CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 13 Seconds Ago
Breaking Now

യുക്മ നാഷണൽ കമ്മിറ്റി ഇന്ന് ബർമിംഗ്ഹാമിൽ

യുക്മയുടെ ദേശീയ നിർവാഹകസമിതിയുടെ യോഗം ഇന്ന്  ബർമിംഗ്ഹാമിനടുത്ത്  എർഡിംഗ്ടണിൽ വച്ചു നടക്കും. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന യോഗം വൈകിട്ട് വരെ നീളും. കഴിഞ്ഞ ആറു മാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും നടപ്പു വർഷത്തെ കാര്യ പരിപാടികൾക്ക് അന്തിമ രൂപം നൽകുകയുമാണ് യോഗത്തിന്റെ പ്രധാന ലക്‌ഷ്യം.

 

നടപ്പു വർഷം ഇതിനോടകം തന്നെ യുക്മ നേപ്പാൾ ചാരിറ്റി,ദേശിയ ബാഡ്മിന്റൻ ടൂർണമെന്റ്, യുക്മ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സരം,വിവിധ റീജനുകളിൽ കായിക മേളയും ബാഡ്മിന്റൻ മത്സരങ്ങൾ, ജ്വാല മാഗസിൻ പുനർ പ്രകാശനം തുടങ്ങിയവ നടന്നു കഴിഞ്ഞു.

 

യോഗത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യുക്മ റീജനൽ ഉപാധ്യക്ഷനും EMA  പ്രസിഡന്റുമായ ശ്രീ. എബി  ജോസഫ്‌ അറിയിച്ചു. എല്ലാ പ്രധിനിധികളെയും സ്വാഗതം ചെയ്യുന്നതായി  യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാണ്ട്സ് റീജണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ്‌ ജയകുമാർ നായർ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.