CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 12 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വൻഷന് ഇനി 9 നാൾ; യുകെയിലെങ്ങും അഭിഷേകാഗ്നി തരംഗം

ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷന് ഇനി ഒൻപത് നാൾ മാത്രം അവശേഷിക്കെ യുകെയിലെങ്ങും അഭിഷേകാഗ്നി കണ്‍വൻഷൻ തരംഗം അലയടിക്കുന്നു. ഈ മാസം 11 നു രാവിലെ 8 മുതൽ നോട്ടിംഗ്ഹാം അരീനയിൽ അഭിഷേകാഗ്നി കണ്‍വൻഷന്റെ ജ്വാലകൾ ഓരോ വിശ്വാസ ഹൃദയങ്ങളിലേക്കും ആഴ്ന്നിറങ്ങും.

കണ്‍വൻഷനിൽ സംബന്ധിക്കുന്ന ഓരോ വിശ്വാസികൾക്കും അനുഗ്രഹങ്ങൾ സാധ്യമാകുന്നതിനു സെഹിയോൻ യുകെ ടീമംഗങ്ങൾ അതിശക്തമായ മധ്യസ്ഥ പ്രാർത്ഥനയാണ് നടത്തി വരുന്നത്. 

സെഹിയോൻ ടീമംഗങ്ങൾ എല്ലാവരും ഒന്ന് ചേർന്ന് നടത്തി വരുന്ന തീവ്രമായ ഉപവാസ പ്രാർത്ഥനകൾ, നൈറ്റ് വിജിൽ, അനുബന്ധ ജപമാലകൾ ഉൾപ്പടെ നടത്തി വരുന്ന പ്രാർത്ഥനകൾ ഓരോ വ്യക്തിക്കും അനുഗ്രഹങ്ങൾ പ്രധാനം ചെയ്യും.

ഫാ. സേവ്യർ ഖാനും ഫാ. സോജി ഓലിക്കലും ഒന്ന് ചേർന്ന് നടത്തുന്ന നടത്തപ്പെടുന്ന ശക്തമായ മധ്യസ്ഥത വരിച്ചു നടത്തപ്പെടുന്ന വിടുതൽ ശുശ്രൂഷ വിവിധതരം തിന്മകൾക്ക് അടിമപ്പെടുന്നവരെ ക്രിസ്തു നാമത്തിൽ മോചിതരാക്കും. 

കൃത്യവും വ്യക്തവുമായ പദ്ധതികളാണ് കണ്‍വൻഷൻ വിജയത്തിനായി സെഹിയോൻ ടീമംഗങ്ങൾ ഒരുക്കുന്നത്. കണ്‍വൻഷൻ വിജയത്തിന് വോളന്റിയേഴ്സിന്റെ നിർദേശങ്ങൾ സ്നേഹപൂർവ്വം പാലിക്കേണ്ടതാണ്.   




കൂടുതല്‍വാര്‍ത്തകള്‍.