CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 59 Minutes 33 Seconds Ago
Breaking Now

നേപ്പാൾ ദുരിതാശ്വാസനിധിയിലേക്ക് സാൽഫോഡ് മലയാളി അസോസിയേഷന്റെ സംഭാവനയും .

നേപ്പാൾ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകികൊണ്ട് യുക്മ നോർത്ത് വെസ്റ്റ് റീജിയനിലെ പുതിയ അംഗമായ സാൽഫോഡ് മലയാളി അസോസിയേഷനും.

യുക്മയിൽ പുതിയ അംഗമായ സാൽഫോഡ് മലയാളി അസോസിയേഷൻ,നേപ്പാൾ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നൽകികൊണ്ട് യുക്മയിൽ ശക്തമായിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് യുക്മയിൽ അംഗത്വം നല്കി കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്, ദിവസങ്ങൾക്കുള്ളിൽ തന്നെ പിരിവെടുത്ത് അസോസിയേഷൻ യുക്മയോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ ജിജി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന സാന്ത്വന യോഗത്തിൽ നോര്‍ത്ത് വെസ്റ്റ് റിജിയന്‍ പ്രസിഡന്റ്‌ അഡ്വ സിജു ജോസഫിന് ചെക്ക് കൈമാറി.ചടങ്ങിൽ അസോസിയേഷൻ സെക്രട്ടറി ബിജു കരോടെന്‍, ട്രഷറർ സോണി മോന്‍ തോമസ്‌ എന്നിവർ സംബന്ധിച്ചു.

ഒരു നിമിഷം കൊണ്ട് നടന്ന പ്രകൃതിയുടെ സംഹാര താണ്ഡവത്തിൽ ഉറ്റവരും ഉടയവരും വീടും കൂടും നഷ്ടപ്പെട്ട നേപ്പാളി ജനതയ്ക്ക് ഒരു കൈതാങ്ങ് ആകുവാൻ യുകെ മലയാളികൾ നെഞ്ചിലേറ്റിയ യുക്മയെന്ന സംഘടനയുടെ അപ്പീൽ ഈ മാസം 21 ന് അവസാനിക്കുന്നതിന് മുൻപ് തന്നെ അവർ ചാരിറ്റി പ്രവർത്തനം നടത്തി യുക്മയെ ഏല്പ്പിച്ചുവെന്നതാണ് യാഥാർത്ഥ്യം.

ഇത്രയും ചെറിയ കാലയളവിനുള്ളിൽ നേപ്പാൾ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നൽകിയ ഈ അസോസിയേഷന്റെ പ്രവർത്തന മികവിനെ റിജിയന്‍ പ്രസിഡന്റ്‌ അഡ്വ സിജു ജോസഫ് ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

യുക്മ നോർത്ത് റീജിയനിലെ 12 അംഗ അസോസിയേഷനുകളും നേപ്പാൾ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് സഹായ സഹകരണങ്ങൾ നൽകി ചെറുതായെങ്കിലും നേപ്പാൾ ജനതയുടെ കണ്ണിരോപ്പാൻ കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യം.

യുക്മ നടത്തിവരുന്ന നേപ്പാൾ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിന്റെ  ആവശ്യകതയുമായി നോർത്ത് വെസ്റ്റ് റീജീയൻ പ്രസിഡന്റ്‌ അഡ്വ.സിജു ജോസഫിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കാംപൈയിന് നല്ല പ്രതികരണമാണ് ഓരോ അസോസിയേഷനും നൽകി വന്നത്. നോർത്ത് വെസ്റ്റ്‌ റീജിയൻ കമ്മറ്റി ഇതിന്റെ പിന്നിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവത്തിക്കുകയാണുണ്ടായത്. റീജിയണൽ പ്രസിഡന്റിനു പുറമേ സെക്രട്ടറി ഷിജോ വർഗ്ഗീസ് ,ട്രഷറർ ലൈജു മാനുവൽ ,വൈസ് പ്രസിഡന്റ്‌ ജോബ്‌ ജോസഫ് , ജോയിൻറ് സെക്രട്ടറി ഷാജു ഉതുപ്പ് ,ജോയിന്റ് ട്രഷറർ ജോണി മൈലാടിയിൽ എന്നിവരുടെ പ്രവർത്തനം വലുതായിരുന്നു.കൂടാതെ നാഷണൽ എക്സിക്യുട്ടീവ് മെമ്പർ ശ്രീ ദിലീപ് മാത്യുവും ഈ റീജിയനിൽ നിന്നുള്ള നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രിമതി ആൻസി ജോയി എന്നിവർ പ്രവർത്തനത്തിന് താങ്ങും തണലുമായി കൂടെയുണ്ടായിരുന്നു.

അപ്പീൽ അവസാനിച്ച ഘട്ടത്തിൽ ഉടൻ തന്നെ നാഷണൽ കമ്മറ്റി കണക്കുകൾ പ്രസിദ്ധികരിക്കുന്നതായിരിക്കുമെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു. ദുരിതാശ്വസനിധിയിലേക്ക് സഹായം ചെയ്ത യുക്മ നോർത്ത് വെസ്റ്റ്‌ റീജിയനിലെ എല്ലാവർക്കും റീജിയനൽ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദിയറിയിക്കുന്നതായി സെക്രട്ടറി ഷിജോ വർഗ്ഗീസ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.