CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 56 Minutes 39 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളില്‍ എത്തുന്നവര്‍ക്ക് വിശാലമായ സെക്യൂരിറ്റി കാര്‍പാര്‍ക്കിംഗ്; മാര്‍ക്കോസിന്റെ ശ്രുതിമധുരമായ സംഗീതം എത്തിക്കാന്‍ ജാസ് ഡിജിറ്റല്‍

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ച (നാലാം തീയതി)നടക്കുന്ന കെ.ജി.മാര്‍ക്കോസിന്റെ ഗാനമേളയില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രുതിമധുരമായ ശബ്ദം ഒരുക്കുന്നത് യുകെയിലെ പ്രമുഖ ബാന്‍ഡായ ജാസ് ഡിജിറ്റല്‍ ആണ്. ഏറ്റവും നൂതനമായ ശബ്ദ ഉപകരണങ്ങളുടെയും ലൈറ്റിംഗ് ഉപകരണങ്ങളുടെയും വലിയ ശേഖരത്തിന്റെ ഉടമയാണ് ജാസ്. 

5593cf492f335.jpg

ജിനു മാത്യു, ശ്രീനാഥ് വിജയന്‍ എന്നിവര്‍ അമരക്കാരായ ഈ ബാന്‍ഡിന് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഒരുക്കുന്നത് ജോഹന്‍സ് ജോണാണ്. ഏതാണ്ട് പത്ത് വര്‍ഷക്കാലം വയലിനും ശാസ്ത്രീയ സംഗീതവും അഭ്യസിച്ച് ഇലക്ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയുമായ ശ്രീനാഥ് വിജയൻ ആണ് ജാസിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഡിജിറ്റല്‍ ഓഡിയോ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയും ജാസിനുണ്ട്. അടുത്തിടെ ലണ്ടനില്‍ നടന്ന വിജയ് യേശുദാസിന്റെ ഗാനമേളയിലും , സെലിബ്രിറ്റി ക്രിക്കറ്റ് , പ്രമുഖ മ്യൂസിക് ഡയറക്ടറായ അര്‍ജുന്‍ ബെന്നിയുടെ മ്യൂസിക്ക് ഷോയിലുമെല്ലാം ശബ്ദം ഒരുക്കിയത് ജാസ് ആയിരുന്നു. ഉടന്‍ ആരംഭിക്കുന്ന തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോയിലും ശബ്ദം ഒരുക്കുന്നത് ഡാസ് ഡിജിറ്റല്‍ ആണ്. കെ.ജി മാര്‍ക്കോസിന്റെ ശ്രുതിമധുരമായ സംഗീതം കാണികളില്‍ എത്തിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇവര്‍ അറിയിച്ചു. ദുക്‌റാന തിരുനാളില്‍ പതിനായിരം വോള്‍ട്ട് ശബ്ദം ആണ് ക്രമീകരിക്കുന്നത്. ഒപ്പം അത്യാധുനിക ലൈറ്റ് സെറ്റിംഗ്‌സും കൂടി ഒരുക്കുമ്പോള്‍ കാണികള്‍ക്ക് മികച്ച വിരുന്നായി തീരും. സ്‌റ്റേജിന്റെ പിന്‍ഭാഗത്ത് പ്രത്യേക ടെന്റ് ഒരുക്കി അവിടെ നിന്നായിരിക്കും ശബ്ദം നിയന്ത്രിക്കുക.

5593cfaad2c6e.jpg

 

5593cfc79c113.jpg

വിശാലമായ കാർ പാർക്കിംഗ് സൗകര്യവും:

ദുക്‌റാന തിരുനാളില്‍ പങ്കെടുക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന വിശ്വാസ സമൂഹത്തെ സ്വീകരിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇക്കുറി വിശാലമായ പാര്‍ക്കിംഗ് സൗകര്യം ആണ് ക്രമീകരിച്ചിരിക്കുന്നത്. സെന്റ് ആന്റണീസ് ദേവാലയത്തില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള കോര്‍ണിഷ്മാന്‍ പമ്പിന്റെ കാര്‍ പാര്‍ക്കില്‍ വേണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാൻ. 250 ഓളം കാറുകള്‍ ആണ് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയുക. ഇവിടെ നിറഞ്ഞാല്‍ തൊട്ടടുത്തുള്ള സ്ട്രീറ്റുകളില്‍ സൗജന്യമായി കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. കെ.ജി.മാര്‍ക്കോസിന്റെ ഗാനമേള സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളേതുപോലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. പള്ളിയുടെ സമീപത്തെ റോഡുകളിലും തിരുനാള്‍ പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. പള്ളിയുടെ മുന്‍വശം മുതല്‍ കാര്‍ പാര്‍ക്ക് വരെ വോളണ്ടിയേഴ്‌സ് വിശ്വാസസമൂഹത്തിന് സഹായവുമായി ഉണ്ടാകും. കോര്‍ണിഷ്മാന്‍ പബ്ബിന്റെ കാര്‍ പാര്‍ക്കിലേക്ക് ഡ്രൈവ് ചെയ്തു എത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം തൊട്ടടുത്തുള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേരാവുന്നതാണ്. 

കാര്‍ പാര്‍ക്കിന്റെ വിലാസം:

CORNISH MAN , 

CORNISHWAY 

MANCHESTER 

M220JX

 

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഒരാഴ്ചക്കാലം നീളുന്ന മാഞ്ചസ്റ്റര്‍ തിരുനാളിന് കൊടിയേറിയത്. തിരുന്നാളിനോട് അനുബന്ധിച്ച് ഇന്നലെ ലത്തീന്‍ ക്രമത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ.തോമസ് തോപ്പപറമ്പില്‍, ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ കാര്‍മ്മികരായി. ഇന്ന് വൈകുന്നേരം 5 ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കാര്‍മ്മികനാകും. വ്യാഴാഴ്ച ഫാ.തോമസ് മടുക്കമൂട്ടിലും, വെള്ളിയാഴ്ച ഫാ.സജി മലയില്‍ പുത്തന്‍പുരയും ദിവ്യബലിക്ക് നേതൃത്വം നല്‍കും. പ്രധാന തിരുനാള്‍ ദിനമായ ശനിയാഴ്ച തിരുനാള്‍ കുര്‍ബാനയില്‍ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷ്രൂസ്ബറി ബിഷപ്പ് മാര്‍ക്ക് ഡേവിസ് തുടങ്ങിയവര്‍ കാര്‍മ്മികരാകും. തിരുനാള്‍ പ്രദക്ഷിണത്തെ തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കെ.ജി .മാര്‍ക്കോസ് നയിക്കുന്ന ഗാനമേളയും നടക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.