CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 54 Seconds Ago
Breaking Now

യുക്മാ സൂപ്പര്‍ ഡാന്‍സര്‍ സെപ്റ്റംബര്‍ 19 നു കവന്റ്രിയിൽ

യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന അംഗ അസോസിയേഷനുകളുടെ പരാതിക്കു പരിഹാരമായി കഴിഞ്ഞ വർഷം ആരംഭിച്ച യുക്മാ സൂപ്പര്‍ ഡാന്‍സര്‍’ എന്ന നൃത്ത മത്സരം രണ്ടാം പാദത്തിലേക്ക് കടക്കുന്നു. ഈ രണ്ട് ഇനങ്ങളിലും വെവ്വേറെ മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന യുക്മാ സൂപ്പര്‍ ഡാന്‍സര്‍ സെപ്റ്റംബര്‍ 19 നു കവന്റ്രിയിൽ നടത്തപ്പെടും. കവന്റ്രി കേരളാ കമ്മ്യൂണിറ്റിയാണ് ഈ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.

യുക്മയിലെ അംഗ അസോസ്സിയേഷനുകളില്‍പ്പെട്ടവര്‍ക്ക് മാത്രമേ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാകൂ. സബ്ജൂനിയര്‍ (8 വയസ്സ് മുതല്‍ 13 വയസ്സിന് തഴെ വരെ), ജൂനിയര്‍ (13 വയസ്സ് മുതല്‍ 18 വയസ്സ് വരെ) എന്നീ വിഭാഗങ്ങളില്‍ സിനിമാറ്റിക് സിംഗിള്‍, സെമി ക്ലാസ്സിക്കല്‍ സിംഗിള്‍, സിനിമാറ്റിക് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.സബ് ജൂനിയര്‍, ജൂനിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് ‘ബാല നാട്യരത്‌ന’, ‘യുവ നാട്യരത്‌ന’, ‘ടീം നാട്യരത്‌ന’ എന്നീ പുരസ്‌കാരങ്ങള്‍ക്കൊപ്പം ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുൻ‌കൂർ അപേക്ഷ നൽകേണ്ടതാണ് എന്ന് മത്സരത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന യുക്മാ വൈസ് പ്രസിഡന്റ് ശ്രീമതി. ബീനാ സെന്‍സും മത്സരത്തിനു വേണ്ട മുന്നൊരുക്കങ്ങൾ തുടങ്ങിയതായി കവന്റ്രി കേരളാ കമ്മ്യൂണിറ്റി പ്രസിഡണ്ട് ശ്രീ ബാബു അബ്രഹാമും, എല്ലാ കലാ പ്രേമികളേയും മിഡ്‌ലാണ്ട്‌സ് റീജനിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായരും അറിയിച്ചു. മുഴുവൻ അസോസിയേഷൻ പ്രതിനിധികളും ഇത് ഒരു അറിയിപ്പായി കാണണം എന്നും യുക്മ ഡാൻസ് ഫെസ്റ്റ് വിജയിപ്പിക്കുവാൻ പ്രവർത്തിക്കണം എന്നും നാഷണൽ സെക്രട്ടറി സജിഷ് ടോം പറഞ്ഞു .

മത്സരാർത്തികൾ വേണ്ട പരിശീലനം നടത്താനുള്ള  സൗകര്യത്തിനായി നേരത്തേ തന്നെ ഉള്ള ഈ തീയതി തീരുമാനം സഹായിക്കും എന്നു കരുതുന്നു എന്നു നാഷണൽ പ്രസിഡന്റ്‌ അഡ്വ. ഫ്രാൻസിസ് മാത്യു കവളക്കാട്ട് പറഞ്ഞു.  

മത്സരം നടക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു.

VENUE:WILLENHALL SOCIAL CLUB, ROBINHOOD ROAD, COVENTRY, 

CV3 3BB.

 

 




കൂടുതല്‍വാര്‍ത്തകള്‍.