CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 17 Seconds Ago
Breaking Now

വാം നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിന് കൈമാറി

യുക്മ മിഡ്‌ലാണ്ട്‌സ് റീജനിലെ അംഗ സംഘടനയായ വെഡ്നെസ്ഫീൽഡ് മലയാളി  അസോസിയേഷന്‍ (WAM) അംഗങ്ങളില്‍ നിന്നും സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിന് കൈമാറി. ഞായറാഴ്ച (28-06-2015) ചേര്‍ന്ന WAM എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ വച്ച് പ്രസിഡന്റ് ജിബു ജേക്കബിൽ നിന്നും റീജണല്‍ ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ തുക ഏറ്റുവാങ്ങി.

റീജിയണല്‍ പ്രസിഡണ്ട് ശ്രീ ജയകുമാര്‍ നായര്‍ അസോസിയേഷൻ സെക്രട്ടറി സിറിൽ  മാത്യു,,കമ്മിറ്റി അംഗങ്ങളായ മജു പുന്നുസ്, ഫിനു പോൾസണ്‍, പ്രിൻസ് പി അലക്സ്‌ , ജോർജ്കുട്ടി  ജോസഫ്‌, റോയ് മാത്യു, സുനിൽ ജോസഫ്‌, ജോമി ജോസഫ്‌, പ്രസാദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റീജനീലേ മറ്റു അസോസിയേഷനുകള്‍ ഒരാഴ്ചക്കുള്ളിൽ അവരവരുടെ വിഹിതം റീജനല്‍ കമ്മിറ്റിക്കു കൈമാറും. തുടര്‍ന്ന് റീജനില്‍ നിന്നും സമാഹരിക്കുന്ന തുക ഡിസാസ്‌റ്റര്‍ എമര്‍ജന്‍സി കമ്മിറ്റിയിലേക്ക് എത്തിക്കുന്നതിനായി യുക്മ ദേശീയ നേതൃത്വത്തിന് കൈമാറും. അതോടൊപ്പം അംഗ സംഘടനകളില്‍ നിന്നും സമാഹരിച്ച തുക സംബന്ധിച്ച വിശദ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്യുമെന്ന് റീജനല്‍ ട്രഷറര്‍ സുരേഷ് കുമാര്‍ അറിയിച്ചു.

 

ദേശീയ നേതൃത്വത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ഈ സംരംഭം വന്‍ വിജയമാക്കിയ വാം അംഗങ്ങളെ യുക്മ റീജണല്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ്, വൈസ് പ്രസിഡണ്ട് എബി ജോസഫ് നെടുവാംപുഴയില്‍, നാഷണൽ കമ്മിറ്റി അംഗം അനീഷ്‌ ജോണ്‍ തുടങ്ങിയവർ പ്രത്യേകം അഭിനന്ദിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.