CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 58 Minutes 36 Seconds Ago
Breaking Now

പ്രഥമ ഇരവിപേരൂർ സംഗമം വർണ്ണാഭമായി

പ്രഥമ ഇരവിപേരൂർ സംഗമം സോമർസെറ്റിലെ ബാർട്ടൻ ക്യാമ്പിൽ ആവേശമായി പര്യവസാനിച്ചു. ഔദ്യോഗികമായി ശനിയാഴ്ചയും ഞായറാഴ്ചയുമായിട്ടാണ് പരിപാടികൾ നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും വെള്ളിയാഴ്ച തന്നെ ചെക്ക്‌ ഇൻ സൗകര്യവും ഭക്ഷണവും ക്രമീകരിച്ചിരുന്നതിനാൽ ഒട്ടു മിക്ക കുടുംബങ്ങളും വെള്ളിയാഴ്ച വൈകീട്ട് തന്നെ എത്തിച്ചേർന്നിരുന്നു.

559395030435e.jpg

പത്തനംത്തിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ആണ് ഇരവിപേരൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ യുകെയിലേക്ക് കുടിയേറ്റം ആരംഭിച്ചിരുന്നുവെങ്കിലും ഒരു ഒത്തുചേരലിന് ഇത് വരെ സാധിച്ചിരുന്നില്ല.അത് കൊണ്ട് തന്നെ ആദ്യ കൂട്ടായ്മ വിജയകരമാകണം   എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടായിരുന്നു.  

559394d906b1a.jpg

ശനിയാഴ്ച വൈകീട്ട് നടന്ന മീറ്റിങ്ങിൽ വച്ച് നാട്ടിൽ നിന്നും എത്തിച്ചേർന്ന മാതാപിതാക്കൾ നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് മുതിർന്നവർക്കും കുട്ടികൾക്കും രസകരമായ അനേകം പരിപാടികൾ അരങ്ങേറുകയും അവയിൽ എല്ലാവരും സംബന്ധിക്കുകയും തങ്ങളുടെ ആദ്യ സംഗമം മധുരതരമാക്കുകയും ചെയ്തു. അടുത്ത വർഷത്തെ സംഗമം നടത്തുന്നതിനു സജി അബ്രഹാം (ന്യൂ കാസിൽ), ബിജു ആണ്ട്രൂസ് (ബ്ലാക്ക് പൂൾ)എന്നിവരെ കോ ഓർഡിനെറ്റർമാരായി തിരഞ്ഞെടുക്കുകയും ചെയ്തു. 

കൂടുതൽ ഫോട്ടോകൾക്ക്‌ ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.