CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 37 Minutes 37 Seconds Ago
Breaking Now

''ബ്രിസ്ക'' യുടെ പുതിയ സാരഥികൾ സ്ഥാനമേറ്റു; ആദ്യ പരിപാടികൾ യുവജന സമ്മേളനവും ,ക്രിക്കറ്റ്‌ ക്ലബ്ബിന്റെ'' ബാർബീ ക്യൂവും''.

ബ്രിസ്റ്റോൾ മലയാളി പൊതു സമൂഹത്തിന്റെ ഏക സംയുക്ത സംഘടനയായ ബ്രിസ്റ്റോൾ കേരലൈറ്റ്സ് അസോസിയേഷൻ പുതിയ കർമ പരിപാടികളുമായി മുന്നേറുന്നു. ''ബ്രിസ്ക'' എന്ന ചുരുക്ക പേരിൽ ലോക മലയാളികൾക്കിടയിൽ പരിചിതമായ പ്രസ്തുത അസോസിയേഷനെ പുതിയ കർമ വർഷത്തിൽ നയിക്കുവാനായി പുതിയ സാരഥികൾ സ്ഥാനമേറ്റു . കഴിഞ്ഞ ദിവസം ബ്രിസ്റ്റോൾ സൌത്ത് മേഡ് സെന്റ്‌. വിൻസന്റ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ സ്ഥാനമൊഴിയുന്ന കമ്മറ്റിയുടെ പ്രസിഡന്റ്‌ ഷെൽബി വർക്കി, വൈസ്--പ്രസിഡന്റ്‌ ജെയിംസ്‌ തോമസ്‌ (അനു), സെക്രട്ടറി ജിജി ലൂക്കോസ് എന്നിവരിൽ നിന്നും പുതിയ കമ്മറ്റി ചുമതലകൾ ഏറ്റെടുത്തു .

ബ്രിസ്റ്റൊളിലെ വിവിധ പ്രാദേശിക അസോസിയേഷനുകൾ ആയ ''ആസ്ക്‌- സൗത്ത് മേഡ് , ''സ്നേഹ''- ഫിഷ്പോണ്ട്സ്, ''കല'' -സെന്റ്‌. ജോർജ് , ''സ്വാന്തനം''-ഫ്രെഞ്ചായ്‌, ''കാബ്സ്''- ,ബ്രാടലിസ്റ്റോക്ക്‌,എനിവയുടെയും ബെന്റ്രി -ഹെൻബരി, ഷെരംബ്ടൻ ,ബിഷപ്പ് വർത്ത്,വിത്ച്ചര്ച്, യെറ്റ്, എന്നീ പ്രദേശങ്ങളിലെ മലയാളി അസ്സോസിയെഷനുകളുടെയും പ്രതിനിധികൾ ചേർന്നതാണ് ബ്രിസ്കയുടെ കമ്മറ്റി . ഈയിടെ ബ്രിസ്കയിൽ ചേർന്ന യു.ബി.എം.എ -യുടെ പ്രതിനിധികളും കൂടി ചേർന്നതോടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗ ബലം 21 ആയി പൊതുയോഗ സമ്മത പ്രകാരം വർദ്ധിപ്പിച്ചിട്ടുണ്ട്. അടുത്ത ഒരു വർഷക്കാലം ബ്രിസ്റ്റോളിലെ പൊതു സമൂഹത്തിനു വേണ്ടി സേവനം ചെയ്യാനുള്ള ആർജവത്തോടെ കർമ്മനിരതരാവുകയാണ് പുതിയ സാരഥികൾ.

കോട്ടയം ജില്ലയിലെ നീറിക്കാട്‌ നിന്നും യു.കെ യിലെത്തി ഇപ്പോൾ ബ്രിസ്റ്റോൾ -സൌത്ത് മേടിൽ താമസിക്കുന്ന തോമസ്‌ ജോസഫ്‌ ആണ് പുതിയ പ്രസിഡന്റ്‌. പ്രായത്തെക്കാൾ കൂടുതൽ വിവേകത്തോടെ പൊതു സമൂഹത്തിൽ പ്രവർത്തിക്കുന്ന  തോമസ്‌ ജോസഫ്‌ അതിനാൽ തന്നെ സമാന  പ്രായക്കാർക്കിടയിൽ പോലും ''തോമസ്‌ ചേട്ടൻ '' എന്നാണ് വിളിക്കപ്പെടുന്നത് . വർഷങ്ങളോളം ഗൾഫ്‌ രാജ്യങ്ങളിൽ ജോലി ചെയ്ത അദ്ദേഹം ഇപ്പോൾ ബ്രിസ്റ്റോളിൽ ലോജിസ്ടിക് മേഖലയിൽ സ്വയം തൊഴിൽ സംരംഭകനാണ് . സ്റ്റാഫ്‌ നേഴ്സ് ആയി ജോലി ചെയ്യുന്ന റജിയാണ് ഭാര്യ . ആൽവിൻ തോമസ്‌ ,മെർലിൻ തോമസ്‌ എന്നിവരാണ്‌ മക്കൾ. കോട്ടയം ജില്ലയിലെ തന്നെ  ഉഴവൂരിൽ നിന്നും അധ്യാപകനായി ജോലി നോക്കവേ യുകെയിലേക്ക് കുടിയേറിയ അനിൽ മാത്യു മംഗലത്ത് ആണ് വൈസ് പ്രസിഡന്റ്‌.ഇപ്പോൾ റോയൽ മെയിലിൽ ജോലി ചെയ്യുന്നു.  ഭാര്യ പ്രിയ അനിൽ . മക്കൾ ഫെലിക്സ് ,മാർട്ടിൻ .

അരുവിത്തുറ സെന്റ്‌ .ജോർജ് കോളേജ് യൂണിയൻ കൌണ്‍സിലർ, മാന്നാനം ജോസെഫ്സ് ട്രെയിനിംഗ് കോളേജ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോസ് തോമസ്‌ ആണ് പുതിയ ജനറൽ സെക്രട്ടറി .''ബോബി '' എന്ന ഓമന പേരിൽ അറിയപ്പെടുന്ന ജോസ് തോമസ്‌ നാട്ടിൽ ഭരണങ്ങാനം സ്വദേശിയാണ് .ഇപ്പോൾ ബ്രിസ്റ്റോളിലെ ബെന്റ്രി-ഹെന്ബരി ഭാഗത്ത്‌ താമസിക്കുന്ന ബോബി , സൌത്ത് ഗ്ലോസ്റ്റർഷയർ കൌണ്‍സിൽ '' സോഷ്യൽ വർക്കർ'' ആയി ജോലി ചെയ്യുന്നു . ഭാര്യ നിഷ ജോസ് . മക്കൾ ലിഥിയ, ലെവിൻ. ബ്രിസ്റ്റോൾ സിറ്റിയോട് ചേർന്നുള്ള സെന്റ്‌. ജോർജ് ഭാഗത്ത്‌ താമസിക്കുന്ന നൈസന്റ്റ് ജേക്കബ്‌ ഏളൂർ ആണ് ജോയിന്റ് സെക്രട്ടറി. യുകെയിൽ നടന്ന കോലഞ്ചേരി സംഗമത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാൾ കൂടിയായ നൈസന്റിന്റെ ഭാര്യ ജൂബി നൈസന്റ്റ് . മക്കൾ എബി, ഏയ്‌ഞ്ചൽ.

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിൽ നിന്നും കുടിയേറി ,ഇപ്പോൾ ഫിഷ്പോണ്ട്സ് ഭാഗത്ത്‌ താമസിക്കുന്ന റെജി തോമസ്‌ മാണികുളം ആണ് പുതിയ ട്രഷറർ .മികച്ച അക്കൌണ്ടന്റ് ആയ റെജി ഇപ്പോൾ ബാങ്ക് ഓഫ് സ്കൊടലണ്ടിൽ ജോലി ചെയ്യുന്നു .പാലായ്ക്കു സമീപം മറ്റക്കര അൽഫോൻസാ ഗിരി സ്വദേശിനിയായ ഷാലി ആണ് ഭാര്യ . മകൻ റൂബൻ . പ്രസിദ്ധമായ ''കുട്ടനാട് '' സംഗമത്തിന്റെ സംഘാടകരിൽ ഒരാളായി യുകെ യിൽ മുഴുവൻ അറിയപ്പെടുന്ന ഷാജി സ്കറിയ ആണ് ജോയിന്റ് ട്രഷറർ . സൗത്ത്മേടിൽ താമസിക്കുന്ന ഷാജിയുടെ ഭാര്യ ബീന തോമസ്‌ മക്കൾ നോയൽ, നെവിൽ,നേഹ ,ജോയൽ . ഷാജി സ്കറിയ ബ്രിസ്കയുടെ സ്ഥാപക കമ്മറ്റിയിലും അംഗമായിരുന്നു.

കേരളവും തമിഴ്നാടും കൈകോർക്കുന്ന പാലക്കാടു ജില്ലയിലെ കുടിയേറ്റ മേഖലയായ മണ്ണാർകാടു നിന്നും യുകെയിൽ എത്തിയ ജെഗി ജോസഫ്‌ ആണ് പി.ആർ.ഒ. നാട്ടിൽ രാഷ്ട്രീയ -സാമുദായിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന ജെഗിയുടെ ഭാര്യ ഷൈനി സ്റ്റാഫ്‌ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഓണ്‍ലൈൻ പത്രാധിപർ കൂടിയായ അദ്ദേഹത്തിന്റെ മക്കൾ ഏയ്‌ഞ്ചൽ, എഡ്വിൻ, എമിൽ എന്നിവരാണ് . യുവത്വത്തിന്റെ പ്രതീകമായ നിതിൻ ലുക്ക്‌ സെബാസ്റ്റ്യൻ ആണ് സ്പോർട്സ് സെക്രട്ടറി. ബ്രിസ്റ്റോൾ ലീഗ് ക്രിക്കറ്റിൽ കളിക്കുന്ന ''ബ്രിസ്ക ക്രിക്കറ്റ്‌ ക്ലബ്‌' സെക്രട്ടറി കൂടിയായ നിതിൻ കോട്ടയം എസ്.ഏച്ച്ഃ മൌണ്ട് സ്വദേശിയാണ് . ഭാര്യ ഷിനു . മകൻ നിയോ . ചേർത്തലയിൽ നിന്നും ബ്രിസ്റ്റോളിലെത്തിയ ശെൽവരാജ് രഘുവരൻ ആണ് ആർട്സ് സെക്രട്ടറി. ബ്രിസ്റ്റോൾ ''എയർ ബസ്‌''-ഇൽ  ലെഡ് എഞ്ചിനീയർ ആയി ജോലി നോക്കുന്നു. എറണാകുളം ത്രിപൂണിത്തുറ സ്വദേശിയും ആർ.എ.സിൽ സോഫ്റ്റ്‌വെയർഎഞ്ചിനീയർ ഉം ആയ ധന്യ മോഹൻ ആണ് ഭാര്യ. മകൾ അക്ഷയ.

വിവിധ മേഖലകളിൽ പ്രസിദ്ധരായ ബിനു ജോർജ് ,ബിജു  തോമസ്‌, മെജോ ചെന്നെലിൽ,വിനോദ് ജോണ്‍സൻ, ജെയിംസ്‌ ജേക്കബ്‌ പരയരുപറംബിൽ, സാജൻ സെബാസ്റ്റ്യൻ പുല്ലോലിൽ, ഷിനോ ജോസ് വെള്ളിലാംതടം,ജോസഫ്‌ വിനോയ് , അലക്സ്‌ അമ്പാട്ട് , സുദർശൻ നായർ(സുദൻ),ടോം ലുക്കോസ്, സന്തോഷ്‌ ജേക്കബ്‌ പുത്തേട്ടു എന്നിവരാണ് മറ്റു കമ്മറ്റി അംഗങ്ങൾ.

പുതിയ കമ്മറ്റിയുടെ ആദ്യ പരിപാടി ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 10 മണി വരെ നടക്കുന്ന ''യൂത്ത്  മീറ്റ്‌ ''ആണ്. സൌത്ത്മേട് സെന്റ്‌. വിൻസന്റ് ഹാളിലാണ് സമ്മേളനം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ്‌ തോമസ്‌ ജോസഫ്‌ (07737909395), ജോസ് തോമസ്‌ (07846028204) , മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവരെ ബന്ധപ്പെടുക .

ജൂലൈ 11 ശനിയാഴ്ച  ഫിഷ്പോണ്ട്സിനു സമീപം സ്റ്റെപ്പിൽഹിൽ  പേജ് പാർക്കിൽ ''ബ്രിസ്ക ക്രിക്കറ്റ്‌ ''ക്ലബ്‌ സംഘടിപ്പിക്കുന്ന ''ബാർബീ ക്യൂ '' ഉം തുടർന്ന്ഉച്ചയ്ക്ക് 1.30 നു  ബ്രിസ്ക ക്ലബ്ബിന്റെ ലീഗ് മത്സരവും ...ബ്രിസ്കയുടെ അംഗങ്ങൾക്ക്‌ ആവേശം പകരും. ബ്രിസ്റ്റോൾ ക്രിക്കറ്റ്‌ ലീഗിൽ ജൈത്ര യാത്ര തുടരുന്ന ബ്രിസ്കയുടെ ടീം ഹോം ഗ്രൌണ്ടായ പേജ് പാർക്കിൽ എതിരാളികളെ നിഷ്പ്രഭമാക്കുന്നതു കാണാൻ വൻ ജനക്കൂട്ടം എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നതെന്ന് ക്യാപ്റ്റൻ ജെയിംസ്‌ തോമസ്‌ പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌ സ്പോർട്സ് സെക്രട്ടറി നിതിൻ ലുക്ക്‌ സെബാസ്റ്റ്യനുമായി ബന്ധപ്പെടെണ്ടതാണ് .












കൂടുതല്‍വാര്‍ത്തകള്‍.