CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 21 Seconds Ago
Breaking Now

UKKCA കണ്‍വൻഷൻ ആരംഭിക്കുവാൻ ഇനി മണിക്കൂറുകൾ മാത്രം

യുകെയിലെ ക്നാനായക്കാരുടെ ഈ  വർഷത്തെ കണ്‍വൻഷനു മണിക്കൂറുകൾ മാത്രം. യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി അയ്യായിരത്തോളം ക്നാനായക്കാർ ഇന്ന് രാവിലെ ബിർമിങ്ഹാമിൽ എത്തിച്ചേരും. അതോടെ വർഷം നീണ്ട കാത്തിരിപ്പിനു സമാപനം കുറിച്ചുക്കൊണ്ട് കണ്‍വൻഷൻ ആരംഭിക്കുകയായി. ഇന്നലെ വൈകുന്നേരം ആവേശവും ആഹ്ലാദവും അലത്തല്ലിയ ചടങ്ങിൽ ക്നാനാനായ സെന്റർ ഉത്ഘാടനം ചെയ്തിരുന്നു. തുടർന്നാണ് അഭിമാനത്തോടെ ക്നാനായ ജനത കണ്‍വൻഷന് എത്തുന്നത്‌. മാർത്തോമനും നടവിളിയും ക്കൊണ്ട് മുഖരിതമായിരിക്കുകയാണ് കണ്‍വൻഷൻ ബെഫിറ്റ്സ് യിലെ ബെതേൽ കണ്‍വൻഷൻ സെന്റർ.

558e2d166780c.jpg

UKKCA യുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൂടെയാണ് ക്നാനായക്കാർ കടന്നുപോകുന്നത്. ക്നാനായ ചരിത്രത്തിൽ തങ്കലിപികളിൽ കുറിച്ചുക്കൊണ്ടാണ് മെത്രപ്പൊലീത്ത ഇന്നലെ ക്നാനായ സെന്റർ വെഞ്ചരിച്ചത്. തുടർന്ന് പതിനാലാമത് കണ്‍വൻഷനു  തുടക്കം കുറിക്കുകയാണ്. യുകെയിൽ ഒരു മലയാളി സമൂഹത്തിനും കൈവരിക്കാൻ കഴിഞ്ഞ നേട്ടമാണ് ക്നാനായക്കാർ സ്വന്തമാക്കുന്നത്. ഇന്ന് 9.30 നു  അഭിവന്ദ്യ  മെത്രാപ്പോലീത്ത മാർ. മാത്യു മൂലക്കാട്ട് പതാക ഉയർത്തുന്നതോടെ കണ്‍വൻഷന് തുടക്കം കുറിക്കുകയായി.

558e2e9deab36.jpg

10 നു മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നിരവധി വൈദികരുടെ സഹകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. തുടർന്ന് 11.30 നു ഉച്ചഭക്ഷണം. ഒരു മണിയോടെ സാംസ്‌കാരിക കേരളത്തിന്റെ തനിപ്പകർപ്പായി റാലി. ഈ വർഷം മലാരം ഇല്ലെങ്കിലും റാലിക്ക് പകിട്ടും ഭംഗിയും കുറയില്ല. യൂണിറ്റുകളുടെ ബാനറിനു കീഴിൽ ക്നാനായക്കാർ അണിനിരക്കും. യുകെയിലെ മലയാളികൾക്ക് കാഴ്ചയുടെ വിരുന്ന് ഒരുക്കുന്ന റാലി മൂന്ന് മണിയോടെ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം ആരംഭിക്കും. 4.15 നു  യുകെ മലയാളികൾക്ക് എന്നും  വിസ്മയമാകുന്ന വെൽക്കം ഡാൻസ്. ക്നാനായ പ്രതിഭയുടെ തിളക്കമാകും വെൽക്കം ഡാൻസ്. 4.40 നു യൂണിറ്റുകളിൽ നിന്നുള്ള കൾച്ചറൽ പ്രോഗ്രാം.

യൂണിറ്റുകളിൽ നിന്നുള്ള കലാവിരുന്നും 9.30 തോട് കൂടി ക്നാനായ കണ്‍വൻഷനു തിരശീല വീഴും. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയാണ് UKKCA കണ്‍വൻഷൻ. ഓരോ കണ്‍വൻഷൻ കഴിയുന്തോറും ക്നാനായ ഐക്യവും കൂട്ടായ്മയും വർദ്ധിക്കുകയാണ്. അതാണ്‌ തനിമയിൽ ജീവിക്കുന്ന ഇവരെ മറ്റു മലയാളികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.   

 




കൂടുതല്‍വാര്‍ത്തകള്‍.