CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 24 Seconds Ago
Breaking Now

കുടുംബത്തിന് ആശ്രയമാകേണ്ട 19കാരൻ രാഹുലിന്റെ വൃക്ക മാറ്റിവയ്ക്കാൻ 18 ലക്ഷം വേണം കാരുണ്യയ്ക്കൊപ്പം നിങ്ങളും സഹായിക്കില്ലേ

ഇരുവൃക്കകളും തകരാറിലായി പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർഥി ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കും സഹായം തേടുന്നു. പത്തനംതിട്ട ജില്ലയിൽ പന്തളം പഞ്ചായത്തിൽ കൂരംപാലയിലുള്ള കൊച്ചുതെങ്ങുംവിളയിൽ രാജുവിന്റെ മകൻ രാഹുൽ രാജാണ് സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നത്. പത്താം ക്ലാസ് ജയിച്ച ശേഷം കാഴ്ച്ച കുറവും ആരോഗ്യമില്ലായ്മയും കാരണം പഠനം നിർത്തേണ്ടി വന്നു രാഹുലിന്. രാഹുലിന്റെ അച്ഛൻ കൂലിപണി എടുത്താണ് കുടുംബം പുലർത്തി പോരുന്നത്. രാഹുലിന് രണ്ടു വയസുള്ളപ്പോഴാണ് രാഹുലിന് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടു പിടിച്ചത്.

കഴിഞ്ഞ പതിനാലു വർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുലിനെ ചികിത്സിച്ചു കൊണ്ടിരിക്കുന്നത്. ആകെയുള്ള 5 സെൻറ് സ്ഥലം രാഹുലിന്റെ സഹോദരിയുടെ വിവാഹത്തിനായി ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണ്. അച്ഛനമ്മമാർ ജോലി ചെയ്തു കിട്ടുന്ന മുഴുവൻ പണവും രാഹുലിന്റെ ചികിത്സയ്ക്കായി ചിലവഴിക്കുകയാണ് ഈ കുടുംബം. ഇരുവൃക്കകളും തകരാറിലായതിനാൽ ഇനി വൃക്ക മാറ്റിവയ്ച്ചാൽ മാത്രമേ രാഹുലിന് 

ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളു.അതിനായി ഏകദേശം 18 ലക്ഷത്തോളം രൂപ ചിലവാകും. ഇത്രയും ഭാരിച്ചതുക എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് രാഹുലിന്റെ മാതാപിതാക്കൾ.

 കൂടാതെ ആഴ്ചയിൽ 3 പ്രാവശ്യം വീതം ഡയാലിസിസ്‌ നടത്തേണ്ടതുണ്ട് രാഹുലിന്. രാഹുലിനെ കുറിച്ചറിഞ്ഞ ഒരു യുകെ മലയാളി രാഹുലിനെ സഹായിക്കുന്നതിനു വേണ്ടി വോക്കിംഗ് കാരുണ്യയെ സമീപിക്കുകയായിരുന്നു. രാഹുലിനെ സാമ്പത്തികമായി സഹായിക്കാൻ സന്മനസുള്ളവർ ജൂലൈ മാസം 20 നു മുന്പായി വോക്കിംഗ്  കാരുണ്യയുടെ അക്കൊണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

Charities Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

 

Boban Sebastian:07846165720




കൂടുതല്‍വാര്‍ത്തകള്‍.