CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 42 Seconds Ago
Breaking Now

പ്രാർത്ഥനാപൂർവ്വം ഐറിഷ് സംഘം; യൂറോപ്പിന് പുതിയ ഉണർവുമായി നോട്ടിംഗ്ഹാം കണ്‍വൻഷൻ

യൂറോപ്പിന്റെ പുന:സുവിശേഷവത്ക്കരണം എന്ന തിരുസഭാ ദൌത്യം ഹൃദയത്തിലേറ്റ് വാങ്ങുകയാണ് സെഹിയോൻ യുകെ ശുശ്രൂഷകൾ.

ബർമിംഗ്ഹാം വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെ എത്തിച്ചേരുന്ന മലയാളികളും ഐറിഷുക്കാരും അടങ്ങുന്ന പ്രാർത്ഥന സംഘത്തിന് ഹൃദ്യമായ വരവേൽപ്പ് നൽകി പ്രത്യേകം കോച്ചിൽ നോട്ടിംഗ്ഹാമിൽ എത്തിക്കും.   

പ്രത്യേക യൂണിഫോമുകളും തൊപ്പികളും ധരിച്ച് വചന ബാനറുകളുമായി   എത്തിച്ചേരുന്ന സംഘം ആയിരങ്ങൾക്ക് ആവേശമായി മാറും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള സെഹിയോൻ ശുശ്രൂഷകളിലൂടെ നൂറുകണക്കിന് വ്യക്തികളാണ് മാനസാന്തരത്തിന്റെയും ആഴമേറിയ ദൈവാനുഭവത്തിന്റെയും മേഖലകളിലേക്ക് കടന്നു വരുന്നത്. 

യൂറോപ്പിന്റെ പുന:സുവിശേഷവത്ക്കരണം എന്ന തിരുസഭാ ദൌത്യം ഹൃദയത്തിലേറ്റ് വാങ്ങുകയാണ് സെഹിയോൻ യുകെ ശുശ്രൂഷകൾ. ലോക സുവിശേഷവത്ക്കരണത്തോടുള്ള ആഴമേറിയ സമർപ്പണമാണ്‌ ബഹു. വട്ടായിലച്ചന്റെ ഓരോ ശുശ്രൂഷ സംരംഭങ്ങളും. ശാലോം വേൾഡ് ടെലിവിഷനിൽ ഓഗസ്റ്റ്‌ 15 മുതൽ "തണ്ടർ ഓഫ് ഗോഡ്" എന്ന പേരിൽ അച്ചന്റെ ഇംഗ്ലിഷ് ശുശ്രൂഷകൾ പ്രക്ഷേപണം ചെയ്തു തുടങ്ങും.   

 ദൈവനിഷേധത്തിനെതിരെയുള്ള ആത്മീയ യുദ്ധമായി ദൈവ വചന ശുശ്രൂഷകളെ കണ്ടു കൊണ്ട്, താല്പര്യത്തോടെ തിരുസഭാ ശുശ്രൂഷകളെ   കാണുകയും കാതിൽ പങ്കിടുകയും അതിനു വേണ്ടി പ്രാർഥിക്കുകയും ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കാലഘട്ടത്തിന്റെ ഉത്തരവാദിത്വമാണ്‌.    

നോട്ടിംഗ്ഹാം സെക്കന്റ്‌ സാറ്റർഡേ ശുശ്രൂഷകളെ നിയോഗമായി സ്വീകരിച്ചു ദേശം മുഴുവൻ ഉപവാസവാരത്തിലൂടെ കടന്നു പോകുമ്പോൾ, വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന നമുക്ക് ചുറ്റുമുള്ളവരെ സമർപ്പിച്ചു ഉപവസിക്കുമ്പോൾ സ്വർഗീയ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുമെന്നുള്ളത് തീർച്ചയാണ്.   

ജീവൻ നൽകുവാനും അത് സമൃദ്ധമായി നൽകുവാനും കടന്നു വന്ന യേശു ക്രിസ്തുവിന്റെ പരിശുദ്ധ നാമത്തിൽ ഏവരെയും ഈ അനുഗ്രഹ ശുശ്രൂഷയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.           

 

 

 





കൂടുതല്‍വാര്‍ത്തകള്‍.