CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 57 Seconds Ago
Breaking Now

പ്രഥമ സംഗമത്തിനു ഒരുങ്ങി ഇരവിപേരൂർ നിവാസികൾ; ജൂണ്‍ 27,28 തീയതികളിൽ സോമർസെറ്റിലെ ബാർട്ടൻ ക്യാമ്പ് വേദിയാകും

യുകെയിലും ഐയർലാൻഡിലുമുള്ള ഇരവിപേരൂർ നിവാസികളുടെ ആദ്യ ഒത്തുച്ചേരലിന് നാളെയോടു കൂടി സോമർസെറ്റിലുള്ള ബാർട്ടൻ ക്യാമ്പിൽ തുടക്കം കുറിക്കും. പരിപാടികൾ ഔദ്യോഗികമായി 27, 28 തീയതികളിൽ ക്രമീകരിച്ചിരിക്കുന്നതെങ്കിലും നാളെ വൈകീട്ടോട് കൂടി മിക്ക കുടുംബങ്ങളും എത്തി ചേരും എന്നാണു അറിയിച്ചിരിക്കുന്നത്. 

പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇരവിപേരൂർ. മികച്ച പൊതു ഭരണ മികവിന് രാജ്യത്ത് ഏർപ്പെടുത്തിയ ആദ്യ അവാർഡിന് അര്ഹമായത് ഇരവിപേരൂർ പഞ്ചായത്ത് ആണ്. കൂടാതെ രാജ്യത്തെ ആദ്യ വൈഫൈ പഞ്ചായത്തും ഇരവിപേരൂർ ആണ്. 

പാഴൂർ പഞ്ചായത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ കാലത്താണ് ഈ പ്രദേശത്തിന് ഇരവിപുരം (പിന്നീട് ഇരവിപേരൂർ) എന്ന പേരുണ്ടാകുന്നത്. കേരളത്തിൽ ചിങ്ങ മാസത്തിൽ പൂരാടം നാളിൽ പൂരാട ധർമ്മം ഇന്നും ആചരിക്കുന്ന പ്രദേശം ആണ് ഇരവിപേരൂർ. മത സൌഹാർദ ഐക്യത്തിനു യാതൊരു കോട്ടവും ഏൽപ്പിക്കാതെ ഇന്നും സംരക്ഷിച്ചു പോരുന്നതാണ് ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത. ജില്ലയിലെ സാമൂഹിക സാംസ്ക്കാരിക രംഗത്ത് എന്നും നേതൃത്വം നല്കിയിട്ടുള്ള ഈ ഗ്രാമത്തിലെ ഏറ്റവും പ്രശസ്തമായ രണ്ടു ക്ഷേത്രങ്ങളാണ് പരമശിവന്റെ പേരിലുള്ള മേത്രിക്കോ അമ്പലവും മണിമലയാറിന്റെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പൂവപ്പുഴ അമ്പലവും. നൂറു വർഷത്തിനു മേൽ പഴക്കമുള്ള രണ്ടു അതിപുരാതന ദേവാലയങ്ങളാണ് ഇമ്മാനുവൽ മാർത്തോമ്മ പള്ളിയും സെന്റ്‌ തോമസ്‌ ക്നാനായ പള്ളിയും. കൂടാതെ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം ക്നാനായ സഭയുടെ കല്ലിശ്ശേരി മേഖലയുടെ ആസ്ഥാനം തിരുവല്ല ഈസ്റ്റ്‌ കോ ഓപറെറ്റീവ് ബാങ്കിന്റെ ആസ്ഥാനം ഒക്കെ ഇരവിപേരൂർ ആണ്. പ്രശസ്തരായ ദേശീയ അന്തർദേശീയ താരങ്ങളെ സംഭാവന നൽകിയ ഈ നാട് തിരുവിതാംകൂറിലെ ഫുട്ബോളിന്റെ ഈറ്റില്ലം എന്നാണു അറിയപ്പെട്ടിരുന്നത്. 

പല ഘട്ടങ്ങളിലായി പിറന്ന നാടിനോട് താല്കാലികമായി വിട പറഞ്ഞ പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട ഇരവിപേരൂർ നിവാസികൾക്ക് തങ്ങളുടെ പഴയ കാല സൌഹൃദങ്ങൾക്ക് ഊഷ്മളത പകരുവാനും പുതിയ തലമുറയില ഉള്ളവർക്ക് പരിചയപ്പെടുവാനും ഏറ്റവും വലിയ ഒരു തുടക്കമായി മാറും ഈ കൂട്ടായ്മ. കലാകായിക മത്സരങ്ങൾക്ക് കൂടാതെ പരിപാടിക്ക് മാറ്റ് കൂട്ടുന്നതിനായി ശനിയാഴ്ച പ്രത്യേക ഗാനമേളയും ഒരുക്കിയിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്:

റെഞ്ചു അലക്സ്: 07886981814

എബി എബ്രഹാം: 07951374110

സജി അബ്രഹാം: 07456576734

ജോസെഫ് ഇടിക്കുള: 07535229938

വിലാസം:

BARTON CAMP 

WINSCOMBE 

NORTH SOMERSET 

BS251DY 






കൂടുതല്‍വാര്‍ത്തകള്‍.