CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 29 Seconds Ago
Breaking Now

ന്യൂ കാസിലിൽ ദുക്റാന തിരുനാളിന് നാളെ ( ശനി ) തുടക്കമാകും ,ഞായറാഴ്ച റാസ കുർബാനയും , കെ ജി മാർക്കോസിന്റെ ഗാനമേളയും

ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ന്യൂ കാസിൽ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തോലിക് പള്ളിയുടെ ആഭിമുഖ്യത്തിൽ ഈ വർഷവും സമുചിതമായി ആചരിക്കുന്നു. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സീറോ മലബാർ ചാപ്ലിൻ ഫാ.സജി തോട്ടത്തിൽ, കൈക്കരന്മാരായ വർഗീസ്‌ തെനം കാല , സുനിൽ ചേലക്കൽ എന്നിവർ അറിയിച്ചു. തിരുനാൾ കൊടിയേറ്റ് നാളെ വൈകുന്നേരം എഴരക്ക്‌  വിശുദ്ധ കുർബാനക്ക് ശേഷം സെന്റ്‌ റോബർട്സ് പള്ളി വികാരി ഫാ. ഷോണ്‍ ഓ നീൽ നിർവഹിക്കും. പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച ഉച്ചക്ക് ഒന്നേ മുക്കാലിന് പ്രസുദേന്തി വാഴ്ച , തുടർന്ന് ആഘോഷമായ തിരുനാൾ റാസ കുർബാന , റവ . ഫാ . ബിജു ആലഞ്ചേരി മുഖ്യ കാർമികത്വം  വഹിക്കുന്ന വിശുദ്ധ കുർബാനയിൽ , റവ ഫാ , സജി തോട്ടത്തിൽ , റവ. ഫാ . റോജി  നരിതൂക്കിൽ , ജ്യോതിഷ് പൂവക്കാട്ട് എന്നിവർ സഹ കാർമികത്വം വഹിക്കും. തുടർന്ന് , ലദീഞ്ഞ്, ആഘോഷമായ തിരുന്നാൾ , പ്രദിക്ഷിണം എന്നിവയും നടക്കും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചു മണിക്ക് വാൾബോട്ടിൽ കാമ്പസിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ കെ ജി മാർക്കോസിന്റെ ഗാനമേളയും നടക്കും. 




കൂടുതല്‍വാര്‍ത്തകള്‍.