CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 22 Minutes 44 Seconds Ago
Breaking Now

ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ പത്താം വാർഷികം;ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി

ലെസ്റ്ററിലെ ഓഡ്ബി ബീച്ച് ക്യാമ്പ് കോളേജിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ പത്തു മണിക്ക് എല്‍.കെ.സി പ്രസിഡന്റ് സോണി ജോര്‍ജ്ജ് മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 30 ല്‍പരം ടീമുകള്‍ കാണികളെ ആവേശഭരിതതരാക്കിയ മത്സരങ്ങളാണ് കാഴ്ച്ചവെച്ചത്. അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യുകെയുടെ പ്രാദേശിക ബാഡ്മിന്റമണ്‍ ടൂര്‍ണമെന്റുകളിലൂടെ അശ്വമേധം നടത്തുന്ന റാം – ലെനിന്‍ സഖ്യം പ്രഥമ എല്‍.കെ.സി ഓള്‍ യുകെ ബാഡ്മിന്റണ്‍ ജേതാക്കളായി. പ്രിന്‍സ്- ആഷ്‌ലി ടീമിനെയാണ് അവര്‍ ഫൈനലില്‍ നേരിട്ടത്.

559b68ab9e8ee.jpg

559b68d30263b.jpg

 

559b693f913c0.jpg

ജൂബി- ബിനു, ബിന്‍സ്- സാജു, ബിജു- ജിനി, രമേശ്- മോബിന്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളുടെ ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കിയപ്പോള്‍ സെമിയിലെത്തിയവര്‍ക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും നേടിയത് ജറിന്‍- ജയ്, ഡോണ്‍- അനി സഖ്യമാണ്. ഏറ്റവും മികച്ച രീതിയില്‍ ഒരു ഓള്‍ യു.കെ ടൂർണമെന്റ് സംഘടിപ്പിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് എല്‍.കെ.സി സ്‌പോര്‍ട്‌സ് കമ്മിറ്റി. ജോർജ് ജോസഫ് കളപ്പുരയ്ക്കല്‍ നേത്യത്വം നല്‍കിയ ടൂര്‍ണ്ണമെന്റ് കമ്മിറ്റിയില്‍ രമേശ്, കിരണ്‍, വിജി തുടങ്ങിയവരും ലെസ്റ്ററിലെ ബാഡ്മിന്റണ്‍ പ്രേമികളും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ടൂര്‍ണമെന്റിന്റെ വിജയത്തിന്റെ പ്രധാന കാരണം.

 

ചടങ്ങില്‍ എല്‍.കെ.സിയുടെ പത്താം വാര്‍ഷികത്തിന്റെ മെഗാഷോയുടെ ധനശേഖരണാര്‍ത്ഥംനടത്തുന്ന റാഫിളിന്റെ വിതരണ ഉദ്ഘാടനം എഡിസണിന് ആദ്യ കൂപ്പണ്‍ നല്‍കി സോണി ജോര്‍ജ്ജ് നിർവഹിച്ചു.  സെക്രട്ടറി ബിന്‍സി ഷാജുവും ട്രഷറര്‍ ഷിബു പാപ്പനും സംസാരിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.