CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 2 Seconds Ago
Breaking Now

യുക്മയെ മാധ്യമ വിചാരണ നടത്തുന്നവരുടെ മൂല്യാധിഷ്ഠിത പത്രപ്രവർത്തനവും പിന്നെ സ്വന്തം ലേഖകൻമാരും

'അറിയാനുള്ള അവകാശം' ഇതാണ് മാധ്യമങ്ങളുടെ അടിസ്ഥാനതത്വം. ജനങ്ങൾക്ക് അറിയാനുള്ള അവകാശം നടത്തി കൊടുക്കുമ്പോഴാണ് യഥാർത്ഥ പത്ര ധർമ്മമാകുന്നത്.

'അറിയാനുള്ള അവകാശം' പോലെ തന്നെ 'അറിയിക്കാതിരിക്കാനുള്ള അവകാശവും' ഇവരിൽ നിക്ഷിപ്തമാണ്,കാരണം ഒരു വ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്റെയോ നിയമം അനുവദിച്ചു നൽകിയ അവകാശത്തിന്മേൽ കടന്നു കയറുക എന്നുള്ളത്.

ഈ രണ്ട് അവകാശവും ഒരു മാധ്യമം തിരിച്ചറിയുകയും, അത് വ്യക്തതയോടെ ഉപയോഗിക്കുകയും ചെയ്യുന്ന അളവുകോലാകുബോഴാണ് ഒരു മാധ്യമത്തെ മറ്റൊരു മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാക്കുകയും ഉന്നതിയിലെത്തിക്കുകയും ചെയ്യുന്നത്, ഇങ്ങനെ നടത്തുന്ന പത്രപ്രവർത്തനത്തെയാണ് മൂല്യാധിഷ്ഠിത പത്രപ്രവർത്തനമെന്ന് പറയാൻ കഴിയു. അതു കൊണ്ടാണ് മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണായി ചിത്രികരിക്കുന്നത്. ഇവർ സമൂഹത്തിന് ചെയ്യുന്ന സേവനം ചെറുതല്ലായെന്നും വിസ്മരിക്കരുത്.

ഇംഗ്ലിഷ് പത്രങ്ങളെടുത്തു നോക്കിയാൽ അതിൽ സ്വന്തം ലേഖകൻമാരും പ്രത്യേക ലേഖകൻമാരും കാണും എന്നാൽ അവരുടെയൊക്കെ പേരുകൾ വച്ചായിരിക്കും എന്നതാണ് കേരള പത്രങ്ങളിൽ നിന്നുമുള്ള വ്യത്യാസം. എന്നാൽ നമ്മുടെ പത്രങ്ങൾ നമ്മെ പഠിപ്പിച്ചത് ഇങ്ങനെയാണ്, പേരില്ലാതെ. അതു കൊണ്ട് പേരില്ലാതെ എഴുതുന്നതെല്ലാം ചീഫ് എഡിറ്ററുടെ പേരായി പരിണമിക്കുന്നു. ഇത് ഒരു പരിധിവരെ ഭീരുത്വ സ്വഭാവമെന്ന തിരിച്ചറിവാകാം ഇംഗ്ലിഷുകാർ അതിന് മുതിരാത്തത്.

യുകെയിൽ ഇപ്പോൾ ഏകദേശം 15-20 ൽ അധികം ഓണ്‍ലൈൻ പത്രങ്ങൾ നിലവിലുണ്ട് ഇതിൽ മൂല്യാധിഷ്ഠിത പത്രപ്രവർത്തനം നടത്തുന്നവർ എത്രയുണ്ട് എന്ന് ഇവർ ഒന്ന് വിലയിരുത്തിയാൽ ഇവരുടെയൊക്കെ പത്രത്തിന്റെ നിലവാരം കൂട്ടാൻ കഴിയും.

ഒരു കമ്പ്യുട്ടറും ഒരു ഡൊമൈനും പിന്നെ ഒരു സെർവറിന്റെ സഹായവും ഉണ്ടങ്കിൽ ആർക്കും തുടങ്ങാവുന്ന ഒന്നാണ് ഒരു ഓണ്‍ലൈൻ പത്രം, പിന്നെ ഇതിലെ അപ്ഡെഷനും നിലവാരമുള്ള വാർത്തയ്ക്കും പ്രാധാന്യം കൊടുക്കെണ്ടവർ മാത്രമേ അതിനായി വേറെ പണം കണ്ടെത്തെണ്ടതുള്ളൂ.

വാർത്തകൾക്കായി വാർത്തകൾ ഉണ്ടാക്കുന്നവരും വായിക്കാൻ ഇഷ്ടമുള്ള വാർത്തകൾ ഉണ്ടാക്കുന്നവരും റെയ്റ്റിങ്ങ് വാർത്തകൾ ഉണ്ടാക്കുന്നവരും പിന്നെ കോപ്പിയടി വാർത്തകൾ അങ്ങനെ പല രീതിയിലാകുന്നു നമ്മുടെ വാർത്തകളുടെ ഉദ്ഭവങ്ങൾ. ഇതിലൊന്നും പ്പെടാതെ വളരെ വിചിത്രമായ മറ്റൊരു രീതിയിൽ പൊന്തിവരുന്ന ഓണ്‍ലൈൻ പത്രങ്ങളും യുകെയിലുണ്ട് വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി മാത്രം, മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തെ ബലിയാടാക്കി പൊട്ടി മുളച്ചതും, മുളയ്ക്കുന്നതും.

ഇവരെയൊക്കെ ഓണ്‍ലൈൻ പത്രപ്രവർത്തനമെന്നല്ല ഭീകര മാധ്യമ പ്രവർത്തനമെന്നെ പറയാൻ പറ്റു. ഇവരുടെ വാർത്തകൾ എപ്പോഴും കേന്ദ്രികൃതമായിരിക്കും ഇത് വ്യക്തികളാകാം സംഘടനകളാകാം രാഷ്ട്രിയ പാര്ട്ടികളാകാം ചിലപ്പോൾ മത സാമുദായിക വിഭാഗങ്ങളെയാകാം. വൈര്യനിര്യാതന ബുദ്ധിയോടെയുള്ള പദപ്രയോഗങ്ങളുടെയും സമൂഹത്തിൽ താറടിക്കുന്ന രീതിയിലുള്ളതുമാണ് ഈ വാർത്തകൾ. കൂടാതെ ഭീഷണിപ്പെടുത്തി പരസ്യം ചോദിക്കുക അല്ലങ്കിൽ അവരെ വ്യക്തിഹത്യ നടത്തുക , പിന്നെ പണം മേടിച്ച് പെയിഡ് ന്യുസ് കൊടുക്കുക അങ്ങനെ പലതും.

ഇവിടെയാണ്‌ ജനത്തിന്റെ ബൌദ്ധിക ബോധം ഉയർത്തെഴുന്നെൽക്കേണ്ടത് ഇങ്ങനെയുള്ള മാധ്യമങ്ങളെ നമ്മുടെ മനസ്സിന്റെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുകയും ഇവർക്കെതിരെ വാമൊഴിയായി പ്രചരണം നടത്തി ഒരു ജനകീയ വിചാരണയ്ക്ക്   വിധേയമാക്കുകയും ചെയ്യണം. എന്നാൽ യുകെയിൽ നല്ല രീതിയിൽ പത്രപ്രവർത്തനം നടത്തുന്ന മാധ്യമങ്ങളാണ് ഏറെയും എന്ന് പറയാതെ വയ്യ.

ഇവിടെ ഇത്രയും ഓണ്‍ലൈൻ മാധ്യമങ്ങളെ കുറിച്ച് പറയേണ്ടി വന്നതും അതിനായി പറയാൻ പ്രേരിപ്പിച്ചതും യുക്മയെന്ന മഹാ പ്രസ്ഥാനത്തെയും അതിലെ നേതാക്കളെയും കുറിച്ച് നിരന്തരമായി കള്ളകഥകൾ പ്രചരിപ്പിക്കുന്നുവെന്നതാണ്, കൂടാതെ നാളിതു വരെ പല പത്രങ്ങളും നടത്തിയ ചില വ്യക്തിഹത്യകളും പല അപവാദപ്രചാരണങ്ങളുമാണ്.

ശരിയായ വിമര്ശനം എപ്പോഴും ആവശ്യമാണ് അങ്ങനെയെങ്കിൽ മാത്രമേ ഈ സംഘടന അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ എത്തിചെരുകയുള്ളൂ പക്ഷേ ഇവിടെ ഇല്ലാവചനങ്ങളും വ്യക്തിഹത്യയുമാണ് പ്രചരിപ്പിക്കുന്നത് , ഇത് യുക്മയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും വെറുപ്പിന് മാത്രമേ ഇങ്ങനെയുള്ള മാധ്യമങ്ങൾ വിധേയമാകുവെന്ന് ഓർക്കുന്നത് നന്ന്.

യുക്മയിലെ നേതാക്കളുടെ പ്രവർത്തനങ്ങളെയും നയങ്ങളെയും ചിലപ്പോൾ അംഗികരിക്കാൻ കൂട്ടാക്കാത്തവർ നിരവധിയുണ്ടാകാം ,ഇതിന്റെ പിന്നിൽ പലതുമാകാം ,എന്നാൽ യുക്മയെന്ന സംഘടനയെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇവരുടെ സംഘടന പ്രവർത്തനങ്ങളിലൂടെ നിരവധി മലയാളികൾക്ക് ഏതെങ്കിലും ഗുണം കിട്ടിയിട്ടുമുണ്ടാകാം, ചിലപ്പോൾ നേരിട്ടാകാം നേരിട്ടല്ലാതെയാകാം. ഉദാഹരണത്തിന് ഈയടുത്തായി ഗ്രീൻ ട്രാവൽസ് തട്ടിപ്പ് കേസിൽ ഇടപെട്ടത്, മറ്റ് സാമുഹിക സാംസ്കാരിക മേഖലകൾ അങ്ങനെ ധാരാളം, ഇനി നേരിട്ടല്ലാത്തത് ഒരു വ്യകിയെ കുറിച്ചറിയാൻ യുകെയുടെ മറ്റൊരു ഭാഗത്തുള്ളയാൾക്ക് ഫോണ്‍ നമ്പറോ അല്ലങ്കിൽ വിവരമോ അങ്ങനെ പലതും. ഒരർത്ഥത്തിൽ യുകെയിലെ മുഴുവൻ മലയാളികളും ഇന്ന് യുക്മയെന്ന പ്രസ്ഥാനത്തിലൂടെ അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും രീതിയിലുള്ള സഹായങ്ങൾ ലഭിച്ചവരാണ്.

ഇങ്ങനെ പടർന്ന് പന്തലിച്ച ഈ മഹാ വൃക്ഷത്തെ അതിന്റെ ചില്ലയിൽ കയറിയിരുന്ന് തുരുംബെടുത്ത ബ്ലേഡ് കൊണ്ട് മുറിച്ചാൽ മുറിയുന്നതല്ല അതിന്റെ ചില്ലകൾ എന്ന് ഈ ഓണ്‍ലൈൻ പത്രങ്ങളെന്നോരത്താൽ അവർക്ക് നല്ലത്,അവർ വികൃതമാക്കുന്നത് സ്വന്തം മുഖമാണന്നോർക്കുക .

ജീവിക്കാനുള്ള അതീജീവനത്തിന്റെ ഭാഗമായി യുകെയിൽ വന്നവർ, എങ്ങനെ ഒരുമിക്കേണ്ടത് എന്നുള്ളതിനെ കുറിച്ചാലോചിക്കെണ്ടവർ, അതിൽ വിഭാഗിയത ഉണ്ടാക്കി അതിനെ തല്ലിപിരിക്കാൻ, ഏതെങ്കിലും ഓണ്‍ലൈൻ പത്രം വിചാരിച്ചാൽ അതങ്ങ് നടക്കില്ലായെന്ന് അടിവരയിട്ട് പറയാൻ ആഗ്രഹിക്കുന്നു. തുമ്മിയാൽ തെറിക്കുന്ന ഒരു സംഘടനയല്ലയിതെന്ന് ഓർക്കുന്നത് നല്ലത്.

വേണ്ട വിധത്തിൽ വളവും വെള്ളവും ഒഴിച്ച് ഈ സംഘടനയെ വളർത്തികൊണ്ടുവന്ന സംഘടനാ നേതാക്കളെയോ പ്രവർത്തകരെയോ   വ്യക്തികളെയോ ആരുമായിക്കൊള്ളട്ടെ നിങ്ങളുടെയൊക്കെ ഓണ്‍ലൈൻ പത്രത്തിലൂടെ പരസ്യമായി വലിച്ചു കീറാനുള്ളതല്ല എന്നോർക്കുന്നത് നല്ലത്. സാമുഹിക സാംസ്കാരിക വ്യക്തികളെയോ സംഘടനാ പാഠവമുള്ളവരെയോ നിങ്ങൾക്ക് വിരോധമുണ്ടങ്കിൽ അത് രാത്രിയുടെ യാമങ്ങളിൽ കതകടച്ചിരുന്ന് ആരും കാണാതെ ഒരു ഭീരുവിന്റെ രൂപത്തിൽ ഓണ്‍ലൈൻ പത്രങ്ങളിൽ കുത്തികുറിക്കുന്നത് മൂല്യാധിഷ്ഠിത പത്രപ്രവർത്തനമാവില്ലായെന്നോർക്കുന്നത് നല്ലതാണ്.

വാർത്തകളിൽ പേരെഴുതാതെ ഉപമകളും മറ്റ് അലങ്കാരങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തുകയും, പത്രത്തിൽ പേരെഴുതാതെ സ്വന്തം ലേഖകനായും പ്രത്യേക ലേഖകനായുമാണ് ഇതുപോലുള്ള അവാസ്തവ കെട്ടുകഥകൾ പുറത്തുവരുന്നത്‌.

യുക്മയെന്ന മഹാപ്രസ്ഥാനത്തെയോ അതിലെ നേതാക്കന്മ്മാരെയോ കടന്നാക്രമിച്ചാൽ നിങ്ങളുടെ പത്രത്തിന്റെ റേറ്റിഗ് കൂടുമെന്ന് തോന്നുന്നുവെങ്കിൽ അത് വെറും മിഥ്യധാരണയാണ് കാരണം സമൂഹം ഇവരെ വെറുക്കപെട്ടവരുടെ ഗണത്തിലേക്ക് മാറ്റിയാൽ വട്ടപുജ്യമാകും.

ഓരോ സ്വന്തം ലേഖകനും പ്രത്യേക ലേഖനും ജനിക്കുന്നത് അവർക്ക് പിതൃത്വം ഇല്ലാത്തതു കൊണ്ടാണ് അല്ലങ്കിൽ ചൂണ്ടി കാണിച്ചാൽ നാട്ടുകാർ ഉത്തരം കൊടുക്കുമെന്നുള്ളതുകൊണ്ടുമാകാം.

പ്രാദേശികമായി ചില അസോസിയേഷനുകളിൽ നടക്കുന്ന ചില അഭിപ്രായ വിത്യാസങ്ങളോ അല്ലങ്കിൽ ചില വ്യക്തികൾ തമ്മിലുള്ള വിഷയങ്ങളോ ,ചിലർ എഴുത്തുകാരായി പത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയും, ആ എഴുത്തിനെ ഫേസ്ബുക്കിൽ സ്വയം ലൈക് അടിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. യുക്മയുടെ ഒരു സാംസ്കാരിക നേതാവിനെതിരെ, അവിടെ നടന്നുവെന്ന് പറയപ്പെടുന്ന വിഷയവുമായി യാതൊരു പുലബന്ധം പോലുമില്ലാത്തയാൾ ഒരു ലേഖനവുമായി രംഗപ്രവേശം ചെയ്തതും, യുക്മയുടെ മുൻ പ്രസിഡണ്ട് ജോലി ആവശ്യമായി മാസങ്ങൾ കേരളത്തിലായിരുന്ന സമയത്ത് യുകെയിൽ നടത്തിയ ഒരു സ്റ്റെജ് ഷോയുടെ പേരിൽ യുക്മയ്ക്ക് അപകീർത്തിയുണ്ടാകുന്ന രീതിയിലുള്ള വാർത്തകൾ ചമയ്ക്കുന്ന പത്രവും,അതിൻറെ പിന്നണിയിലുള്ളവരും ഒന്നോർക്കുന്നത്‌ നല്ലതാണ് ഈ വാർത്തകളിലെ സാങ്കേതികത്വം.

യുകെയിൽ ഒരു വ്യക്തിയെയോ അസൊസിയെഷനെയൊ സംഘടനകളെയോ സ്ഥാപനങ്ങളെയോ കമ്പനികളെയോ നേരിട്ടോ നേരിട്ടല്ലാതെയോ ആക്ഷേപിച്ചാൽ അവർക്കെതിരെ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കൂടാതെ ഭീമമായ നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്നുള്ളതും.

യുക്മയുടെ നേതൃത്വത്തിൽ ഭിന്നതയാണ് അല്ലങ്കിൽ ഗ്രൂപ്പുണ്ട് എന്ന് വരുത്തി തീർക്കാൻ ദിവസങ്ങളായി അതിലെ നേതാക്കളായ മുൻ നാഷണൽ പ്രസിഡണ്ടിനെതിരെയും നിലവിലെ നാഷണൽ പ്രസിണ്ടിനെതിരെയുംപറ്റി കള്ളപ്രചരണങ്ങൾ നടത്തുന്ന വിരലിലെണ്ണാവുന്ന ചില ഒൻലൈൻ പത്രങ്ങൾ,  അതിലെ നിചസ്ഥിതിയറിയാവുന്ന ഒരാളെന്ന നിലയിലാണ്   ഇങ്ങനെയൊരു ലേഖനമെഴുതാൻ പ്രേരിപ്പിച്ചത്.

മൂല്യാധിഷ്ഠിത പത്രപ്രവർത്തനമാണ് നടത്തുന്നതെന്നവകാശപ്പെടുന്നവരും സ്വന്തം ലേഖകൻമാരും പ്രത്യേകം ലേഖകന്മ്മാരും പേര് വച്ച് എഴുതി അയച്ചു കൊടുക്കുന്നവരും താഴെ കൊടുക്കുന്നത് വായിക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും,ഇത് എന്റെ എളിയ അറിവിൽ നിന്നെഴുതിയതാണ്.

Protection from Harassment Act 1997

Harassment.

(1)Every individual has a right to be free from harassment and, accordingly, a person must not pursue a course of conduct which amounts to harassment of another


(4) A person guilty of an offence under this section is liable—


(a) on conviction on indictment, to imprisonment for a term not


exceeding five years, or a fine, or both. 


Defamation Act 2013


Operators of websites


(1)This section applies where an action for defamation is brought against the operator of a website in respect of a statement posted on the website.

(2)It is a defence for the operator to show that it was not the operator who posted the statement on the website.


Publication

You can defame someone by publishing material in various forms. These include: 

Via newspapers or other printed media

Broadcasting on radio and TV

On the web - including online forums, social media and micro-blogging sites

By email.

The Press Complaints Commission Code


1. Accuracy

i) Newspapers and periodicals should take care not to publish inaccurate, misleading or distorted

material including pictures.

ii) Whenever it is recognised that a significant inaccuracy, misleading statement or distorted report has

been published, it should be corrected promptly and with due prominence.

iii) An apology must be published whenever appropriate.

iv) Newspapers, whilst free to be partisan, must distinguish clearly between comment, conjecture and

fact.

v) A newspaper or periodical must report fairly and accurately the outcome of an action for defamation

to which it has been a party.

2. Opportunity to reply

A fair opportunity for reply to inaccuracies must be given to individuals or organisations when

reasonably called for.

3. Privacy *

i) Everyone is entitled to respect for his or her private and family life, home, health and

correspondence. A publication will be expected to justify intrusions into any individual's private life

without consent.

ii) The use of long lens photography to take pictures of people in private places without their consent is

unacceptable.

Note - Private places are public or private property where there is a reasonable expectation of privacy.

4. Harassment *

i) Journalists and photographers must neither obtain nor seek to obtain information or pictures through

intimidation, harassment or persistent pursuit.

ii) They must not photograph individuals in private places (as defined by the note to clause 3) without

their consent; must not persist in telephoning, questioning, pursuing or photographing individuals after

having been asked to desist; must not remain on their property after having been asked to leave and

must not follow them.

iii) Editors must ensure that those working for them comply with these requirements and must not

publish material from other sources which does not meet these requirements.


5 Principles of Journalism


The core principles of journalism set out below provide an excellent base for everyone who aspires to launch themselves into the public information sphere to show responsibility in how they use information. There are hundreds of codes of conduct, charters and statements made by media and professional groups outlining the principles, values and obligations of the craft of journalism. Most focus on five common themes:

Truth and Accuracy

Journalists cannot always guarantee ‘truth’, but getting the facts right is the cardinal principle of journalism. We should always strive for accuracy, give all the relevant facts we have and ensure that they have been checked. When we cannot corroborate information we should say so. 

Independence

Journalists must be independent voices; we should not act, formally or informally, on behalf of special interests whether political, corporate or cultural. We should declare to our editors – or the audience – any of our political affiliations, financial arrangements or other personal information that might constitute a conflict of interest. 

Fairness and Impartiality 

Most stories have at least two sides. While there is no obligation to present every side in every piece, stories should be balanced and add context. Objectivity is not always possible, and may not always be desirable (in the face for example of brutality or inhumanity), but impartial reporting builds trust and confidence.

Humanity

Journalists should do no harm. What we publish or broadcast may be hurtful, but we should be aware of the impact of our words and images on the lives of others. 

Accountability 

 

A sure sign of professionalism and responsible journalism is the ability to hold ourselves accountable. When we commit errors we must correct them and our expressions of regret must be sincere not cynical. We listen to the concerns of our audience. We may not change what readers write or say but we will always provide remedies when we are unfair. 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.