CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 9 Minutes 54 Seconds Ago
Breaking Now

ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ ഇന്ന് മാഞ്ചസ്റ്ററില്‍

മാഞ്ചെസ്റ്റെറിലെ  ഹിന്ദു സമാജത്തിന്റെ. ആഭിമുഖ്യത്തില്‍ വിതിങ്ങ്ടനിലെ ഗാന്ധി ഹാളില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍  ശ്രീ .എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നു. “എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുയിസം അല്ലാത്തത്” എന്നതാണ് വിഷയം. തുടര്‍ന്നു നടക്കുന്ന വിശദമായ ചര്‍ച്ചകളില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും.

പൈതൃകത്തിലും  ശാസ്ത്രത്തിലും അധിഷ്ഠിതമായ ഭാരതത്തിന്റെ പാരമ്പര്യത്തെ പുനർവിചിന്തനം ചെയ്തു കൊണ്ടുള്ള ഡോക്ടർ. എന്‍. ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങൾ വളരെ പ്രശസ്തമാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം നിരവധി വിദേശ രാജ്യങ്ങളില്‍  തന്റെ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട് . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ ഇപ്പോഴത്തെ ഓണററി ഡയറക്ടറുമാണ് അദ്ദേഹം.

ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഭാരതീയ സംസ്കാരത്തിലും സനാദന തത്വങ്ങളുടെ മഹത്വത്തിലും അഭിമാനിക്കുന്ന ഏവര്‍ക്കും ഈ പരിപാടിയിലേയ്ക്ക് സംഘാടകര്‍ സ്വാഗതം അറിയിക്കുന്നു.

അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക

ഗോപകുമാര്‍ ; 07932672467

സുമിത് ബാബു : 07545132255

ബിജു നായര്‍ : 07809673011

Venue:  

Gandhi Hall,

Brunswick Rd,

Manchester 

 M20 4QB




കൂടുതല്‍വാര്‍ത്തകള്‍.