CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 35 Seconds Ago
Breaking Now

റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ ഷഷ്ടിപൂർത്തിയാഘോഷം നാളെ ബർകിൻഹെഡിൽ

ഷ്രൂസ്ബറി രൂപതാ സീറോ - മലബാർ ചാപ്ലിയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരിയുടെ  ഷഷ്ടിപൂർത്തിയാഘോഷവും അറുപത്തി ഒന്നാം പിറന്നാളാഘോഷവും ഷ്രൂസ്ബറി രൂപതാ  സീറോ - മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു .നാളെ ( ജൂലൈ 1)  വൈകിട്ട് 6 ന് കൃതജ്ഞത ദിവ്യ ബലിയോടെയാണ് ആഘോഷങ്ങൾക്ക്‌ തുടക്കം കുറിക്കുക. റവ. ഫാ. റോജർ ക്ലാർക്ക്, റവ. ഫാ. നിക്കോളാസ് കേൻ എന്നിവർ സഹകാർമികരായിരിക്കും.

ദിവ്യബലിക്ക് ശേഷം പാരീഷ് ഹാളിൽ അനുമോദന  യോഗവും പൊന്നാടയണിയിക്കലും ആശംസാപ്രസംഗം മറ്റ് കലാ പരിപാടികളും നടക്കും. അനുമോദന യോഗത്തിൽ ഷഷ്ടിപൂർത്തിയാഘോഷത്തിൽ ലോനപ്പനച്ചനു മാഞ്ചെസ്റ്റർ പ്രദേശത്തെ ആദ്യ മലയാളിയായ ആളുകൾ സ്നേഹപൂർവ്വം അങ്കിൾ എന്ന് വിളിക്കുന്ന ജേക്കബ്‌ചേട്ടൻ പൊന്നാടയണിയിച്ചു ആദരിക്കും. ജിനോയ് തോമസ്, ജോസഫ് കെ.ജെ, ജാൻസി പൗലോസ്‌, ഷിബു, ബെൻസണ്‍   എന്നിവർ ചേർന്ന് ആലപിക്കുന്ന പ്രാർത്ഥനാ ഗാനത്തോടെയാണ്‌ അനുമോദന യോഗം ആരംഭിക്കുന്നത്. ബർക്കിൻഹെഡ് സീറോ മലബാർ മാസ് സെൻറർ ട്രസ്ടിമാരായ ജോഷി ജോസഫ്, ഷിബു  മാത്യു, ബിനു ഇഞ്ചിപ്പറമ്പിൽ എന്നിവരാണ് ഷഷ്ടിപൂർത്തിയാഘോഷങ്ങൾക്ക് മുൻകൈയെടുക്കുന്നത്. ഷ്രൂസ്ബറി രൂപതയിലെ എല്ലാ മാസ് സെൻററുകളിൽ നിന്നുമുള്ള അംഗങ്ങൾ ആഘോഷങ്ങളിൽ പങ്കെടുക്കും.

1955 ജൂലൈ ഒന്നിന് തൃശൂര്‍ ജില്ലയിലെ പൊന്നോര്‍ എന്ന സ്ഥലത്ത് ലോനക്കുട്ടി അരങ്ങാശ്ശേരി, റോസാ നീലംകാവില്‍ ദമ്പതികളുടെ 9 മക്കളില്‍ എട്ടാമനായി ജനിച്ചു. പറപ്പൂര്‍ കാത്തലിക് ഹൈസ്‌കൂളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മേലംപാറ ഭരണങ്ങാനം ദീപ്തി സെമിനാരിയില്‍ 1971ല്‍ ജൂലൈ 16ന് വൈദികപഠനം ആരംഭിച്ചു. അവിടത്തെ പഠനശേഷം 1974 മുതല്‍ 81വരെ മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയില്‍ ഫിലോസഫിയും തിയോളജിയും പൂര്‍ത്തിയാക്കി. സഹായിയായി കളമശ്ശേരി സോഷ്യല്‍ പാരീഷില്‍ ആയിരുന്ന കാലത്ത് കളമശ്ശേരി ഫൂഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യൂറ്റില്‍നിന്ന് കാററ്റിംഗ് ആന്‍ഡ് ഫുഡ് പ്രിസര്‍വേഷന്‍ കോഴ്‌സില്‍ ഒന്നാം റാങ്കോടെ വിജയിച്ചു.

അഭിവന്ദ്യ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ജോസഫ് കുണ്ടുകുളം പിതാവില്‍നിന്നും 1981 മാര്‍ച്ച് 28ന് വൈദികപട്ടം സ്വീകരിച്ചു. മിഷനറി സഭയായ മിഷനറീ സൊസൈറ്റി ഓഫ് സെന്റ് തോമസ് എന്ന മിഷന്‍ സഭയില്‍ അംഗമായ അച്ചന്‍ ഉജ്ജ്വയിനി, പൂനെ രൂപതകളില്‍ വിവിധ മേഖലകളില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തി.

റോമില്‍ പൊന്തിഫിക്കല്‍ ഓറിയന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനശേഷം മേലംപാറ സെമിനാരിയില്‍ പ്രൊഫസറായി. പിന്നീട് കല്യാണ്‍ രൂപതയില്‍ പ്രവര്‍ത്തിച്ച കാലത്ത് ലഡാക്ക് മേഖലയില്‍ വോളണ്ടിയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഫസര്‍ സ്‌കൂള്‍ മാനേജര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.

പതിനാറ് വര്‍ഷത്തെ മിനിസ്ട്രിക്ക് ശേഷം 2004 ഒക്ടോബറില്‍ റോമില്‍ നിന്നും സെക്രെട് ലിറ്റര്‍ജിയില്‍ ഡോക്ടറേറ്റ് നേടി. 2013 ഒക്ടോബര്‍ മുതല്‍ 2014 ഏപ്രില്‍ വരെയുള്ള കാലയളവില്‍ മെല്‍ബണില്‍ സീറോ മലബാര്‍ ചാപ്ലയ്‌നായി സേവനം ചെയ്തു. ഇക്കാലയളവില്‍ പുതിയതായി രൂപംകൊണ്ട സീറോ മലബാര്‍ രൂപതയുടെ പിറവിയിലും ആദ്യത്തെ രൂപതാധ്യക്ഷന്റെ സ്ഥാനാരഹണ ചടങ്ങിലും പ്രധാനപ്പെട്ട ചുമതല സഭ ഏല്‍പ്പിച്ചത് ലോനപ്പന്‍ അച്ചനെ ആയിരുന്നു.

2014 മെയ് മാസം സഭ അധികാരികളുടെ ആവശ്യപ്രകാരം യുകെയിലെ സഭാ പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേരാന്‍ നിയോഗിക്കപ്പെട്ടു. 2014 ഡിസംബര്‍ എട്ട് ഷൂസ്‌ബെറി രൂപതയില്‍ സീറോ മലബാര്‍ ചാപ്ലയ്ന്‍ ആയി ബിഷപ്പ് മാര്‍ക്ക് ഡേവിസിന്റെ കീഴില്‍ അജപാലന ദൗത്യം ഏറ്റെടുത്തു.

വിവിധ വിഷയങ്ങളില്‍ സഭയുമായി ബന്ധപ്പെട്ട ചരിത്രവും പ്രാര്‍ത്ഥാനക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ 9 പുസ്തകങ്ങളുടെ രചയിതാവാണ് ലോനപ്പന്‍ അച്ചന്‍. വിവിധ അന്താരാഷ്ട്ര മാസികളില്‍ അച്ഛന്റെ രചനകള്‍ പ്രസിദ്ധീകരിച്ച് വരുന്നു. ഒരു കത്തോലിക്ക വൈദികന് എത്തിച്ചേരാവുന്ന എല്ലാ മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയായ ലോനപ്പനച്ചന് ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ യൂറോപ്പ് മലയാളി എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നു.

ബർക്കിൻഹെഡ് അപ്പ്‌ടൻ സെന്റ്‌. ജോസഫ് ദേവാലയത്തിലാണ് ആഘോഷപരിപാടികൾ നടക്കുക. എല്ലാവരെയും ഷ്രൂസ്ബറി രൂപതാ സീറോ - മലബാർ കമ്യൂണിറ്റിക്ക് വേണ്ടി സ്വാഗതം ചെയ്ത് കൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം:

ST.JOSEPH' S  CHURCH,

UPTON, MORETON ROAD,

 

CH 49  6 LJ. 

 




കൂടുതല്‍വാര്‍ത്തകള്‍.