CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 57 Seconds Ago
Breaking Now

യുകെയിലെ മലയാളി അസോസിയേഷനുകള്‍ ഇവരെ കണ്ട് പഠിക്കൂ..... FOP യുടെ ചാരിറ്റി മേള അവിസ്മരണീയമാക്കി

യു.കെയിലെ മലയാളി കൂട്ടായ്മകള്‍ വളര്ന്നു പന്തലിക്കുമ്പോള്‍ തന്നെ മലയാളി സമൂഹത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ രോഗമായ അന്തഛിത്രങ്ങള്‍ അനുദിനം പുറത്ത് വരുമ്പോള്‍ ഇവിടെ പ്രിസ്റ്റണിലെ ഫ്രണ്ട്‌സ് ഓഫ് പ്രിസ്റ്റണ്‍ അനുദിനം പരിപാടികളുമായി ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. നാം സാധാരണ കേട്ടിട്ടുള്ള സംഘടനാ സംവിധാനം ഇല്ലാതെ ഡോ. ആനന്ദ് പിള്ള എന്ന വലിയ മനുഷ്യന്‍ കോ- ഓര്‍ഡിനേറ്റര്‍ ആയ സംഘടന ഓരോ ദിവസവും വ്യത്യസ്തവും ജനോപകാരപ്രദവുമായതും സാമൂഹ്യ പ്രതിബന്ധതയുമുള്ള പരിപാടികളുമായി മുന്നേറുന്നത്.

558b969d0e2d7.jpg

558b97d77dfde.jpg

എല്ലാ പരിപാടികളിലും അംഗങ്ങളുടെ പരിപൂര്‍ണ സഹായ സഹകരണങ്ങള്‍ ഡോ.ആനന്ദ് പിള്ളയ്ക്ക് ലഭിക്കുന്നുണ്ട്. മറിച്ച് ഡോക്ടറും എല്ലാവരോടും നല്ല ബന്ധം പുലര്‍ത്തുന്നു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചാരിറ്റി ഇവന്റ് വളരെയധികം ശ്രദ്ധ പിടിച്ച് പറ്റി. കാന്‍സര്‍ രോഗികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ റോസ് മെയര്‍ ക്യാന്‍സര്‍ ഫൗണ്ടേഷന്റെയും ധനസഹയാര്‍ത്ഥം നടത്തുന്ന ഫുഡ് ഫെസ്റ്റിവലില്‍ അസോസിയേഷനിലെ 40 ഓളം കുടുംബാംഗങ്ങള്‍ വിവിധങ്ങളായ ഇന്ത്യന്‍ കേരളീയ നാടന്‍ വിഭവങ്ങള്‍ പാചകം ചെയ്ത് വില്പന നടത്തി. വമ്പിച്ച ജനപങ്കാളിത്തമായിരുന്നു ഫുഡ് മേളയ്ക്കുണ്ടായിരുന്നത്.

558b970d996e8.jpg

558b9744f27f8.jpg

ഫുഡ് ഫെസ്റ്റിവലില്‍ രുചികരമായ ഭക്ഷണങ്ങള്‍ വില്പന നടത്തി. ഫണ്ട് ശേഖരിച്ചത് പോലെ ചെടികളും കായ്ഫലങ്ങളും മറ്റ് ചെടികളുടെ വില്പനയും ഫെയ്‌സ് പെയിന്റിംഗ്, മൈലാഞ്ചിയിടല്‍, നെയില്‍ പെയിന്റിംഗ്, റാഫിള് ടിക്കറ്റ് എന്നിവയിലൂടെ ലോക പ്രസിദ്ധമായ ആറമുള കണ്ണാടി ലേലം ചെയ്തതിലൂടെ നല്ലൊരു ഫണ്ട് ശേഖരിക്കുവാന്‍ എഫ്.ഒ.പിയ്ക്ക് കഴിഞ്ഞു. ഇതിനിടയില്‍ അസോസിയേഷന്‍ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെ മനോഹരമായ ഡാന്‍സും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി.

558b97f07da19.jpg

558b986745284.jpg

വിവിധ രാജ്യാങ്ങളില്‍ നിന്നുള്ളവരും നാനാജാതി മതവിഭാഗങ്ങളില്‍ പെട്ടആളുകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു, ചാരിറ്റി ഫുഡ് ഫെസ്റ്റിവല്‍ വന്‍ വിജയമാക്കിയതിന് എഫ്.ഒ.പി യുടെ ഭാരവാഹികള്‍ക്കും, അംഗങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കുംം ഫ്രെണ്ട്‌സ് ഓഫ് പ്രെസ്റ്റനു വേണ്ടി കോ- ഓഡിനേറ്റര്‍ ഡോ.ആനന്ദ് പിള്ള നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.