CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 4 Minutes 26 Seconds Ago
Breaking Now

ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ബാവ 18, 19 തിയതികളില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ബാവ ജൂലൈ 18 , 19 തിയതികളില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു.

ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് താല സെന്റ്‌ ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഇടവകയില്‍ ശ്രേഷ്ഠ ബാവയ്ക്ക് വരവേല്‍പ്പു നല്‍കും. ജൂലൈ 19 ഞായറാഴ്ച രാവിലെ 9.30 നു ഡബ്ലിന്‍ സെന്റ്‌. ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്വീകരണവും ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ശ്രേഷ്ഠ ബാവയുടെ എണ്‍പത്തിഏഴാം ജന്മ ദിനാഘോഷവും നടത്തപ്പെടും. ജൂലൈ19 ഞായറാഴ്ച വൈകിട്ട് 6 ന് വാട്ടര്‍ഫോര്‍ഡ് സെന്റ്‌. മേരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ സ്വീകരണം നല്‍കും. ജൂലൈ 20 തിങ്കളാഴ്ച ഹൃസ്വ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശ്രേഷ്ഠ ബാവ മടങ്ങും.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.