CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 48 Seconds Ago
Breaking Now

സ്വന്തം അജഗണങ്ങളുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങി ലോനപ്പനച്ചന്‍; ഷഷ്ടിപൂര്‍ത്തിയാഘോഷം പ്രൗഢഗംഭീരമായി

മാഞ്ചസ്റ്ററിലെ ആദ്യമലയാളിയായ അങ്കിൾ എന്നുവിളിക്കുന്ന ജേക്കബ് ചേട്ടന്‍ പൊന്നാടയണിയിച്ച് അച്ചനെ ആദരിച്ചു.

ഷ്രൂസ് ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ ആയ റവ ഡോ ലോനപ്പന്‍ അരങ്ങാശേരിയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷം ഇന്നലെ ബര്‍ക്കിന്‍ ഹെഡ് അപ്ടന്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ കൃതഞ്ജതാ ബലിയോടെ ആരംഭിച്ചു.റവ ഫാ ലോനപ്പന്‍ അരങ്ങാശേരി ദിവ്യബലി അര്‍പ്പിച്ചു.ഫാ ഫിലിപ്പ് കുഴുപ്പറമ്പില്‍ ,ഫാ ബിജു ആലഞ്ചെരി, ഫാ റോജര്‍ ക്ലാര്‍ക്ക്, ഫാ നിക്കോളാസ് കേന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

5594f3e0bb2a5.jpg

5594f419dbec6.jpg

5594f48bcde04.jpg

5594f54ad1a78.jpg

ദിവ്യബലിക്ക് ശേഷം നടന്ന അനുമോദനയോഗം ബര്‍ക്കിന്‍ ഹെഡ് ഗായക സംഘത്തിലെ അംഗങ്ങള്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ചു.മാഞ്ചസ്റ്ററിലെ ആദ്യമലയാളിയായ അങ്കിൾ എന്നുവിളിക്കുന്ന ജേക്കബ് ചേട്ടന്‍ പൊന്നാടണിയിയച്ച് അച്ചനെ ആദരിച്ചു. ഫാ ഫിലിപ്പ് കുഴിപ്പറമ്പില്‍, ഫാ ബിജു ആലഞ്ചേരി, ഫാ റോജര്‍, ഫാ നിക്കോളാസ് എന്നിവരും വിവിധ മാസ് സെന്ററുകളെ പ്രതിനിധീകരിച്ച് ശ്രീ ബിജു ആന്റണി, ശ്രീ ടോം, ശ്രീ ജെയിംസ് എന്നിവരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

5594f5b8247aa.jpg

5594f5db8d958.jpg

5594f65e64f07.jpg

5594f6b3ce888.jpg

5594f6d666477.jpg

5594f75bbbda1.jpg

5594f7e9875c3.jpg

5594f806903e8.jpg

മറുപടി പ്രസംഗത്തില്‍ തന്നോട് കാണിച്ച സ്‌നേഹാദരവുകള്‍ക്ക് ലോനപ്പനച്ചന്‍ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. കുറച്ചു കാലം കൊണ്ട് എല്ലാവരുടേയും സ്‌നേഹഭാജനമാകാന്‍ അച്ചന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇന്നലെ നടന്ന ഷഷ്ടി പൂര്‍ത്തിയാഘോഷങ്ങള്‍. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ജോഷി, ആന്റോ, ബിനു, ഷിബു, പൗലോസ്, റോയി, ഷിന്‍ഷോ എന്നിവര്‍ ചേര്‍ന്ന് അച്ചന് കാര്‍ വാങ്ങിക്കുന്നതിന് വേണ്ട് കുറച്ച് ധനം സമാഹരിച്ച് അവരുടെ അച്ചനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. പരിപാടികള്‍ക്ക് ജോഷി, ബിനു, ആന്റോ, സാം, ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചര്‍ച്ചിന്റെ വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങുകളില്‍ പങ്കുചേര്‍ന്നു.




കൂടുതല്‍വാര്‍ത്തകള്‍.