CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 34 Minutes 25 Seconds Ago
Breaking Now

യുക്മ വിക്ടർ ജോർജ് ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു; തോംസണ്‍ പി.എം വിജയി

ബ്രിസ്റ്റോളിൽ നിന്നും എൻട്രി അയച്ച തോംസണ്‍ പി.എം നാണ് സമ്മാനം 

27, ഗ്ലൗസ്റ്റർ സ്ട്രീറ്റ് 

ഈസ്റ്റ്‌ വില്ല  

ബ്രിസ്റ്റോൾ         

BS56QF

ഇതാണ് തോംസണ്‍ തന്റെ ചിത്രത്തിനൊപ്പം അയച്ച വിലാസം  തോംസണ്‍ സമ്മാനം നേടി കൊടുത്ത ചിത്രം താഴെ കൊടുക്കുന്നു .   

558b737375b26.jpg

ഏപ്രിൽ 10 നു ആരംഭിച്ച മത്സരത്തിലേക്ക് നൂറിൽ പരം എൻട്രികളാണ് ലഭിച്ചത്. ഏപ്രിൽ പത്തിന് ആരംഭിച്ച മത്സരം ഒരു മാസത്തേക്ക് ആയിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും ഏറെ പേരുടെ അഭ്യർത്ഥന മാനിച്ചു പത്തു ദിവസം കൂടെ നീട്ടിയിരുന്നു. യുക്മയുടെ ഫേസ് ബുക്ക്‌ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിൽ യുകെയിൽ നിന്ന് മാത്രമല്ല  ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച ചിത്രങ്ങൾ അയച്ചു നല്കിയിട്ടുണ്ട് . വിക്ടറിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് സാക്ഷ്യം വഹിച്ച നിരവധി പത്രപ്രവർത്തകർ നേരിട്ടും ഇ മെയിൽ മുഖേനയും യുക്മയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. വർണ്ണ വിസ്മയം തീർക്കുന്ന നിരവധി ചിത്രങ്ങൾ യുകെ മലയാളികൾക്കിടയിലെ ഫോട്ടോഗ്രഫി പ്രാവിണ്യം ചുണ്ടി കാണിക്കുന്നു . നിങ്ങൾ അയച്ച ചിത്രങ്ങൾ വിക്ടറിന്റെ ഓർമകൾക്ക് മുൻപിലെ ഒരു ഗുരു പുജയായി മാറും തീർച്ച. യുക്മ ന്യുസിൽ യുകെയിലെ ഫോട്ടോഗ്രാഫർമാരുടെ  വേറിട്ട  ചിത്രങ്ങൾ അടികുറിപ്പുകളോടെ പേര് വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു.

ജൂണ്‍ 21 നു  പ്രഖ്യാപിക്കുവാൻ തീരുമാനിച്ച മത്സര ഫലം മികച്ച ചിത്രങ്ങളുടെ കുത്തൊഴുക്ക് കൊണ്ട് വിധി നിര്ണ്ണയം നന്നേ പാട് പെടേണ്ടി വന്നു എന്ന് വിധികർത്താക്കൾ അറിയിച്ചു. യുക്മയുടെ ഈ വരുന്ന നാഷണൽ കലാമേളയിൽ   വെച്ച് സമ്മാന തുക കൈ മാറുവാൻ തീരുമാനിച്ചിട്ടുണ്ട്. മികച്ച ചിത്രങ്ങളും വിക്ടറിന്റെ ചിത്രങ്ങളും അടങ്ങിയ പ്രദർശനം സംഘടിപ്പിക്കണം എന്ന് കരുതുന്നു.

കേരളത്തിലെ പത്ര പ്രവർത്തകരുടെ ഇടയിൽ വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങൾ എടുത്തു കൊണ്ട് മാധ്യമ ഫോട്ടോഗ്രാഫിയിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫർ ആയിരുന്നു വിക്ടർ. ഉരുൾ പൊട്ടൽ ചിത്രങ്ങൾ എടുക്കുവാൻ സ്വയം ജീവനെ തന്നെ വെടിഞ്ഞു കൊണ്ട് കലയോടുള്ള അഭിനിവേശം തെളിയിച്ച അതുല്യ ഫോട്ടോഗ്രാഫർ ആയിരുന്നു വിക്ടർ യുകെയിൽ ബിർമിങ്ങ്ഹമിൽ താമസിക്കുന്ന വിക്ടറിന്റെ സഹോദരനായ വിൻസെന്റ് കലാമേളയിൽ എത്തി സമ്മാനം വിതരണം ചെയ്യാമെന്ന് ഉറപ്പു നല്കിയിട്ടുണ്ട് . ഈ സംരഭത്തിൽ എല്ലാ പിന്തുണയും യുക്മക്ക് അദ്ദേഹം വാഗ്ദാനം ചെയുകയുണ്ടായി. വനിതയിലെ ഫോട്ടോഗ്രാഫർ അയ ഹരികൃഷ്ണനായിരുന്നു യുക്മ വിക്ടർ ജോർജ് ഫോട്ടോഗ്രഫി മത്സരത്തിന്റെ പ്രധാന വിധി കർത്താവു നിരവധി വാർത്ത‍ പ്രാധാന്യമുള്ള ചിത്രങ്ങൾ ഹരിയുടെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.

വിക്ടറിന്റെ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളെ ആരാധിച്ചു വളർന്നു വന്ന ഹരി കൃഷ്ണൻ കേരളത്തിലെ മാധ്യമ ചിത്ര ചായഗ്രഹകരിൽ ഉയർന്നു വരുന്ന ഫോട്ടോഗ്രാഫർ ആണ് . ഇപ്പോൾ വനിതയിൽ ജോലി നോക്കുന്ന അദ്ദേഹം കോട്ടയം സ്വദേശിയാണ് . ഇതുമായി ബന്ധപെട്ടു ചിത്രങ്ങളുടെ ആശയ സമ്പൂർണ്ണതയും ചിത്ര ആവിഷ്കാരവും ആധികാരികമായി വിധി കർത്താവായത് കോട്ടയത്ത്‌ നിന്നുള്ള പ്രശസ്ത പത്ര പ്രവർത്തകനും സാഹിത്യകാരനുമായ തേക്കിൻകാട്‌ ജോസഫ്‌ സർ ആണ്. ദീപികയിലെ എഡിറ്റർ ഇൻ ചാർജ് ആയിരുന്ന അദ്ദേഹം നിരവധി സാമൂഹിക രംഗങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നു. ഫിലിം കോർപറേഷൻ ചെയർമാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഓർമയിൽ എന്നും ഒരു പുഞ്ചിരിക്കുന്ന മുഖം മാത്രമേ വിക്ടറിന്റെ ഓർക്കാൻ കഴിയു എന്ന് അദ്ദേഹം പറഞ്ഞു.

വിക്ടറിനൊപ്പം സഞ്ചരിച്ചിരുന്ന വിക്ടറിന്റെ അതേ കാലഘട്ടത്തിൽ മാതൃഭൂമിയിൽ ജോലി ചെയ്‌തിരുന്ന സുനിൽ കുമാറാണ് നമുക്ക് വേണ്ട മാർഗ നിർദേശങ്ങൾ നല്കിയ മറ്റൊരു വ്യക്തി. മികച്ച ഒരു ഫോട്ടോഗ്രാഫർ ആയ അദ്ദേഹം ഇപ്പോൾ കണ്ണൂരിൽ മാതൃഭൂമിയിൽ ജോലി ചെയ്യുന്നു. കോട്ടയത്ത്‌ ഒപ്പം ഉണ്ടായിരുന്നപ്പോൾ ഉള്ള വിക്ടറിനെ പറ്റി അദ്ദേഹം തന്റെ ഓർമ്മ ഞങ്ങളുമായി പങ്കു വെച്ചു.   

സി സുനിൽ കുമാറിന്റെ വിക്ടറിനെ പറ്റിയുള്ള ഓർമകുറിപ്പ്:

558b788ad90fd.jpg

സ്വതവേ വളരെ ശാന്തനായിരുന്നു വിക്ടർ. കോട്ടയത്ത്‌ ഒരുമിച്ചുണ്ടായിരുന്നപ്പോൾ ചില ഞായറാഴ്ചകളിൽ ഞങ്ങൾ ഒത്തു കൂടുമായിരുന്നു. നുറുങ്ങു തമാശകളും കാര്യങ്ങളും ഒക്കെ വിക്ടറിന്റെ സ്ഥിരം പതിവായിരുന്നു ആയിടക്കു ഡയാന രാജകുമാരി മരിച്ചു. അവരുടെ ശവശരീരം വലിയ ശീതികരിച്ച പെട്ടിയിൽ കൊണ്ട് പോകുന്ന ചിത്രങ്ങൾ അച്ചടിച്ച്‌ വന്നത് ഞങ്ങൾക്കെല്ലാം വലിയ കൗതുമായിരുന്നു. ആയിടക്കു ഞങ്ങൾ ഇത്തരത്തിൽ ഒരു രാവിലെ പക്ഷി നിരീക്ഷണത്തിന് ഇറങ്ങി, വെറുതേ നടക്കുക അതിനിടയിൽ വീണു കിട്ടുന്ന നുറുങ്ങു തമാശകൾ ഒക്കെയായി ഇങ്ങനെ പോകുമ്പോൾ കോട്ടയത്ത്‌ മനോരമയുടെ അരികിൽ എ.വി.ജി മോട്ടോർസ് പുതിയ കെട്ടിടം പണിയുന്നു അത് കണ്ടു വിക്ടർ പറിഞ്ഞു ഇനിയുള്ള കാലം നല്ല വലിയ ശവപ്പെട്ടി ഷോ റൂം തുടങ്ങുക, കോട്ടയത്ത്‌ ഇക്കോ സൌഹൃദ ശവപ്പെട്ടി കട - ഇനിയുള്ള കാലത്ത് ഇതൊക്കെ ആയിരിക്കും ഏറ്റവും ലാഭകരം. എന്നിട്ട് വലിയ ഹോൾഡിംഗ് ഒക്കെ വെക്കുക - ശീതികരിച്ച ശവപ്പെട്ടി സംവിധാനത്തോടുള്ള വിക്ടറിന്റെ എതിർപ്പായിരുന്നു ഈ നുറുങ്ങു തമാശയിൽ പ്രതിഫലിച്ചത് എങ്കിലും അപകടത്തിൽ പെട്ടു വിക്ടർ പോയപ്പോൾ ഈ ശീതികരിച്ച മൻജലിൽ തന്നെ കിടത്തിയിരിക്കുന്നത് നിറകണ്ണുകളോടെ ഞാൻ ഇന്നും ഓർക്കുന്നു. 

നാടൻ ഭക്ഷണത്തോട് വലിയ ഇഷ്ടം ആയിരുന്നു ചെറിയ മാജിക്‌ വിദ്യകൾ കാട്ടുമായിരുന്നു. അപ്പൂർവ പക്ഷികൾ എന്ന് കരുതി എടുത്ത ചിത്രങ്ങൾ പിന്നിട് എവിടെയോ കുട്ടിൽ നിന്നും ചാടിപ്പോയവ ആണെന്ന് മനസിലാക്കിയപ്പോൾ അതും ഒരു തമാശ രൂപേണ പറയുവാൻ വിക്ടറിന് കഴിയുമായിരുന്നു.തമാശകൾക്കിടയിൽ ചില ക്ലിക്കുകൾ എങ്കിലും അവ അച്ചടിച്ച്‌ പുറത്തു വരുമ്പോൾ ഏറെ ഗൗരവമായ വിഷയം ആയിരിക്കും അതിന്റെ ഉള്ളടക്കം. യുകെയിലെ എല്ലാ മലയാളി ഫോട്ടോഗ്രാഫർമാർക്കും ഒരു പാട് നന്മകൾ നേരുന്നു "

558b7b3022295.jpg


 

യുക്മയെ സഹായിച്ച മറ്റൊരു പത്ര പ്രവർത്തകൻ ആലപ്പുഴയിൽ നിന്നുള്ള ടോം ജോർജ് ആണ് കഴിഞ്ഞ സർക്കാരിന്റെ ഹരിത മുദ്ര അവാർഡു ഏറ്റു വാങ്ങിയ   ദീപികയുടെ കർഷകൻ മാസികയുടെ എഡിറ്റർ ഇൻ ചാർജ് ആണ് .     . സമ്മാനാർഹമായ ചിത്രങ്ങൾക്ക് ലോ ആൻഡ്‌ ലോയേഴ്സ് നല്കുന്ന കാഷ്   പ്രൈസ് ലഭിക്കും. ചിത്രങ്ങൾ അയച്ച എല്ലാവർക്കും യുക്മയുടെ നന്ദി അറിയിക്കുനതായി അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ട് അറിയിച്ചു.

കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക  


   

      

                                                                     




കൂടുതല്‍വാര്‍ത്തകള്‍.