CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 29 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ ദുക്റാന തിരുനാളും സണ്‍‌ഡേ സ്കൂൾ വാർഷികവും ജൂലൈ 3,4,5 തിയതികളിൽ .

സീറോ-മലബാർ പള്ളിയിൽ ദുക്റാന തിരുനാൾ ജൂലൈ 3.4.5 തിയതികളിൽ നടക്കുമെന്ന് ഫാദർ പോൾ വെട്ടിക്കാട്ട് ,ട്രസ്റ്റിമാരായ ജോണ്‍സൻ അടപ്പൂർ ,സിജി വാധ്യാനത് എന്നിവർ അറിയിച്ചു .  തിരുനാൾ ആഘോഷങ്ങൾക്കിടയിൽ ജൂലൈ നാലിനാണ്  സണ്‍‌ഡേ സ്കൂളിന്റെ വാർഷികം ആഘോഷിക്കുന്നത് .

ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഫിഷ്പോണ്ട്സ് സെന്റ്‌ ജോസഫ്‌ പള്ളിയിൽ കൊടിയേറ്റ് നടക്കും . തുടർന്ന് രൂപം വെഞ്ചരിപ്പിനും നോവേനക്കും ശേഷം ഫാദർ സിറിൽ ഇടമന എസ്‌. ഡി.ബി  വിശുദ്ധ കുർബാന അർപ്പിക്കും. കുർബാനക്ക് ശേഷം പ്രദക്ഷിണം ,ജപമാല ,വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കും .

പ്രധാന തിരുനാൾ ദിനമായ ജൂലൈ നാലിന് ഫിൽട്ടൻ സെന്റ്‌. തെരേസാസ് പള്ളിയിൽ ഉച്ചക്ക് ഒരു മണിക്ക് ഫാദർ സജി നീണ്ടൂർ എം.എസ്‌.എഫ്.എസ്‌ രൂപ പ്രതിഷ്ഠയും നൊവേനയും നടത്തും . തുടർന്ന്  ഫാദർ ജസ്റ്റിൻ കാരക്കാട്ട് എസ്‌.ഡി.ബി. പ്രധാന കാർമികനായി ആഘോഷമായ തിരുനാൾ പാട്ടു കുർബാന തുടങ്ങും . ഫാദർ ജിജോ ഇണ്ടി പറമ്പിൽ സി .എസ്‌.റ്റി തിരുനാൾ സന്ദേശം നല്കും. തുടർന്ന് ഫാദർ സക്കറിയാസ് കഞ്ഞൂപരമ്പിൽ സി.എസ്‌.എസ്‌.ആർ നടത്തുന്ന ലദീഞ്ഞിനു ശേഷം തിരുനാൾ പ്രദക്ഷിണം നടക്കും .

തിരുന്നാൾ പ്രദക്ഷിണത്തിനു ശേഷം വൈകുന്നേരം 4.45 നു സൌത്ത്മേട് ഗ്രീൻ വെ സെന്ററിൽ ബ്രിസ്റ്റോൾ സീറോ-മലബാർ സമൂഹത്തിന്റെ അഭിമാനമായ സണ്‍‌ഡേ സ്കൂളിന്റെ  വാർഷിക ആഘോഷം ആരംഭിക്കും. ബ്രിസ്റ്റോൾ സെന്റ്‌ .ബെർനദെറ്റ് കാത്തലിക് സെക്കണ്ടറി സ്കൂൾ ഹെഡ് ടീച്ചർ  ബേസിയ മക് ലഫ്ലിൻ ഔപചാരിക ഉത്ഘാടനം നിർവഹിക്കും. തുടർന്ന് സണ്‍‌ഡേ സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾക്ക് ശേഷമാണ് സമ്മാന വിതരണം. ഏറ്റവുമൊടുവിലായി സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

സമാപന ദിവസമായ ജൂലൈ 5 ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഫിഷ്പോണ്ട്സ് സെന്റ്‌ ജോസഫ്‌ പള്ളിയിൽ ആരാധനയും. തുടർന്ന് 2.45 നു ലധീഞ്ഞും വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ തോമാശ്ലീഹായുടെ ചൈതന്യത്തിൽ പങ്കാളികളാകുവാനും, നമ്മുടെ അമൂല്യമായ വിശ്വാസ പാരമ്പര്യം പ്രഘോഷിക്കുവാനും, കൂട്ടായ്മയിൽ സന്തോഷത്തോടെ പങ്കുചേരുവാനും ഏവരെയും ക്ഷണിക്കുന്നതായി ഫാദർ പോൾ വെട്ടിക്കാട്ട് പറഞ്ഞു .




കൂടുതല്‍വാര്‍ത്തകള്‍.