22 6DB) നിന്ന് ആമുഖ പ്രാർത്ഥനയോടെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള ( NR22 6AL) തീര്‍ത്ഥാടനം ആരംഭിക്കും. ഈസ്റ്റ്‌ ആംഗ്ലിയായുടെ ബിഷപ്പ് മാർ അലൻ ഹോപ്പ്സ് തീർത്ഥാടനത്തിനു ഫ്ലാഗ് ഓഫ്‌ കർമ്മം നിർവ്വഹിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചു കൊണ്ട്, മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീർത്ഥാടനം നടത്തും.

തീര്‍ത്ഥാടനം വാല്‍ത്സിങ്ങാം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം(13:15) ബിഷപ്പ് അലൻ ഹോപ്പ്സ് നൽകുന്ന തീര്‍ത്ഥാടന സന്ദേശം, അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.ഉച്ച കഴിഞ്ഞു 2:45 നു ആഘോഷമായ തീർത്ഥാടന തിരുന്നാൾ സമൂഹ ബലിയിൽ, മാർ ആണ്ട്രൂസ് താഴത്ത്,  ജോർജ്ജ് പിതാവ് എന്നിവർ മുഖ്യ കാര്മ്മികത്വം വഹിക്കും.സീറോ മലബാർ കോർഡിനേട്ടർ ഫാ.തോമസ്‌ പാറയടിയിൽ, മാത്യു വണ്ടാലക്കുന്നെലച്ചൻ,ഈസ്റ്റ്‌ ആംഗ്ലിയാ ചാപ്ലൈന്മാരായ ഫാ ഫിലിഫ് ജോണ്‍, ഫാ ടെറിൻ മുല്ലക്കര കൂടാതെ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാർ വൈദികര്‍ സഹ കാർമ്മികരായി ഈ തിരുന്നാൾ സമൂഹ ബലിയിൽ പങ്കുചേരും. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ ഒമ്പതാമത് വാല്‍ത്സിങ്ങാം തീർത്ഥാടനം സമാപിക്കും. 

എല്ലാ മാതൃ ഭക്തരും മുൻ കൂട്ടി തന്നെ അവധിയെടുത്ത് തീർത്ഥാടനത്തിൽ സജീവമായി ഒരുങ്ങി പങ്കു ചേരണമെന്നും,പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അത്ഭുത അനുഗ്രഹങ്ങള്‍ സദാ വർഷിക്കുന്ന യുറോപ്പിലെ ഏറ്റവും വലിയ മാതൃ പുണ്യ കേന്ദ്രത്തിൽ ലഭിച്ച ഈ  സുവർണ്ണാവസരം നഷ്ടപ്പെടുത്താതെ അനുഗ്രഹ സാഫല്യത്തിനായി ഉപയോഗിക്കണമെന്നും ഹണ്ടിങ്ഡണ്‍ സീറോ മലബാർ കമ്മ്യുനിട്ടി തീർത്ഥാടന സംഘാടക സമിതി സസ്നേഹം അഭ്യർഥിച്ചു.തീർത്ഥാടന കമ്മിറ്റി കണ്‍വീനർ ജെനി ജോസിനോടൊപ്പം, ലീഡോ ജോർജ്, ജീജോ ജോർജ്ജ് ജോബി ജോർജ്ജ്,ഷിൻസി ഫിലിഫ്,ബിബിൻ ആന്റണി,ബിൻസി ജോബിസൻ,ബിജു,ജൂലി, ജോജൻ,bഡിന്നി,bബിൻസ് തുടങ്ങിയവർ നേതൃത്വം നൽകുന്ന തിരുന്നാൾ കമ്മിറ്റിയും, ഉപ കമ്മിറ്റികളും തീർത്ഥാടനത്തിന്റെ വിജയത്തിനായി തീവ്രമായ ചിട്ടയോടെയുള്ള ഒരുക്കത്തിലാണ്. 

മിതമായ നിരക്കിൽ ചൂടുള്ള സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകൾ അന്നേ ദിവസം തുറുന്നു പ്രവർത്തിക്കുന്നതായിരിക്കുന്നതായിരിക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക്,  

ജെനി ജോസ് - 07828032662, ലീഡോ ജോർജ് - 07838872223, ജീജോ ജോർജ് - 07869126064 

അനൌണ്‍സിയേഷന്‍ ചാപ്പല്‍ (NR22 6DB) 

സ്ലിപ്പര്‍ ചാപ്പല്‍ ( NR22 6AL) 




കൂടുതല്‍വാര്‍ത്തകള്‍.