CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 4 Seconds Ago
Breaking Now

2016 ലെ മലങ്കര കത്തോലിക്ക സഭാ കണ്‍വൻഷൻ ലിവർപൂളിൽ; ഷെഫീൽഡ്, നോട്ടിംഗ്ഹാം മിഷനുകളുടെ പ്രവർത്തനം അഭിനന്ദനാർഹം

അഞ്ചാമത് മലങ്കര കത്തോലിക്ക കണ്‍വൻഷന് കൊടിയിറങ്ങിയപ്പോൾ ഷെഫീൽഡ് - നോട്ടിംഗ്ഹാം മിഷനുകളുടെ സംഘാടക മികവിനെ കർദിനാൾ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ അഭിനന്ദിച്ചു. പ്രാർത്ഥനാപ്പൂർവ്വം വിവിധ പ്രവർത്തനങ്ങളെ എകോപിപ്പിച്ചതാണ് കണ്‍വൻഷൻ അനുഗ്രഹ പൂർണ്ണമാകാൻ കാരണമായതെന്ന് സമാപന സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

559c170eab693.jpg

559c162154842.jpg

ജോയിന്റ് കണ്‍വീനർമാരായ വർഗീസ്‌ ഡാനിയേൽ, ജോണ്‍സൻ ജോസഫ് എന്നിവരാണ് വിവിധ പ്രവർത്തനങ്ങളെ എകോപിപ്പിച്ചത്. പൊതു ക്രമീകരണങ്ങൾക്ക് വിൻസന്റ് ഷെഫീൽഡ്, ക്രൈസ്റ്റൻ ഫ്രാൻസിസ്, ജെയിംസ് സ്കെന്ത്രോപ്പ്, ബെൻസി, മനു സക്കറിയ, രാജൻ നോട്ടിംഗ്ഹാം, റോയി എന്നിവർ നേതൃത്വം നൽകി. 

559c165611dd2.jpg

559c1564c7154.jpg

2006 - ലെ കണ്‍വൻഷന് സെന്റ്‌ ബേസിൽ മലങ്കര കാത്തലിക് മിഷൻ ലിവർപൂൾ ആതിഥേയത്വം വഹിക്കും. പുതിയ ദൌത്യം ഏറ്റെടുത്തു കൊണ്ട് പാസ്റ്ററൽ കൌണ്‍സിൽ അംഗം സുനിൽ ഫിലിപ്പിന്റെ നേതൃത്വത്തിൽ കത്തോലിക്ക പതാക മിഷൻ അംഗങ്ങൾ കർദിനാളിൽ നിന്നും സ്വീകരിച്ചു.   


          




കൂടുതല്‍വാര്‍ത്തകള്‍.