CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 59 Seconds Ago
Breaking Now

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മാഞ്ചെസ്റ്റർ തിരുനാളിന് മാർ. മാത്യു മൂലക്കാട്ട് കൊടിയേറ്റി, മാഞ്ചെസ്റ്റർ ആഘോഷ ലഹരിയിൽ ....

ഇന്ന് ഞായറിന്റെ സായം സന്ധ്യയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വി. തോമസ്ലീഹയുടെയും വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കോട്ടയം അതിരൂപതയുടെ അഭിവന്ദ്യ പിതാവ് മാർ. മാത്യു  മൂലക്കാട്ട് പതാക ആശീർവദിച്ച് അനുഗ്രഹിച്ച് കൊടിയേറ്റി. ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ.ഡോ. ലോനപ്പൻ അരങ്ങാശേരി സഹ കാർമികനായിരുന്നു. ക്നാനായ ചാപ്ലയിൻ റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ സന്നിഹിതനായിരുന്നു.

5590d84d1dd0c.jpg

5590d87233559.jpg

5590d91284454.jpg

5590d9d6e8b31.jpg

 

5590d9aa93371.jpg

5590da640130b.jpg

അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ സൗകര്യാർത്ഥം ലദീഞ്ഞ്, മധ്യസ്ഥ പ്രാർത്ഥന, ദിവ്യബലി, എന്നിവക്ക് ശേഷമായിരുന്നു കൊടിയേറ്റം നടത്തിയത്. കൊടിയേറ്റ ശേഷം നടന്ന അത്യന്തം  വാശിയേറിയ ഉല്പ്പന്ന ലേലം നടന്നു. ഇടവകാംഗങ്ങൾ പള്ളിക്ക് സംഭാവനയായി നല്കിയ പഴവർഗങ്ങൾ, ചെടികൾ, പലഹാരങ്ങൾ, ശീതളപാനീയങ്ങൾ, വീട്ട്സാധനങ്ങൾ  മുതലായവയായിരുന്നു ലേലത്തിനു ഉണ്ടായിരുന്നത്. കൂടുതൽ വാർത്തയും ചിത്രങ്ങളും പിന്നീട് അപ്ടേറ്റ്‌ ചെയ്യുന്നതായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.