CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 7 Minutes 28 Seconds Ago
Breaking Now

യുക്മ മിഡ്‌ ലാണ്ട്സ് റീജണൽ ബാഡ്മിന്റൻ ടൂർണമെന്റ് ഇനി 25 ദിവസം മാത്രം

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ ലാണ്ട്സ് റീജണൽ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റൻ ടൂർണമെന്റ് 2015ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമിൽ വച്ച് നടക്കും. കായിക മേളയുടെ ട്രാക്ക് ആൻഡ്‌ ഫീൽഡ് മത്സരങ്ങൾ നേരത്തെ തന്നെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. റീജനിലെ പ്രശസ്തമായ യുക്മ  അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA ) ആണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് നടത്തപ്പെടുന്ന എട്ടുമുതൽ പതിനാറു വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ് . മത്സരത്തിനു വേണ്ട മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതായി യുക്മ റീജണൽ സെക്രട്ടറിയും NMCA പ്രസിഡണ്ടുമായ ശ്രീ ഡിക്സ്‌ ജോർജ് അറിയിച്ചു .

 

വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകപ്പെടും. ഈ ടൂർണമെന്റ് ഒരു നല്ല അവസരമായി കണക്കാക്കി റീജനിലെ എല്ലാ അംഗ സംഘടനകളും കായിക പ്രേമികളും സഹകരിക്കണമെന്ന് റീജണൽ സ്പോർട്സ് കോ ഓർഡിനെറ്റർ പോൾ ജോസഫ്‌ റീജണൽ പ്രസിഡണ്ട് ജയകുമാർ നായർ എന്നിവർ അഭ്യർഥിച്ചു. മുൻ‌കൂർ രജിസ്റ്റ് ർ ചെയുന്ന ടീമുകളെ മാത്രമേ ടൂർണമെന്റിൽ പങ്കെടുപ്പിക്കുകയു ള്ളൂ.25 പൌണ്ട് ആണ് രജിസ്റ്റ് ർ ചെയ്യു വാനുള്ള ഫീസ്‌. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ DIX GEORGE  -A /C NO 00008982-SORT CODE 40-35-63 ഇൽ    ഫീസ്‌ അടയ്ക്കുകയും 07403312250 എ ന്ന നമ്പരിൽ sms വഴി അറിയിക്കുകയും ചെയ്യേണ്ടതാണ് .




കൂടുതല്‍വാര്‍ത്തകള്‍.