CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 55 Minutes 18 Seconds Ago
Breaking Now

മാഞ്ചെസ്റ്റർ തിരുനാളിനെ സംഗീത സാന്ദ്രമാക്കാൻ കെ. ജി. മർക്കോസും സംഘവുമെത്തി

യുകെയിലെ മലയാറ്റൂർ  എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്റർ തിരുനാൾ പത്താം വാർഷികം ആഘോഷിക്കുമ്പോൾ തിരുനാളിനെത്തുന്ന നാനാജാതി മതസ്ഥരായ ജനങ്ങളെ സംഗീതത്തിൽ ആറാടിക്കുവാൻ മലയാള സിനിമാ സംഗീത ലോകത്തെ മഹാപ്രതിഭയായ  മർക്കോസും സംഘവുമെത്തി. ഉച്ച തിരിഞ്ഞ് 1.15 ന് ഇതിഹാദ് എയർവെസിന്റെ ഫ്ലൈറ്റിൽ മർക്കോസ് സംഘാങ്ങളോടൊപ്പം എത്തിച്ചേർന്നത്.

മാഞ്ചസ്റ്റർ എയർപോർട്ടിൽ വികാരി  റവ.ഫാ. ലോനപ്പൻ അരങ്ങാശ്ശേരി, തിരുനാൾ കമ്മിറ്റി കണ്‍വീനർ ബിജു ആൻറണി എന്നിവരുടെ നേത്രുത്വത്തിൽ മാർക്കോസിനും സംഘത്തിനും വൻ വരവേൽപ്പ് നല്കി. ജൂലൈ 4 ശനിയാഴ്ച തിരുനാൾ ദിനത്തിൽ ഉച്ചക്ക് 2 മണിയോടെ ഗാനമേള ആരംഭിക്കുവാൻ കഴിയുമെന്നാണ് സംഘാടകർ കരുതുന്നത്. സെൻറ്. ആന്റണീസ് സ്കൂൾ ഗ്രൌണ്ടിലെ ഓപ്പണ്‍ എയർ സ്റ്റേഡിയത്തിലാണ് ഗാനമേള നടക്കുക.

മാര്‍ക്കോസിന്റെ ശ്രുതിമധുരമായ സംഗീതം എത്തിക്കാന്‍ ജാസ് ഡിജിറ്റല്‍:

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ച (നാലാം തീയതി)നടക്കുന്ന കെ.ജി.മാര്‍ക്കോസിന്റെ ഗാനമേളയില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശ്രുതിമധുരമായ ശബ്ദം ഒരുക്കുന്നത് യുകെയിലെ പ്രമുഖ ബാന്‍ഡായ ജാസ് ഡിജിറ്റല്‍ ആണ്. ഏറ്റവും നൂതനമായ ശബ്ദ ഉപകരണങ്ങളുടെയും ലൈറ്റിംഗ് ഉപകരണങ്ങളുടെയും വലിയ ശേഖരത്തിന്റെ ഉടമയാണ് ജാസ്.

ജിനു മാത്യു, ശ്രീനാഥ് വിജയന്‍ എന്നിവര്‍ അമരക്കാരായ ഈ ബാന്‍ഡിന് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഒരുക്കുന്നത് ജോഹന്‍സ് ജോണാണ്. ഏതാണ്ട് പത്ത് വര്‍ഷക്കാലം വയലിനും ശാസ്ത്രീയ സംഗീതവും അഭ്യസിച്ച് ഇലക്ട്രോണിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയുമായ ശ്രീനാഥ് വിജയൻ ആണ് ജാസിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഡിജിറ്റല്‍ ഓഡിയോ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയും ജാസിനുണ്ട്. അടുത്തിടെ ലണ്ടനില്‍ നടന്ന വിജയ് യേശുദാസിന്റെ ഗാനമേളയിലും, സെലിബ്രിറ്റി ക്രിക്കറ്റ് , പ്രമുഖ മ്യൂസിക് ഡയറക്ടറായ അര്‍ജുന്‍ ബെന്നിയുടെ മ്യൂസിക്ക് ഷോയിലുമെല്ലാം ശബ്ദം ഒരുക്കിയത് ജാസ് ആയിരുന്നു. ഉടന്‍ ആരംഭിക്കുന്ന തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് മ്യൂസിക് ഷോയിലും ശബ്ദം ഒരുക്കുന്നത് ഡാസ് ഡിജിറ്റല്‍ ആണ്. കെ.ജി മാര്‍ക്കോസിന്റെ ശ്രുതിമധുരമായ സംഗീതം കാണികളില്‍ എത്തിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇവര്‍ അറിയിച്ചു. ദുക്‌റാന തിരുനാളില്‍ പതിനായിരം വോള്‍ട്ട് ശബ്ദം ആണ് ക്രമീകരിക്കുന്നത്. ഒപ്പം അത്യാധുനിക ലൈറ്റ് സെറ്റിംഗ്‌സും കൂടി ഒരുക്കുമ്പോള്‍ കാണികള്‍ക്ക് മികച്ച വിരുന്നായി തീരും. സ്‌റ്റേജിന്റെ പിന്‍ഭാഗത്ത് പ്രത്യേക ടെന്റ് ഒരുക്കി അവിടെ നിന്നായിരിക്കും ശബ്ദം നിയന്ത്രിക്കുക.

 

നാട്ടിലെ പള്ളി പെരുനാളുകളുടെ തനിയാവർത്തനം ഇത്തവണ മാഞ്ചസ്റ്ററിൽ ഉണ്ടാക്കുവാനാണ്  തിരുനാൾ കമ്മിറ്റി ഇടവക വികാരി ലോനപ്പനച്ചനോടും കണ്‍വീനർ ബിജു ആന്റണിയുമോടൊന്നിച്ചു പരിശ്രമിക്കുന്നത്. പെരുനാൾ വൻ വിജയമാക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയാണ് കമ്മിറ്റിയംഗങ്ങൾ.




കൂടുതല്‍വാര്‍ത്തകള്‍.