CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 50 Minutes 46 Seconds Ago
Breaking Now

മാഞ്ചസ്റ്റർ ക്നാനായ ചാപ്ലിയൻസി മാതൃ സംഘടനക്ക് തുടക്കമായി; മാർ. മാത്യൂ മൂലക്കാട്ട് ഉത്ഘാടനം നിർവ്വഹിച്ചു

മാഞ്ചസ്റ്റർ സെന്റ്‌ മേരീസ് ക്നാനായ ചാപ്ലിയൻസിയിൽ മാതൃ സംഘടനക്ക് തുടക്കമായി. വിഥിൻഷോ സെന്റ്‌. എലിസബത്ത് ദേവാലയത്തിൽ നടന്ന ദിവ്യബലി മദ്ധ്യേ കോട്ടയം അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ. മാത്യൂ മൂലക്കാട്ട് ഉത്ഘാടനം നിർവ്വഹിച്ചു.

558cf10a059b1.jpg

കുടുംബത്തിലും സമൂഹത്തിലും ദൈവസ്നേഹം വളർത്തുന്നതിനും ക്നാനായ സമൂഹത്തിന്റെയും ഒപ്പം സഭയുടെയും വളർച്ചക്ക് ഒന്ന് ചേർന്ന് പ്രവർത്തിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിയാണ് സംഘടനക്ക് രൂപം നൽകിയിരിക്കുന്നത്. ദിവ്യ ബലി മദ്ധ്യേ അമ്മമാർക്ക് വെഞ്ചരിച്ച ഉത്തരീയം നല്കി മാതാവിന്റെ പ്രതിഷ്ഠ ജപം ചൊല്ലിയാണ് സംഘടനക്ക് പിതാവ് തുടക്കം കുറിച്ചത്. സംഘടനയിൽ സജീവമായി പ്രവർത്തിച്ച് ജപ മാലയിൽ ഊന്നി കുടുംബ ജീവിത ദൃഡപ്പെടുത്തുവാനും സമൂഹത്തിനും ലോകത്തിനും മാതൃകയായി തീരുവാനും അഭിവന്ദ്യ പിതാവ് മാതാക്കളെ ഉത്ബോധിപ്പിച്ചു.

558cf0ead2252.jpg

ഇടവക വികാരി ഫാ.സജി മലയിൽ പുത്തൻപ്പുര സ്ത്രീകൾ സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കേണ്ട ആവശ്യകതയെ കുറിച്ച് സംസാരിച്ചു. ദൈവീക സ്നേഹം കുടുംബത്തിലും സമൂഹത്തിലും വളർത്തുവാനും ദൈവിക നന്മയിലും ക്നാനായ സമൂഹ സ്നേഹത്തിലും കുട്ടികളെ വളർത്തുവാനും അതോടൊപ്പം കത്തോലിക്ക സഭയുടെ സജീവ അംഗങ്ങളായി പ്രവർത്തിക്കുക എന്നതുമാണ്‌ സംഘടനയുടെ ലക്‌ഷ്യം. ഇത് ഒരു തുടക്കമാണെന്നും ഈ സംഘടന കൂടുതൽ വളർന്ന് യുകെയിൽ ഉടനീളം ക്നാനായ സമുദായങ്ങൾക്കിടയിൽ കൂടുതൽ ഐക്യം വളർത്തുവാൻ ഇടയാകട്ടെ എന്നും UKKCA പ്രസിഡന്റ്‌ ബെന്നി മാവേലിൽ ആശംസിച്ചു.

 

558cf22d453da.jpg

സംഘടനയുടെ മുന്നോട്ടുള്ള പ്രവര്ത്തനങ്ങളെ ഏകോപിക്കാൻ അഞ്ചംഗ കമ്മിറ്റിക്ക് രൂപം നൽകി.   

 




കൂടുതല്‍വാര്‍ത്തകള്‍.