CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 45 Minutes 53 Seconds Ago
Breaking Now

സറ്റോക്ക് ഓൺ ട്രൻറ് വി.തോമാശ്ലീഹായുടേയും വി.അൽഫോൻസ്സാമ്മ യുടേയും വിശുദ്ധ സെബസ്ത്യാനോസിൻേറയും തിരുന്നാൾ വർണ്ണാഭമായി.

വർണ്ണാഭമായ തിരശ്ശീല ഉയർത്തി സറ്റോക്ക് ഓൺ ട്രൻറ് പരിശുദ്ധ അമ്മയുടേയും വി. തോമാശ്ലീഹായുടേയും വി.അൽഫോൻസ്സാമ്മയുടേയും വി. സെബസ്ത്യാനോസിൻേറയും തിരുന്നാൾ ആഘോഷിച്ചു.ഇരിങ്ങാലക്കുട രുപത മെത്രാൻ മാർ പോളി കണ്ണൂർക്കാടൻെറ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലി ഭക്തിനിർഭരമായിരുന്നു. ഫാ. ജയ്സന്‍ കരിപ്പായി, ഫാ. ബിജു എന്നിവര്‍ സഹ കാര്‍മ്മികര്‍ ആയിരുന്നു. തുടർന്നു നടത്തിയ രൂപം എഴുന്നളളിക്കലും പ്രദക്ഷിണവും ജനസാന്ദ്രത കൊണ്ടുംപ്രാർത്ഥനാഗീതങ്ങളാലും മുഖരിതമായിരുന്നു.

ഒരു തിരുന്നാളിൻെറ എല്ലാ പ്രതീതിയുമൊരുക്കിയ ചെണ്ടമേളവും ജനശ്രദ്ധ പിടിച്ചുപററി. ട്രസ്റ്റിമാരായ വിന്‍സന്റ് കുര്യാക്കോസ്, സിബി പൊടിപ്പാറ, പ്രോഗ്രാം കണ്‍വീനര്‍ റിജോ ജോണ്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി .സ്റേറാക്ക് ഓൺ ട്രൻറ് സൺഡേ സ്കൂളിൻെറ ആഭിമുഖ്യത്തിൽ നടന്ന കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ഏവരുടേയും മനംകവരുന്നതായിരുന്നു. ആദിമ ക്രൈസ്തവരുടെ കൂട്ടായ്മയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു നടത്തിയ സ്നേഹവിരുന്നോടു കൂടി തിരുന്നാൾ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.




കൂടുതല്‍വാര്‍ത്തകള്‍.